For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ ഞങ്ങളില്‍ നിന്നും തട്ടിയെടുത്തു! ആലിയയുടെ അമ്മയെക്കുറിച്ച് പൂജ ഭട്ട് പറഞ്ഞത്

  |

  ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു പൂജ ഭട്ട്. വിഖ്യാത സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് പൂജ. ഇപ്പോഴത്തെ സൂപ്പര്‍ നായിക ആലിയ ഭട്ട് പൂജയുടെ ഇളയ സഹോദരിയാണ്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു പൂജ ഭട്ട്. മുഖ്യധാരയിലും സമാന്തര സിനിമയിലുമെല്ലാം നിറഞ്ഞു നിന്ന പൂജ തന്റെ ബോള്‍ഡ് രംഗങ്ങളിലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയും തരംഗം സൃഷ്ടിച്ചിരുന്നു.

  Also Read: അമ്മയോട് ദേഷ്യപ്പെടരുതെന്ന് കരുതും പക്ഷെ..!, താര കല്യാണിനോട് യാത്രപറഞ്ഞ് സൗഭാഗ്യ വീട്ടിലേക്ക്; വികാരനിർഭരം

  സിനിമ പോലെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു പൂജയുടെ വ്യക്തി ജീവിതവും. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. താരത്തിന്റെ കുടുംബ ജീവിതവും വാര്‍ത്തയായിരുന്നു. മഹേഷിന്റെ ആദ്യ വിവാഹത്തിലെ മകളാണ് പൂജ. പിന്നീടാണ് മഹേഷ് നടി സോണി റാസ്ദാനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിലെ മകളാണ് ആലിയ ഭട്ട്.

  ഇന്ന് സോണിയുമായും മക്കളുമായുമെല്ലാം വളരെ അടുത്ത ബന്ധമാണ് പൂജയ്ക്കുള്ളത്. ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ല. തന്റെ അമ്മയേയും തങ്ങളേയും ഉപേക്ഷിച്ചു പോയ അച്ഛനോടും അച്ഛനെ തങ്ങളില്‍ നിന്നും തട്ടിയെടുത്ത സ്ത്രീയോടും തനിക്ക് തുടക്കത്തില്‍ അതിയായ ദേഷ്യമുണ്ടെന്നും പൂജ തന്നെ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു.

  Also Read: വിവാഹമോതിരം അഴിച്ചുമാറ്റി ദീപിക! രണ്‍വീറുമായി പിരിയാന്‍ ഉറച്ച് താരം! വൈറലായി വീഡിയോ

  എന്നാല്‍ ഒരിക്കല്‍ തന്റെ അമ്മ തന്നെയാണ് അച്ഛന്‍ ഒരു മോശം വ്യക്തിയല്ലെന്ന് പറഞ്ഞ് തന്നത് എന്നാണ് പൂജ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് അച്ഛനും മകളും പതിയെ വീണ്ടും അടുക്കുകയായിരുന്നു. ഇതോടെയാണ് സോണിയുമായും പൂജ അടുക്കുന്നത്. പതിയെ എല്ലാവരും നല്ല അടുപ്പത്തിലേക്ക് എത്തുകയായിരുന്നു.

  ''തുടക്കത്തില്‍ മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി എന്റെ അമ്മയെ ഉപേക്ഷിച്ച അച്ഛനോട് എനിക്ക് വെറുപ്പായിരുന്നു. അച്ഛനെ തട്ടിയെടുത്തതിന് സോണിയെ ഞാന്‍ വെറുത്തിരുന്നു. അവരുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് ദേഷ്യം വരുമായിരുന്നു'' എന്നാണ് ഒരു അഭിമുഖത്തില്‍ പൂജ പറഞ്ഞിട്ടുള്ളത്.

  Also Read: 'ഇന്ന് എല്ലാവർക്കും സ്വന്തം കാര്യം, പക്ഷെ ഇതാണ് നല്ലത്'; സിനിമയിലെ മാറ്റത്തെക്കുറിച്ച് നിത്യ ദാസ്

  എന്നാല്‍ കാര്യങ്ങളെ പ്രാക്ടിക്കലായി കാണണമെന്ന് അമ്മ പറഞ്ഞു തന്നു. മറ്റൊരാളുമായി പ്രണയത്തിലായെന്ന് കരുതി അച്ഛന്‍ നല്ല മനുഷ്യനല്ലാതാകുന്നില്ല അമ്മ പറഞ്ഞതായി പൂജ പറയുന്നു. കുറ്റബോധത്തോടെ തന്നെ സമീപിച്ച സോണിയോട് പിന്നീട് പൂജ പറഞ്ഞത് അച്ഛന്റെയും അമ്മയുടേയും ദാമ്പത്യ ജീവിതം തകര്‍ത്തത് നിങ്ങളല്ലെന്നും ആ വിവാഹ ജീവിതം നേരത്തെ തന്നെ മരിച്ചിരുന്നുവെന്നുമായിരുന്നു.


  അതേസമയം മറ്റൊരു അഭിമുഖത്തില്‍ തനിക്ക് മറ്റൊരു സ്ത്രീയുമായി പ്രണയമുണ്ടെന്ന കാര്യം അച്ഛന്‍ ആദ്യം പറയുന്നത് തന്നോടാണെന്നും പൂജ വെളിപ്പെടുത്തുന്നുണ്ട്. ''ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. രാത്രി ഒന്നരയ്ക്ക് അച്ഛന്‍ എന്നെ വിളിച്ചുണര്‍ത്തിയിട്ട് പറഞ്ഞു പൂജ, ഞാനൊരു സ്ത്രീയുമായി പ്രണയത്തിലാണ്, എനിക്കൊരു അവിഹിത ബന്ധമുണ്ടെന്ന്. നീയായിരിക്കണം അത് ആദ്യം അറിയുന്നതെന്നും പറഞ്ഞു. എന്റെ അമ്മ പോലും അറിയുന്നതിന് മുമ്പായിരുന്നു ഇത്. അത്രയും ഓപ്പണ്‍ ആണ് അദ്ദേഹം എന്നോട്'' പൂജ പറയുന്നു.


  എന്തായാലും ഇന്ന് എല്ലാവരും ഒരു കുടുംബമാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ ഹിറ്റ് സിനിമയായ സഡക്കിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് പൂജ സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത സിനിമയിലെ നായിക ആലിയ ഭട്ട് ആയിരുന്നു. ആദിത്യ റോയ് കപൂറും സഞ്ജയ് ദത്തും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിന്നാലെ ബോംബെ ബീഗംസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലും അഭിനയിച്ചു. ചുപ്പ് ആണ് പൂജയുടെ ഏറ്റവും പുതിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആ ബല്‍ക്കിയാണ് സിനിമയുടെ സംവിധാനം.

  Read more about: pooja bhatt
  English summary
  When Pooja Bhatt Opens Up She Resented Father Mahesh Bhatt For Leaving Her Mother For Another Woman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X