For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാശുകാരല്ല, കാറില്ലായിരുന്നുവെന്ന് പരിനീതി; താരത്തിന്റെ നുണക്കഥ പൊളിച്ച് സഹപാഠി രംഗത്ത്!

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പരിനീത് ചോപ്ര. ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയ പ്രിയങ്ക ചോപ്രയുടെ സഹോദരിയായ പരിനീതിയുടെ തുടക്കം സ്വപ്‌ന തുല്യമായിരുന്നു. ലേഡീസ് വെഴ്‌സസ് റിക്കി ബേല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് വന്ന ഇഷഖ്‌സാതെയിലൂടെ ദേശീയ പുരസ്‌കാരത്തില്‍ പ്രതേക പരാമര്‍ശം അടക്കം നേടാന്‍ പരിനീതിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്റെ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത വിജയം കൈവരിക്കാന്‍ പരിനീതിയ്ക്ക് സാധിച്ചില്ല. എങ്കിലും മികച്ച അഭിനേത്രിയാണെന്ന് തെളിയിക്കാന്‍ പരിയെന്ന പരിനീതിയ്ക്ക് സാധിച്ചു. ഇപ്പോള്‍ താരം ശക്തമായൊരു തിരിച്ചുവരവ് നടത്തി തന്റെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

  സിംപിൾ സ്റ്റൈലിൽ വീണ്ടും അനന്യ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  സിനിമകളില്‍ ചിലതൊക്കെ പരാജയപ്പെട്ടപ്പോഴും തന്റെ പ്രകടനം കൊണ്ട് ആരാധകരെ നേടാന്‍ പരിനീതിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് പരിനീതിയ്ക്ക്. തന്റെ കുടുംബം സാമ്പത്തികമായി നല്ല നിലയിലായിരുന്നില്ലെന്ന പരിനീതിയുടെ പ്രസ്താവനയായിരുന്നു കാരണം. താരം നുണ പറയുകയാമെന്ന് ആരോപിച്ചു കൊണ്ട് ഒരു സഹപാഠി മുന്നോട്ട് വന്നതോടെയാണ് പരിനീതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ തിരിയുന്നത്. വിശദമായി വായിക്കാം.

  ഒരിക്കല്‍ അക്ഷയ് കുമാറിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരിനീതി. കുട്ടികളോട് സംസാരിക്കുന്നതിനിടെ താരം അവര്‍ക്ക് പ്രചോദനം നല്‍കാനായി തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തന്റെ കുട്ടിക്കാലത്ത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നുവെന്നും തനിക്ക് ചെറുപ്പത്തില്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ വച്ച് ചിലരില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നുമായിരുന്നു പരിനീതി പറഞ്ഞത്. എന്നാല്‍ താരം പറയുന്നത് നുണയാണെന്ന് ആരോപിച്ചു കൊണ്ട് പരിനീതി പഠിച്ച സ്‌കൂളിലെ സഹപാഠിയായ യുവാവ് രംഗത്ത് എത്തുകയായിരുന്നു. കന്നു ഗുപ്ത എന്ന യുവാവാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരത്തിനെതിരെ രംഗത്ത് എത്തിയത്.

  പോസ്റ്റ് വൈറലായതോടെ പരിനീതി തന്നെ വിശദീകരണവുമായി രംഗത്ത് എത്തുകയുണ്ടായി. ഇത്തരം ചെറിയ സംഭവങ്ങളെ ചര്‍ച്ചയാക്കരുതെന്നും താന്‍ പറയാന്‍ ഉദ്ദേശിച്ചത് സ്ത്രീസുരക്ഷയെക്കുറിച്ചും പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചുമായിരുന്നു എന്നായിരുന്നു പരിയുടെ പ്രതികരണം. ''ഞാന്‍ വരുന്നത് ഒരു കൊച്ചു പട്ടണമായ അമ്പാലയില്‍ നിന്നുമാണ്. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് വളര്‍ന്നത്. ഞങ്ങളുടേത് സാമ്പത്തികമായ മികച്ചൊരു കുടുംബമായിരുന്നില്ല. ഞാന്‍ സ്‌കൂളില്‍ പോയിരുന്നത് സൈക്കിളിലായിരുന്നു. ഞങ്ങളുടെ പക്കല്‍ കാറോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. ഞാന്‍ ഈവ് ടീസിംഗ് നേരിട്ടിട്ടുണ്ട്. അത് കാരണം ഒരു ദിവസം എന്റെ അച്ഛന്‍ എന്റെ കൂടെ സ്‌കൂളിലേക്ക് വന്നു. എന്നെ എന്തിനാണ് സൈക്കിളില്‍ സ്‌കൂളിലേക്ക് പറഞ്ഞ് വിടുന്നതെന്ന് ഞാന്‍ വീട്ടുകാരോട് ചോദിക്കുമായിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് സെല്‍ഫ് ഡിഫന്‍സ് ക്ലാസില്‍ പോകാനുള്ള പണമുണ്ടായിരുന്നില്ല'' എന്നായിരുന്നു പരിനീതി നേരത്തെ പറഞ്ഞത്.

  എന്നാല്‍ ഇത് നുണയാണെന്നായിരുന്നു സഹപാഠിയുടെ ആരോപണം. പരിനീതി നുണ പറയുകയാണ്. സെലിബ്രിറ്റിയെന്നാല്‍ ഇതാണെന്ന് തോന്നുന്നു. പണമില്ലെന്നും കാറില്ലെന്നും കഥയുണ്ടാക്കുകയാണ്. അതേ സ്‌കൂളില്‍ പഠിച്ച എനിക്ക് പരിനീതിയുടെ അച്ഛന്റെ കാര്‍ വരെ ഓര്‍മ്മയുണ്ട്. അന്ന് സൈക്കിളില്‍ സ്‌കൂളില്‍ പോകുന്നത് ട്രെന്റായിരുന്നു. അതുമൊരു പ്രിവിലേജായിരുന്നു. എല്ലാവര്‍ക്കുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ നിന്നുമുള്ള എന്റെ കൂട്ടുകാര്‍ക്ക് ഈ നുണകള്‍ കുറേക്കൂടി മനസിലാക്കാന്‍ സാധിക്കും. എന്നായിരുന്നു ഗുപ്തയുടെ ആരോപണം. ഇത് വൈറലായി മാറിയതോടെ പരിനീതി ചോപ്ര പ്രസ്താവനയിലൂടെ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു.

  വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, കാത്തിരുന്നത് ഒരു വര്‍ഷം; വിവാഹ ശേഷം മനസ് തുറന്ന് അപ്‌സര

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തന്റെ അച്ഛന് കാറുണ്ടായിരുന്നുവെന്നും എന്നാല്‍ അത് അച്ഛന് ഓഫീസില്‍ പോകാന്‍ മാത്രമുള്ളതായിരുന്നുവെന്നും തന്നേയും സഹോദരന്മാരേയും കാറില്‍ സ്‌കൂളില്‍ പോകാന്‍ സമ്മതിക്കുമായിരുന്നില്ലെന്നും സൈക്കിളില്‍ പോകുന്നത് താന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നുമായിരുന്നു പരിനീതിയുടെ വിശദീകരണം. താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മൊത്തം നഷ്ടപ്പെടുത്തുന്നതാണ് ഈ ആരോപണവും ചര്‍ച്ചയുമെന്നും പരിനീതി പറഞ്ഞിരുന്നു.

  Read more about: parineeti chopra
  English summary
  When Parineeti Chopra's Claim About Humble Backgroud Accused Of Being A Lie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X