കാമുകിയുമായി വരുന്ന നടന്റെ ബെഡ് റൂമില്‍ കാത്തിരുന്ന പര്‍വീണ്‍; നടിയുടെ ശീലത്തെക്കുറിച്ച് മുന്‍ കാമുകന്‍
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പര്‍വീണ്‍ ബബ്ബി. തന്റെ ബോള്‍ഡ് ലുക്കിലൂടെയും വേഷങ്ങളിലൂടേയുമാണ് പര്‍വീണ്‍ ബബ്ബി തരാമായി മാറുന്നത്. നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിച്ച് ബോള്‍ഡ് ലുക്കിന്റെ കാര്യത്തിലും കഥാപാത്രത്തിന്റേ കാരത്തിലും ഇന്നത്തെ താരങ്ങള്‍ക്കായുള്ള വഴിവെട്ടിയത് പര്‍വീണ്‍ ആയിരുന്നു. അതുകൊണ്ട് തന്നെ താരത്തിനെതിരെ സദാചാര ആക്രമണവും വിവാദങ്ങളും പതിവായിരുന്നു.
ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ബോള്‍ഡ് തിരഞ്ഞെടുപ്പുകള്‍ നടത്തിയാണ് പര്‍വ്വീണ്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. താരത്തന്റെ പ്രണയങ്ങളല്ലൊം തന്നെ വലിയ വാര്‍ത്തകളായിരുന്നു. ചിലതൊക്കെ ഇന്നും ബോളിവുഡ് മറക്കാത്ത വിവാദങ്ങളാണ്. അതിലൊന്നായിരുന്നു നടന്‍ ഡാന്നി ഡെന്‍സോഗ്പയുമായുള്ള പ്രണയം.

പര്‍വീണിന്റേയും ഡാനിയുടേയും പ്രണയം ഒരിടക്ക് വലിയ ചര്‍ച്ചാ വിഷയമാണ്. ഇന്നും പഴയ തലമുറ ഈ പ്രണയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ഇരുവരും ഏറെ നാള്‍ ലിവിംഗ് ടുഗദറിലുമായിരുന്നു. പിന്നീട് പിരിഞ്ഞുവെങ്കിലും പര്‍വീണും ഡാനിയും സുഹൃത്തുക്കളായി തുടരുകയുകയായിരുന്നു. പര്‍വീണിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഏറെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമാണ് ഡാനി സംസാരിക്കാറുള്ളത്.
തങ്ങളുടെ പ്രണയത്തിന്റെ കാര്യത്തില്‍ വളരെ സീരിയസായിരുന്നു പര്‍വീണും ഡാനിയും. ഒരിക്കല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഡാനി മനസ് തുറന്നിരുന്നു. അതേസമയം പര്‍വീണിന്റെ പ്രണയം എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. സാക്ഷാല്‍ അമിതാഭ് ബച്ചന്‍ മുതല്‍ സംവിധായകന്‍ മഹേഷ് ഭട്ട് വരെ പര്‍വീണിന്റെ കാമുകന്മാരുടെ പട്ടികയിലുണ്ട്. ബച്ചനുമായുള്ള പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഗോസിപ്പ് കോളങ്ങള്‍ ഏറെ നാള്‍ ആ കഥ ആഘോഷിച്ചിരുന്നു.
്അതേസമയം മഹേഷ് ഭട്ടുമായുള്ള പ്രണയം വലിയ വിവാദത്തിലാണ് അവസാനിച്ചത്. ഇരുവരും ലിവിംഗ് ടുഗദറിലായിരുന്നു. അതേസമയം ഡാനി ഒരിക്കലും പര്‍വീണിനക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. ''ഞങ്ങള്‍ രണ്ട് ചെറുപ്പക്കാരായിരുന്നു. നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ആ കാലത്ത് അത് വലിയ വാര്‍ത്തയായിരുന്നു. നല്ല സമയമായിരുന്നു. എന്നാല്‍ ഞങ്ങള്‍ പിന്നീട് പിരിഞ്ഞു. നല്ല രീതിയിലാണ് പിരിഞ്ഞത്. തുടര്‍ന്നും സുഹൃത്തുക്കളായി തുടര്‍ന്നു'' എന്നാണ് ഡാനി ഒരിക്കല്‍ പറഞ്ഞത്.

ഈ പ്രണയം തകര്‍ന്ന ശേഷം മറ്റ് പ്രണയങ്ങളില്‍ ചെന്നെത്തുകയും ചെയ്തിരുന്നു ഡാനിയും പര്‍വീണും. ഇരുവരും ഒരേ കോളനിയിലായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും കാണാറുണ്ടായിരുന്നു. പര്‍വീണ്‍ പിന്നീട് കിരണ്‍ ബേദിയുമായി പ്രണയത്തിലായപ്പോള്‍ ഡാനി നടി കിമ്മുമായി പ്രണത്തിലായി. ഡാനിയുമായി അപ്പോഴും നല്ല സൗഹൃദം പര്‍വീണ്‍ കാത്തു സൂക്ഷിച്ചിരുന്നു. താനും കിമ്മും ഡിന്നറിനായി വീട്ടിലെത്തുമ്പോള്‍ പര്‍വീണ്‍ പലപ്പോഴും വീട്ടിലേക്ക് കയറി വരുമായിരുന്നുവെന്നാണ് ഡാനി പറയുന്നത്.
''മുന്‍ കാമുകി നിങ്ങളുടെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അത് കാമുകിയ്ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും. ഏതൊരു പെണ്‍കുട്ടിയ്ക്കും അത് ബുദ്ധിമുട്ടാകും. ഞാന്‍ കിമ്മിനേയും കൂട്ടി വീട്ടിലെത്തുമ്പോള്‍ എന്റെ ബെഡ് റൂമില്‍ പര്‍വീണ്‍ ഉണ്ടാകും. വിസിആറില്‍ സിനിമയും കണ്ടു കൊണ്ട് ഇരിക്കുകയായിരിക്കും'' എന്നാണ് ഒരിക്കല്‍ ഡാനി പറഞ്ഞത്.


Click it and Unblock the Notifications











