പൂജ ഭട്ടിന്റെ വഞ്ചന, തിരിഞ്ഞു നോക്കാതെ ആലിയ; ഒടുവില്‍ പോള്‍ ഡാന്‍സിലേക്ക്; ആലിയയുടെ സഹോദരിയുടെ അവസ്ഥ
കുടുംബ വാഴ്ച സിനിമയില്‍ പതിവാണ്. അച്ഛന്റേയും അമ്മയുടേയും സഹോദരങ്ങളുടേയുമെല്ലാം പാതയിലൂടെ സിനിമയിലെത്തിയവര്‍ ഒരുപാടുണ്ട്. നെപ്പോ കിഡ്‌സിന് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. കഴിഞ്ഞ ദിവസമാണ് നടി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനി അരങ്ങേറ്റം കുറിച്ചത്. ഇന്നത്തെ സൂപ്പര്‍ താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമുള്‍പ്പടെ നിരവധി നെപ്പോ കിഡ്‌സ് ബോളിവുഡിലുണ്ട്.
സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമാക്കാന്‍ കുടുംബ വേരുകളും ബന്ധങ്ങളും നല്‍കുന്ന സഹായം വളരെ വലുതാണ്. അതേക്കുറിച്ച് പല ഔട്ട് സൈഡേഴ്‌സും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ആരാധകരുടെ മനസില്‍ ഇടം നേടാനും സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാനും ആ ബന്ധം കൊണ്ട് മാത്രം സാധിച്ചെന്ന് വരില്ല. വിജയിച്ച നെപ്പോ കിഡ്‌സിനേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ട നെപ്പോ കിഡ്‌സ് ആണുള്ളതെന്നതാണ് വസ്തുത.

ബോളിവുഡില്‍ പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താന്‍ പോയ നെപ്പോ കിഡ്‌സ് ഒരുപാടുണ്ട്. ചിലപ്പോഴൊക്കെ സ്വന്തം ആളുകളില്‍ നിന്നു പോലും ചതി നേരിടേണ്ടി വന്ന താരപുത്രന്മാരും പുത്രിമാരുമുണ്ട്. അത്തരത്തിലൊരു വഞ്ചനയുടെ കഥയാണ് നടി സ്‌മൈലി സൂരിയ്ക്ക് പറയാനുള്ളത്. ബോളിവുഡിലെ വലിയ താരകുടുംബമായ ഭട്ട് കുടുംബത്തില്‍ നിന്നുമാണ് സ്‌മൈലി സൂരി സിനിമയിലെത്തുന്നത്.
സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെ സഹോദരിയുടെ മകളാണ് സ്‌മൈലി. സംവിധായകന്‍ മോഹിത് സൂരിയുടെ സഹോദരി. നടന്‍ ഇമ്രാന്‍ ഹാഷ്മിയും നടിമാരായ പൂജ ഭട്ടും ആലിയ ഭട്ടുമൊക്കെ സ്‌മൈലിയുടെ കസിന്‍സാണ്. ബോളിവുഡില്‍ മുന്‍നിര താരമാകാന്‍ വേണ്ട സൗന്ദര്യവും കഴിവുമെല്ലാം സ്‌മൈലിയ്ക്കുണ്ടായിരുന്നു. ഭട്ട് കുടുംബത്തിന്റെ പിന്തുണ കൂടിയുള്ളപ്പോള്‍ സ്‌മൈലിയുടെ കരിയര്‍ ഉയരങ്ങൡലെത്തുമെന്നായിരുന്നു പലരും കരുതിയിരുന്നത്.
സ്‌മൈലി അരങ്ങേറാനിരുന്നത് പൂജ ഭട്ട് ഒരുക്കിയ ഹോളിഡെ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ സ്‌മൈലിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് പൂജ അവളെ വഞ്ചിച്ചു. ആ അവസരം സ്‌മൈലിയ്ക്ക് നഷ്ടമായി. പിന്നീട് മോഹിത് സൂരിയൊരുക്കിയ കല്‍യുഗ് എന്ന ചിത്രത്തിലൂടെ 2006ലാണ് സ്‌മൈലി അരങ്ങേറുന്നത്. കുണാല്‍ കേമുവായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടി. ഇതോടെ പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ലെങ്കിലും സ്‌മൈലിയുടെ കരിയറിന് നല്ല ആരംഭം തന്നെയാണ് ലഭിച്ചത്.

പിന്നീട് തീസരി ആംഗ്, യേ മേരാ ഇന്ത്യ, ക്രൂക്ക്, ക്രാക്കേഴ്‌സ് എന്നിങ്ങനെ കുറച്ച് സിനിമകളില്‍ മാത്രമാണ് സ്‌മൈലിയ്ക്ക് അഭിനയിക്കാനായത്. തുടര്‍ പരാജയങ്ങളും അവസരങ്ങള്‍ ലഭിക്കാതിരുന്നതും സ്‌മൈലിയുടെ കരിയര്‍ തകര്‍ത്തു. ആ സമയത്ത് ഭട്ട് കുടുംബത്തില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണയും സ്‌മൈലിയ്ക്ക് ലഭിച്ചില്ല. ഇതോടെ താരം പതിയെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ 2015 ല്‍ ഭര്‍ത്താവ് വിനീതുമൊത്ത് നച്ച് ബലിയേയില്‍ മത്സരാര്‍ത്ഥിയായി സ്‌മൈലി എത്തി. എന്നാല്‍ സ്‌മൈലിയുടെ ദാമ്പത്യ ജീവിതത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.
വിവാഹ മോചനത്തോടെ സ്‌മൈലി ആകെ തകര്‍ന്നു പോയി. കടുത്ത വിഷാദ രോഗത്തിലേക്കാണ് സ്‌മൈലി കൂപ്പുകുത്തിയത്. അതില്‍ നിന്നും തന്നെ രക്ഷിച്ചത് പോള്‍ ഡാന്‍സിംഗ് ആണെന്നാണ് സ്‌മൈലി പറയുന്നത്. പ്രൊഫഷണല്‍ പോള്‍ ഡാന്‍സറായി മാറുകയായിരുന്നു പിന്നീട് സ്‌മൈലി. ഈ മേഖലയില്‍ സജീവമാണ് സ്‌മൈലി ഇപ്പോള്‍. കഥക് പഠിക്കുകയും ചെയ്തതിനാല്‍ നൃത്തം ആണ് ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും സ്‌മൈലിയുടെ ലോകം. സിനിമയും ദാമ്പത്യയും കൈ വിട്ട ജീവിതം തനിക്ക് തിരികെ തന്നത് ഡാന്‍സ് ആണെന്നാണ് സ്‌മൈലി തന്നെ പറയാറുള്ളത്. പോയവര്‍
ഷം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗസ് ഓഫ് ലൈസിലൂടെ സ്‌മൈലി ക്യാമറയ്ക്ക് മുന്നില്‍ തിരികെ വന്നിരുന്നു.


Click it and Unblock the Notifications











