വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു, പലവട്ടം! താനില്ലാത്തപ്പോള്‍ കാമുകന്‍ ചെയ്തത് അറിഞ്ഞ് ഞെട്ടി പൂജ ബേദി
തൊണ്ണൂറുകളെ ഇളക്കി മറിച്ച സംഭവമാണ് ആദിത്യ പഞ്ചോളി-പൂജ ബേദി പ്രണയം. പൂജയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ആദിത്യ വിവാഹിതനാണ്. നടി സെറീന വഹാബാണ് ആദിത്യയുടെ ഭാര്യ. എന്നാല്‍ അധികനാള്‍ ആയുസുണ്ടായിരുന്നില്ല പൂജയും ആദിത്യയും തമ്മിലുള്ള പ്രണയത്തിന്. അധികം വെെകാതെ തന്നെ ഇരുവരും പിരിഞ്ഞു. പ്രണയം പോലെ തന്നെ പ്രണയ തകര്‍ച്ചയും വാര്‍ത്തയായി.
പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ ആദിത്യയ്‌ക്കെതിരെ പൂജ നടത്തിയ തുറന്നു പറച്ചിലുകള്‍ ബോളിവുഡിനെയാകെ ഇളക്കി മറിച്ചു. തന്റെ വീട്ടുജോലിക്കാരി പെണ്‍കുട്ടിയെ ആദിത്യ പീഡിപ്പിച്ചുവെന്നാണ് പൂജ തുറന്നു പറഞ്ഞത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂജയുടെ വെളിപ്പെടുത്തല്‍. താരത്തിന്റെ വാക്കുകള്‍ ബോളിവുഡിനെ പിടിച്ചുലച്ചു. വലിയ വിവാദത്തിനാണ് പൂജയുടെ അഭിമുഖം വഴിയൊരുക്കിയത്.

''കുറച്ചു ദിവസം മുമ്പ് എന്റെ വീട്ടിലെ ജോലിക്കാരി അവളുടെ കഴുത്തിലെ പാട് കാണിച്ചു തന്നു. ഞാന്‍ കരുതി ലവ് ബൈറ്റ് ആയിരിക്കുമെന്ന്. ഞാന്‍ അത് പറഞ്ഞ് അവളെ കളിയാക്കി. ആരാണ് നിന്റെ കാമുകനെന്ന് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് അവള്‍ പറഞ്ഞത്. ഇന്നലെ രാത്രി ഞാന്‍ തമാശയായി അവളോട് നിന്റെ കാമുകന്റെ പേരെന്താണെന്ന് വീണ്ടും ചോദിച്ചു. അവള്‍ ഒന്നു മടിച്ചുവെങ്കിലും, നിങ്ങള്‍ക്ക് അവനെ അറിയാമെന്ന് പറഞ്ഞു'' പൂജ പറയുന്നു.
''ഞാന്‍ എനിക്ക് അറിയുന്ന എല്ലാ പുരുഷന്മാരുടേയും പേരുകള്‍ പറയാന്‍ തുടങ്ങി. ആദിത്യ ആണോന്ന് ചോദിച്ചപ്പോള്‍ അവള്‍ മുഖം താഴ്ത്തി. പൊട്ടിക്കരഞ്ഞു കൊണ്ട് അത് അദ്ദേഹം തന്നെയാണെന്ന് പറഞ്ഞു'' എന്നാണ് പൂജയുടെ വെളിപ്പെടുത്തല്‍. ഒരു മാസത്തോളമായി പലവട്ടം ആദിത്യ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി തന്നോട് വെളിപ്പെടുത്തിയെന്നും പൂജ പറയുന്നുണ്ട്. പൂജയുമായി വഴക്കിട്ട അന്നാണ് ആദിത്യ ആദ്യമായി തന്റെ അരികിലെത്തിയത് എന്നും പെണ്‍കുട്ടി പറഞ്ഞതായി പൂജ പറയുന്നു.

സിനിമാ നടിയാക്കാം എന്ന വാഗ്ദാനം നല്‍കിയാണ് ആദിത്യ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത് എന്നാണ് പൂജ പറയുന്നത്. തുടര്‍ന്ന് പലപ്പോഴും താനില്ലാത്ത സമയത്ത് ആദിത്യ തന്റെ വീട്ടില്‍ വരുമായിരുന്നു എന്നും പൂജ പറഞ്ഞു. അഭിനയ പരിശീലനത്തിന് പോകാനുള്ള പണം നല്‍കാം എന്നായിരുന്നു ആദിത്യ പെണ്‍കുട്ടിയ്ക്ക് നല്‍കിയ വാഗ്ദാനം. ഈ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 14 വയസായിരുന്നു എന്നും പൂജ വെളിപ്പെടുത്തുന്നുണ്ട്.
''എന്തിനാണ് നീയതിന് സമ്മതിച്ചതെന്ന് ഞാന്‍ ചോദിച്ചു. ഒരു തവണ സംഭവിച്ചുപോയി, പിന്നെ എത്രയായാലും എന്താണ് എന്നാണ് അവള്‍ മറുപടി തന്നത്. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോഴൊക്കെ അവന്‍ വരുമായിരുന്നു എന്നാണ് തോന്നുന്നത്. ചിലപ്പോള്‍ അവന്‍ നേരെ അവളുടെ അടുത്തേക്ക് പോകുമായിരുന്നു. താന്‍ പ്രണയിച്ച ഏക പെണ്‍കുട്ടി നീ ആണെന്ന് അവന്‍ അവളോട് പറഞ്ഞു'' എന്നും പൂജ പറയുന്നു. സംഭവത്തെക്കുറിച്ച് താന്‍ ആദിത്യയുടെ ഭാര്യ സെറീനയെ അറിയിച്ചുവെന്നും പൂജ പറഞ്ഞു. പിന്നാലെ പോലീസിലും പൂജ പരാതി നല്‍കി.


Click it and Unblock the Notifications