For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അർജുനോ സിദ്ധാർഥോ, ആരാണ് നന്നായി ചുംബിക്കുന്നത്!, പരിനീതി പറഞ്ഞ മറുപടി ഇങ്ങനെ

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പരിനീതി ചോപ്ര. തുടക്കകാലത്ത് തന്നെ നിരവധി യുവാക്കളുടെ ആരാധനാപാത്രമാകാൻ പരിനീതിക്ക് കഴിഞ്ഞിരുന്നു. അഭിനയം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പരിനീതിയേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് പരിനീതി. നടി പ്രിയങ്ക ചോപ്രയുട ബന്ധു കൂടിയായ പരിനീത് ഇഷഖ്‌സാദ എന്ന ചിത്രത്തിലൂടെയാണ് താരമായി മാറുന്നത്. പരിനീതിയെ തേടി ദേശീയ പുരസ്‌കാരം അടക്കം എത്തിയിട്ടുണ്ട്.

  മേര പ്യാരി ബിന്ദു, ഹസി തോ ഫസി, ശുദ്ധ് ദേസി റൊമാന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് പരിനീതിയുടെ ജനപ്രീതി വർധിപ്പിച്ചത്. നല്ലൊരു അഭിനയത്രിയായ പരിനീതി ഗായികയായും പേരെടുത്തിട്ടുണ്ട്. ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ജീവിത കഥ പറഞ്ഞു സൈനയാണ് പരിനീതിയുടെ അവസാന ചിത്രം.

  Parineeti Chopra

  Also Read: ഭർത്താവും കാമുകനും തമ്മിൽ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല; വിവാഹശേഷം പ്രിയങ്ക പറഞ്ഞത്

  അതിന് മുൻപ് ഇറങ്ങിയ സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ പരിനീതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നിരവധി സിനിമകളാണ് പരിനീയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ആനിമല്‍, ഊഞ്ചായ്, ക്യാപ്സ്യൂൾ ഗിൽ എന്നിവയാണ് അണിയറയിലുള്ളത്.

  ഇതിൽ ഊഞ്ചായ് നവംബർ 11ന് തിയേറ്ററുകളിൽ എത്തും. ഏകദേശം ഒരു വർഷത്തിന് ശേഷമെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പരിനീതിയുടെ ആരാധകർ. അതിനിടയിൽ പണ്ട് ഒരു പരിപാടിയിൽ പരിനീതി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. സിദ്ധാർഥ് മൽഹോത്ര അർജുൻ കപൂർ എന്നിവരിൽ ആരാണ് നന്നായി ചുംബിക്കുന്നത് എന്ന ചോദ്യത്തിന് പരിനീതി പറഞ്ഞ മറുപടിയാണത്.

  Also Read: കാമുകന്റെ വേര്‍പാടിന് പിന്നാലെ നടി ഷെഹനാസ് മറ്റൊരു ബന്ധത്തിലേക്ക്; നടിയെ കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത്

  പത്ത് വർഷം നീണ്ട തന്റെ കരിയറിൽ അർജുൻ കപൂറിനും സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് പരിനീതി. 2019ൽ നേഹ ധൂപിയ അവതാരകയായ ഒരു ചാറ്റ് ഷോയിൽ എത്തിയപ്പോഴാണ് നടിയോട് ആരാണ് ഓൺ സ്‌ക്രീനിൽ നന്നായി ചുംബിക്കുന്നത് എന്ന ചോദ്യം ചോദിച്ചത്. അതിൽ പരിനീതി തിരഞ്ഞെടുത്തത് അർജുൻ കപൂറിനെ ആയിരുന്നു.

  സിദ്ധാർഥ് മൽഹോത്രയെക്കാൾ നന്നായി ചുംബിക്കുന്നത് അർജുൻ ആണെന്നാണ് നടി പറഞ്ഞത്. തങ്ങൾക്കിടയിലെ സൗഹൃദം കൊണ്ടും താൻ അർജുനെ ആണ് തിരഞ്ഞെടുക്കുന്നത് എന്നാണ് പരിനീതി പറഞ്ഞത്. 'അർജ്ജുനും എനിക്കും ഇടയിൽ വളരെ അതുല്യവും അപൂർവവുമായ ബന്ധമാണ് ഉള്ളത്. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കാൻ അവൻ എന്നെ അനുവദിക്കുന്നു. അർജുനും സിദിനും ഇടയിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ, ഞാൻ അർജുൻ എന്ന് തന്നെ പറയും.' പരിനീതി അന്ന് പറഞ്ഞു.

  Also Read: അടിച്ച് പൂസായി വിക്കിയുടെ കല്യാണ ദിവസം ഫോണ്‍ ചെയ്ത ആലിയ; ആ കഥ പറഞ്ഞ് കരണ്‍

  തന്റെ യഥാർത്ഥ സുഹൃത്താണ് അർജുനെന്നും പരിനീതി പറഞ്ഞിരുന്നു. 'ബോളിവുഡിൽ ഒരു യഥാർത്ഥ സുഹൃത്തിനെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, അവൻ തീർച്ചയായും അങ്ങനെ ഒരാളാണ്,' എന്നാണ് പരിനീതി പറഞ്ഞത്.

  സന്ദീപ് ഔർ ഫങ്കി എന്ന ചിത്രത്തിൽ അർജുൻ കപൂർ ആയിരുന്നു നായകൻ. അതിനു മുന്നേ 2018ൽ ഇറങ്ങിയ നമസ്തേ ഇംഗ്ലണ്ടിലാണ് ഇരുവരും ഒരുമിച്ചത്. 2019ൽ ഇറങ്ങിയ ജബരിയ ജോഡിയിലാണ് സിദ്ധാർഥും പരിനീതിയും അവസാനമായി ഒന്നിച്ചത്.

  Read more about: parineeti chopra
  English summary
  When Parineeti Chopra revealed the better kisser between Arjun Kapoor and Sidharth Malhotra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X