For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമിതാഭ് ബച്ചന്‍ എന്നെ തട്ടിക്കൊണ്ടു പോയി! സര്‍ജറി ചെയ്ത് ദേഹത്ത് ചിപ്പ് വച്ചു; ദുരന്തനായികയുടെ ആരോപണങ്ങള്‍

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പര്‍വീണ്‍ ബബി. അതേസമയം ഓണ്‍ സ്‌ക്രീനിലെ സ്വപ്‌ന സുന്ദരിയുടെ ഓഫ് സ്‌ക്രീനിലെ ജീവിതം ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും വിവാദങ്ങളും നിറഞ്ഞതായിരുന്നു പര്‍വീണിന്റെ വ്യക്തി ജീവിതം. ഒടുവില്‍ മനസികാരോഗ്യം പോലും കൈ മോശം വന്നാണ് പര്‍വീണ്‍ ബബി ജീവിതത്തിന്റെ അവസാന നാളുകളില്‍ ജീവിച്ചത്. പര്‍വീണ്‍ ബബിയുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്ന താരമാണ് അമിതാഭ് ബച്ചന്‍. ബച്ചന്‍ ജയയുമായുള്ള വിവാഹജീവിതം നയിക്കുന്നതിനിടെയായിരുന്നു ഈ റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. പ്രണയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ബച്ചന്‍ നടിയില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.

  എന്താണ് അടി വാങ്ങുന്ന ആണുങ്ങള്‍ക്ക് വേണ്ടി ഫെമിനിസ്റ്റുകള്‍ സംസാരിക്കാത്തത്? വായടപ്പിച്ച് പ്രിയങ്ക

  അതേസമയം ബച്ചനെതിരെ പര്‍വീണ്‍ നടത്തിയ ആരോപണങ്ങള്‍ ബോളിവുഡിനെയാകെ അമ്പരപ്പിക്കുന്നതായിരുന്നു. ബച്ചന്‍ ഒരു ഗ്യാങ്‌സ്റ്റര്‍ ആണെന്നും തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയായിരുന്നു നടിയുടെ ആരോപണം. ആരോപിക്കുക മാത്രമല്ല ബച്ചനെതിരെ കേസ് നല്‍കാനും അവര്‍ തയ്യാറായിരുന്നു. ബോളിവുഡിനെയാകെ ഇളക്കി മറിച്ചതായിരുന്നു ആ സംഭവങ്ങള്‍. ഒരു ഫിലിം മാസികയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ആരോപണങ്ങള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''അമിതാഭ് ബച്ചന്‍ ഒരു സൂപ്പര്‍ ഇന്റര്‍നാഷണല്‍ ഗ്യാങ്സ്റ്റര്‍ ആണ്. അയാള്‍ എന്റെ ജീവന്റെ പുറകെയാണ്. അയാളുടെ ഗുണ്ടകള്‍ എന്ന തട്ടിക്കൊണ്ട് പോവുകയും ഒരു ദ്വീപില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് അവര്‍ എന്നെ സര്‍ജറിയ്ക്ക് വിധേയ ആക്കുകയും എന്റെ ദേഹത്ത് ട്രാന്‍സ്മിറ്റര്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്റെ ചെവിയുടെ താഴെയായിരുന്നു അത് ഘടിപ്പിച്ചത്'' എന്നായിരുന്നു പര്‍വീണ്‍ ബബിയുടെ ആരോപണം. പിന്നാലെ അവര്‍ ബച്ചനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ബച്ചന് ക്ലീന്‍ ചിറ്റ് ലഭിക്കുകയായിരുന്നു. പര്‍വീണിന് സ്‌കിസോഫ്രീനിയ എന്ന മാനസികാവസ്ഥയാണെന്നായിരുന്നു കണ്ടെത്തല്‍.

  ''ആളുകളെ ഭയപ്പെടുന്നതായിരുന്നു അവളുടെ രോഗത്തിന്റെ സ്വഭാവം. എല്ലാത്തരത്തിലുള്ള ഹാലുസിനേഷനും അവള്‍ക്കുണ്ടായിരുന്നു'' എന്നായിരുന്നു താരത്തെക്കുറിച്ച് ബച്ചന്‍ തന്നെ പറഞ്ഞത്. ''സ്‌ക്രീനിലേക്ക് പുതിയൊരു തരം നായികയെയായിരുന്നു അവര്‍ കൊണ്ടു വന്നത്. ഞങ്ങള്‍ ഈ സിനിമകളില്‍ അഭിനയിക്കുകയും അവരവരുടെ വഴികളില്‍ പോവുകയുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒരേ സോഷ്യല്‍ സര്‍ക്കിളിലുള്ളവരായതിനാല്‍ സ്ഥിരമായി കാണുമായിരുന്നു. പാട്ടുകള്‍ കേള്‍ക്കും. നല്ല സ്വഭാവത്തിനുടമായിരുന്നു അവര്‍. എപ്പോഴും സന്തോഷത്തോടെയും ആവേശത്തോടെയുമായിരുന്നു അവരെ കണ്ടിരുന്നത്'' എന്നും ബച്ചന്‍ പര്‍വീണിനെക്കുറിച്ച് പറഞ്ഞിരുന്നു.

  ''ഒരിക്കലും മറ്റൊരാളുടെ ജോലിയില്‍ അവള്‍ കൈ കടത്തിയില്ല. സെറ്റില്‍ അവള്‍ ഉണ്ടെന്ന് അറിയുക പോലുമുണ്ടായിരുന്നില്ല. തന്റെ കാര്യം നോക്കി ഇരിക്കുകയായിരിക്കും. അവള്‍ക്ക് സംഭവിച്ച കാര്യം വളരെയധികം സങ്കടപ്പെടുത്തുന്നതാണ്. എനിക്കവളെ ഓര്‍ത്ത് വിഷമം തോന്നുന്നുണ്ട്'' എന്നും ബച്ചന്‍ പറഞ്ഞിരുന്നു. ''എനിക്ക് അപകടമുണ്ടായപ്പോള്‍ അവരെല്ലാം എല്ലാ ദിവസവും വരുമായിരുന്നു. കഷ്ടകാലത്ത് കൂടെ നിന്നവരെ ആരും മറക്കില്ല. ആ സമയത്ത് എനിക്ക് വിഷാദമായിരുന്നു. 1983ല്‍ ഞാനാണ് പര്‍വീണിനെ അവളുടെ ആദ്യത്തെ ലൈവ് ഷോയില്‍ നിന്നും പുറത്ത് കൊണ്ടു വരുന്നത്. പിന്നെ പെട്ടെന്ന് അവള്‍ അപ്രതക്ഷ്യയാവുകയായിരുന്നു'' എന്നും ബച്ചന്‍ പറഞ്ഞിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''വളരെ മികച്ചൊരു മാനേജ്‌മെന്റ് സംവിധാനം അവള്‍ക്കുണ്ടായിരുന്നു. അവളുടെ സെക്രട്ടറിയും മാനേജറുമെല്ലാം മികച്ചവരായിരുന്നു. സ്വന്തമായിട്ടാണ് ജീവിച്ചത്. സ്വയംപര്യാപ്തയായിരുന്നു. സത്യസന്ധയായിരുന്നു. വളരെയധികം സ്‌നേഹവും കരുണയുമുള്ളവളായിരുന്നു. അവളെക്കുറിച്ച് അതൊക്കെയാണ് ഞാന്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത്'' എന്നും ബച്ചന്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു പര്‍വീണ്‍. എന്നാല്‍ താരത്തിന്റെ അവസാന കാലം കഷ്ടത നിറഞ്ഞതായിരുന്നു. പര്‍വീണ്‍ സ്‌കിസോഫ്രീനിയ എന്ന രോഗത്തിന് അടിമയായിരുന്നതിനെക്കുറിച്ചും അക്കാലത്തെ അനുഭവങ്ങളുമെല്ലാം മുന്‍ കാമുകന്‍ മഹേഷ് ഭട്ട് തുറന്നു പറഞ്ഞിരുന്നു. 2005 ജനുവരി 20 ന് തന്റെ 55-ാം വയസിലാണ് പര്‍വീണ്‍ മരിക്കുന്നത്.

  Read more about: parveen babi amitabh bachchan
  English summary
  When Parveen Babi Said Amitabh Bachchan Is A Gangster And He Kidnaped Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X