ബച്ചന്‍ തട്ടിക്കൊണ്ടുപോയി, ചെവിയില്‍ ചിപ്പ് വച്ചു! ദ്വീപില്‍ പാര്‍പ്പിച്ചു! ബച്ചനെ കോടതി കയറ്റി പര്‍വീണ്‍

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് പര്‍വീണ്‍ ബബ്ബി. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നായികയായിരുന്നു പര്‍വീണ്‍. 1972 ല്‍ ചരിത്രയിലൂടെ ആരംഭിച്ച കരിയറില്‍ 70 സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ബോൡവുഡിന്റെ പതിവ് നായികാ സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച താരമായിരുന്നു പര്‍വീണ്‍. 2005 ലാണ് പര്‍വീണ്‍ ബബ്ബി മരണപ്പെടുന്നത്. എങ്കിലും തന്റെ സിനിമകളിലൂടെ അവര്‍ ഇന്നും ജീവിക്കുന്നു.

പര്‍വീണിന്റെ ആദ്യ സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നില്ല. എന്നാല്‍ പര്‍വീണ്‍ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് അമിതാഭ് ബച്ചനൊപ്പം മജ്ദൂര്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്. ആരാധകരുടെ മനസ് കീഴടക്കിയ ജോഡിയായിരുന്നു അത്. പിന്നീട് അമര്‍ അക്ബര്‍ ആന്റണി, കാലാ പത്തര്‍, സുഹാഗ്, ദോ ഓര്‍ ദോ പാഞ്ച്, ഷാന്‍, കാലിയ, ദേശ് പ്രേമി, നമക്ക് ഹലാല്‍, ഖുദാ ദാര്‍, മഹാന്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

Parveen Babi

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ബച്ചനും പര്‍വീണും. അങ്ങനെയിരിക്കെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് പര്‍വീണ്‍ ബച്ചനെതിരെ രംഗത്തെത്തുന്നത്. ബച്ചന്‍ തന്നെ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പര്‍വീണിന്റെ ആരോപണം. ബച്ചനെതിരെ പരാതി നല്‍കുകയും താരത്തെ കോടതി കയറ്റുകയും ചെയ്തു പര്‍വീണ്‍. ബച്ചന്‍ ഒരു അന്താരാഷ്ട്ര ഗ്യാങ്‌സ്റ്റര്‍ ആണെന്നായിരുന്നു പര്‍വീണിന്റെ ആരോപണം. ബച്ചന്‍ ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തട്ടിക്കൊണ്ടു പോയി ഒരു ദ്വീപില്‍ രഹസ്യമായി പാര്‍പ്പിച്ചുവെന്നും അവിടെ വച്ച് തന്റെ ചെവിയില്‍ ഒരു ചിറ്റ് സ്ഥാപിച്ചുവെന്നുമാണ് പര്‍വീണ്‍ പറഞ്ഞത്.

''അമിതാഭ് ബച്ചന്‍ ഒരു അന്താരാഷ്ട്ര ഗ്യാങ്‌സ്റ്റര്‍ ആണ്. അയാള്‍ എന്റെ ജീവനെടുക്കാന്‍ ശ്രമിക്കുകയാണ്. അയാളുടെ ഗുണ്ടകള്‍ എന്നെ തട്ടിക്കൊണ്ടു പോവുകയും ഒരു ദ്വീപില്‍ പാര്‍പ്പിക്കുകയും ചെയ്തു. അവിടെ വച്ച് നടത്തിയ സര്‍ജറിയില്‍ എന്റെ ചെവിയില്‍ അവര്‍ ഒരു ചിപ്പ് സ്ഥാപിച്ചു'' എന്നാണ് പര്‍വീണ്‍ പറഞ്ഞു. എന്തായാലും കോടതിയിലെത്തിയപ്പോള്‍ പര്‍വീണിന്റെ വാദങ്ങള്‍ തള്ളുകയും ബച്ചന്‍ ക്ലീന്‍ചിറ്റ് ലഭിക്കുകയും ചെയ്തു. ഈ കേസിന്റെ സമയത്താണ് പര്‍വീണിന് സ്‌കിസോഫ്രീനിയ എന്ന മാനസിക രോഗാവസ്ഥയാണെന്ന് കണ്ടെത്തുന്നത്.

Parveen Babi

പര്‍വീണിന്റെ രോഗാവസ്ഥയാണ് അവരെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നതെന്നായിരുന്നു ബച്ചന്‍ പറഞ്ഞത്. പര്‍വീണിന് യാഥാര്‍ത്ഥ്യവുമായുള്ള ബന്ധം നഷ്ടമായിരിക്കുകയാണ്. ഹാലൂസിനേറ്റ് ചെയ്യാന്‍ തുടങ്ങിയെന്നുമാണ് ബച്ചന്‍ പറഞ്ഞത്.

More from Filmibeat

Read more about: parveen babi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X