സല്‍മാനെ വെറുക്കുന്നു, പക്ഷെ സഹോദരനുമായി പ്രണയത്തിലാണെന്ന് പൂജ ഭട്ട്; ആ പ്രണയത്തിന് സംഭവിച്ചതെന്ത്?

ബോളിവുഡിലെ മുന്‍നിര താരമായ പൂജ ഭട്ട് ഇപ്പോള്‍ ബിഗ് ബോസ് ഒടിടി സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് പൂജ ഭട്ട് ബിഗ് ബോസിലെത്തുന്നത്. സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകന്‍. രസകരമായൊരു വസ്തുത എന്തെന്നാല്‍ തനിക്ക് സല്‍മാന്‍ ഖാനെ ഇഷ്ടമല്ലെന്ന് മുമ്പൊരു അഭിമുഖത്തില്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുള്ള താരമാണ് പൂജ ഭട്ട്.

ഒരുകാലത്ത് പൂജ ഭട്ടും സല്‍മാന്‍ ഖാന്റെ സഹോദരനും നടനും സംവിധായകനുമായ സൊഹൈല്‍ ഖാനും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പൂജ മനീഷ് മഖീജയെ 2003 ല്‍ വിവാഹം കഴിച്ചു. 2014 ല്‍ ഇരുവരും പിരിയുകയും ചെയ്തു. 1998 ലാണ് സൊഹൈല്‍ ഖാന്‍ വിവാഹം കഴിക്കുന്നത്. സീമയാണ് സൊഹൈലിന്റെ ഭാര്യ. ഇരുവരും 2022 ല്‍ പിരിയുകയും ചെയ്തു.

Pooja Bhatt

1995 ല്‍ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പൂജ താനും സല്‍മാന്‍ ഖാനും തമ്മിലുള്ള പിണക്കത്തെക്കുറിച്ച് സംസാരിച്ചത്. ''ഞാന്‍ സമ്മതിക്കുന്നു, ഞാനും സല്‍മാന്‍ ഖാനും ആദ്യം പരസ്പരം വെറുത്തിരുന്നു. എന്തോ അസാധാരണ കാരണം കൊണ്ടാണ്. ഞങ്ങള്‍ ചേരത്തേയില്ല. അത് ഞങ്ങള്‍ക്കിടയിലൊരു യുദ്ധമായി മാറി. എനിക്ക് തോന്നുന്നത് ഞാന്‍ ഒരു സിനിമ ചെയ്യാന്‍ തയ്യാറാകാത്തതാണ് കാരണമെന്നാണ്. പക്ഷെ ഇന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, സത്യത്തില്‍ ഒരു കുടംബമാണ്'' എന്നാണ് പൂജ പറഞ്ഞത്.

അതേ അഭിമുഖത്തില്‍ തന്നെ സൊഹൈല്‍ ഖാനുമായുള്ള പ്രണയത്തെക്കുറിച്ചും പൂജ സംസാരിക്കുന്നുണ്ട്. ''വിവാഹം തീര്‍ച്ചയായും എന്റെ മനസിലുണ്ട്. പക്ഷെ സൊഹൈല്‍ സംവിധാനത്തിലേക്ക് കടന്നതിന്റെ ആവേശത്തിലാണ്. എനിക്കും രണ്ട് വര്‍ഷം കൂടെ അഭിനയിക്കണം. എന്നിട്ട് വേണം വേദിയും മെനുവുമൊക്കെ തീരുമാനിക്കാന്‍. ഞങ്ങള്‍ക്ക് ഭാവി ഒരുമിച്ച് തന്നെ വേണം. എനിക്കും വേണം അവനും വേണം'' എന്നാണ് തങ്ങളുടെ ഭാവിയെക്കുറിച്ച് പൂജ പറഞ്ഞത്.

Pooja Bhatt

എന്തായാലും ഇരുവരും പിരിഞ്ഞു. പൂജ പിന്നീട് അഭിനയത്തില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്തു.സഹോദരി ആലിയ ഭട്ട് നായികയായ സഡക്ക് 2വിലൂടെയാണ് പൂജ തിരികെ വന്നത്. സഡക്കിന്റെ ഒന്നാം ഭാഗത്തില്‍ പൂജയായിരുന്നു നായിക. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ ചുപ്പ് റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലും പൂജ അഭിനയിച്ചു. ഇതിനിടെ ബോംബെ ബീഗംസിലൂടെ ഒടിടി ലോകത്തും പൂജ സാന്നിധ്യം അറിയിച്ചിരുന്നു.

ബിഗ് ബോസ് ഒടിടിയില്‍ പൂജയുടെ വരവ് ആരാധകര്‍ തീരെ പ്രതീക്ഷിച്ചിരുന്ന ഒന്നല്ല. ബോളിവുഡിലെ റോയല്‍റ്റികളിലൊരാളായ പൂജയുടെ എന്‍ട്രീ പ്രേക്ഷകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ സര്‍പ്രൈസായിരുന്നു. ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടാനും പൂജയ്ക്ക് സാധിച്ചു. തന്റെ വിവാഹ മോചനത്തെക്കുറിച്ചും മദ്യപാന ശീലത്തില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ചുമൊക്കെ പൂജ ബിഗ് ബോസില്‍ സംസാരിച്ചിരുന്നു.

More from Filmibeat

Read more about: pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X