ഭര്‍ത്താവിന്റെ ഒരു രൂപ പോലും വേണ്ട; രണ്ട് വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവിന്റെ അതേ ബെന്‍സ് കാര്‍ വാങ്ങി

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു പൂജ ബേദി. ഗ്ലാമറസ് വേഷങ്ങളാണ് പൂജയെ താരമാക്കുന്നത്. അച്ഛന്‍ കബീര്‍ ബേദിയുടെ പാതയിലൂടെയാണ് പൂജ സിനിമയിലെത്തുന്നത്. വളരെ പെട്ടെന്നു തന്നെ പൂജ താരമായി മാറി. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ അക്കാലത്തെ നടിമാരെ പൂജ പിന്നിലാക്കി. ഇതിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനായി പൂജയ്ക്ക്.

സിനിമ പോലെ തന്നെ പൂജയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടി. വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. പൂജയുടെ പ്രണയങ്ങളും വിവാഹവും വിവാഹ മോചനവുമൊക്കെ ബോളിവുഡിലെ വലിയ ചര്‍ച്ചകളായി. അതേസമയം, പുരുഷാധിപത്യം നിലനില്‍ക്കുന്നൊരു മേഖലയില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്ന, കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ കൃത്യമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് പൂജ.

Pooja Bedi

പൂജയുടെ വിവാഹ മോചനം വാര്‍ത്തകളില്‍ ഇടം നേടിയ ഒന്നാണ്. തന്റെ കരിയറിനെക്കുറിച്ചും സാമ്പത്തികാവസ്ഥയെക്കുറിച്ചും ഭാവിയെക്കുറിച്ചുമൊക്കെ ഒരുപാട് ആശങ്കകളുമായാണ് പൂജ വിവാഹ ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നും വെറും രണ്ട് വര്‍ഷം കൊണ്ട് പൂജ ജീവിത വിജയത്തിലേക്ക് നടന്നു കയറി. തന്റെ വിവാഹമോചനത്തെക്കുറിച്ച് ഒരിക്കലൊരു അഭിമുഖത്തില് പൂജ മനസ് തുറക്കുന്നുണ്ട്.

ഫര്‍ഹാന്‍ ഫര്‍ണിച്ചര്‍വാലയാണ് പൂജയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും 1993 ലാണ് വിവാഹം കഴിക്കുന്നത്. 2003 ല്‍ പിരിയുകയും ചെയ്തു. ദുരദര്‍ശന്‍ സഹയാത്രിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹ മോചനത്തെക്കുറിച്ച് താരം വിശദമായി തന്നെ സംസാരിക്കുന്നുണ്ട്. ഭര്‍ത്താവില്‍ നിന്നും ജീവനാംശം വാങ്ങാതെയാണ് പൂജ വിവാഹ ബന്ധം വേര്‍പെടുത്തുന്നത്. രണ്ട് മക്കളുടെ അമ്മ കൂടിയായ താന്‍ പൂജ്യത്തില്‍ നിന്നുമാണ് എല്ലാം ഉണ്ടാക്കിയതെന്ന് പൂജ പറയുന്നു.

''മനസുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ട്. ഈ വിവാഹ ജീവിതത്തില്‍ തുടരേണ്ട എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ടായിരുന്നു. ഇനി വേണ്ടത് ഒരു പരിഹാരം കണ്ടെത്തുകയാണ്. ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഞാനൊരു പെര്‍ഫെക്ട് ഭാര്യയാണെന്നാണ് ഭര്‍ത്താവ് കരുതുന്നത്. എന്തിന് നിന്നെ ഒഴിവാക്കണം എന്ന് ചോദിക്കും. ഇത് നല്ലൊരു ദാമ്പത്യമല്ല. ചിലപ്പോള്‍ നിങ്ങള്‍ നല്ല ഭര്‍ത്താവ് ആയിരിക്കില്ല. എനിക്ക് പോകണമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഞാന്‍ പണം തന്നാലല്ലേ നീ പോകൂവെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ആ വിവാഹത്തില്‍ തുടരാനേ പറ്റില്ലായിരുന്നു'' പൂജ പറയുന്നു.

അന്നത്തെ കാലത്ത് ഇന്നത്തേത് പോലെയായിരുന്നില്ല കോടതിയിലെ രീതികള്‍. നിയമം വ്യത്യസ്തമായിരുന്നു. സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. എന്ത് ചെയ്യണമെന്ന് ഞാന്‍ സ്വയം ചോദിച്ചു. കോടതിയില്‍ പോയി പണത്തിന് വാദിക്കണമോ? ഞാന്‍ എന്റെ കരിയര്‍ അദ്ദേഹത്തിന് വേണ്ടി ഉപേക്ഷിച്ചതല്ല. അദ്ദേഹത്തിന്റെ കരിയര്‍ ഞാനും കൂടെ ചേര്‍ത്തുണ്ടാക്കിയതാണ്. ഫര്‍ണിച്ചര്‍വാല തുടങ്ങിയത് ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ്. എല്ലാം ചെയ്തത് ഞങ്ങള്‍ ഒന്നിച്ചാണ്. നിയമപരാമായിട്ടല്ലെങ്കിലും എന്റെ അധ്വാനത്തിന്റെ കൂടെ ബലത്തിലാണ് അവന്റെ കമ്പനിയുണ്ടായത് എന്നും പൂജ പറയുന്നു.

നിയമപരമായി എന്റെ പേരില്ല, അതുകൊണ്ട് എന്ത് ചെയ്യും? കോടതിയില്‍ പോയാല്‍ അത് പ്രശ്‌നമാകും. മക്കളേയും ബാധിക്കും. കുട്ടികള്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് സുഹൃത്തുക്കളായി തുടേരണ്ടി വന്നു. അദ്ദേഹം എന്നെ ഒരുപാട് പേടിപ്പിച്ചു. എനിക്കാകെ അറിയുന്നത് സിനിമയാണ്. അതാണെങ്കില്‍ ഒരുപാട് മാറി. യുവനടിമാര്‍ വന്നു. എനിക്ക് കുട്ടികളുണ്ട്. എന്നെ ആരാണ് അഭിനയിപ്പിക്കുക? ഞാന്‍ എങ്ങനെ ജീവിക്കും? എന്നൊക്കെ ചിന്തിച്ച് താന്‍ ആശങ്കപ്പെട്ടുവെന്നും പൂജ പറയുന്നു.

''വളരെ ബുദ്ധിമുട്ടായിരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല. മരിക്കും മുമ്പ് അമ്മ എന്റെ പേരില്‍ കുറച്ച് പണം മാറ്റി വച്ചിരുന്നു. പതിനെട്ടാം വയസില്‍ ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങിയാണ് ഞാന്‍ വിജയത്തിലേക്ക് എത്തിയത്. അതിനാല്‍ അതൊക്കെ വീണ്ടും ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നു. വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെങ്കില്‍ എന്താണ്? എനിക്ക് സന്തോഷത്തോടെ ജീവിക്കണം, ഈ പ്രപഞ്ചം എന്നെ അതിന് സഹായിക്കും എന്നുറപ്പിച്ച് ഞാന്‍ ഇറങ്ങി'' എന്നും പൂജ പറയുന്നു.

Pooja Bedi

പത്രങ്ങളില്‍ കോളം എഴുത്തുകാരിയാണ് പൂജ രണ്ടാമങ്കം തുടങ്ങുന്നത്. മാസം 16000 രൂപയാണ് കിട്ടിയിരുന്നത്. അത് ഒരു ടോക്ക് ഷോ അവതാരകയാകാനുള്ള അവസരം നേടിക്കൊടുത്തു. അങ്ങനെ പതിയെ തന്റെ ജീവിതം മാറാന്‍ തുടങ്ങിയെന്ന് പൂജ പറയുന്നു. ''പിന്നെ മോഡലിംഗിനുള്ള അവസരം കിട്ടി. പിന്നെ ഞാന്‍ ബ്രാന്റ് അംബാസിഡറായി. ഇവന്റുകള്‍ ഹോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഒന്നര വര്‍ഷത്തിനുള്ളില്‍ എന്റെ ഭര്‍ത്താവ് ഓടിച്ചിരുന്ന അതേ മെഴ്‌സിഡെസ് ഞാനും വാങ്ങി. രണ്ട് വര്‍ഷമായപ്പോള്‍ അദ്ദേഹം തന്റെ ബിസിനസ് വലുതാക്കാന്‍ എന്നെ വിളിച്ച് പണം കടം ചോദിച്ചു'' എന്നും പൂജ കൂട്ടിച്ചേര്‍ക്കുന്നു.

പൂജയുടെ പാതയിലൂടെ മകള്‍ അലയ എഫും സിനിമയിലെത്തിയിരിക്കുകയാണ്. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അലയ. അനുരാഗ് കശ്യപ് ചിത്രമായ ഓള്‍മോസ്റ്റ് പ്യാര്‍ ആണ് അലയയുടെ ഒടുവിലിറങ്ങിയ സിനിമ. യുടേണ്‍, ശ്രീ, ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ തുടങ്ങിയ സിനിമകള്‍ താരപുത്രിയുടേതായി അണിയറയിലുണ്ട്.

Read more about: pooja bedi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X