സണ്ണിയുടേയും ഡിംപിളിന്റേയും അവിഹിതം നാട്ടില്‍ പാട്ടായി; മക്കളേയും കൂട്ടി വീടുവിട്ടിറങ്ങാനൊരുങ്ങി ഭാര്യ

ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ഡിയോള്‍. തുടര്‍ പരാജയങ്ങള്‍ക്കും വര്‍ഷങ്ങളുടെ ഇടവേളയ്ക്കും ശേഷം ശക്തമായി ബോക്‌സ് ഓഫീസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്ണി ഡിയോള്‍. ഓണ്‍ സ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റുകളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വിവാദങ്ങളിലൂടേയും സണ്ണി ഡിയോള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് ഡിംപിള്‍ കപാഡിയയുമായുള്ള പ്രണയം.

ഡിംപിളും സണ്ണിയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും പക്ഷെ തങ്ങളുടെ ബന്ധം പരസ്യമായി സമ്മതിച്ചിട്ടില്ലെന്ന് മാത്രം. അര്‍ജുന്‍, മന്‍സില്‍ മന്‍സില്‍, ആഗ് കാ ഗോള, ഗുണാ, നരസിംഹ തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്.

Sunny Deol

ഡിംപിളുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സണ്ണി ഡിയോള്‍ തന്റെ അരങ്ങേറ്റ ചിത്രമായ ബേതാബിലെ നായികയായ അമൃത സിംഗുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ പ്രണയത്തെക്കുറിച്ചും സണ്ണി പരസ്യമായി സംസാരിച്ചിരുന്നില്ല. ഈ രണ്ട് പ്രണയങ്ങളുടേയും സമയത്തും സണ്ണി ഡിയോള്‍ വിവാഹിതനായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. സണ്ണിയുമായി പ്രണയത്തിലാകുമ്പോള്‍ ഡിംപിള്‍ കപാഡിയ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായിരുന്നു.

സൂപ്പര്‍ താരം രാജേഷ് ഖന്നയെയാണ് ഡിംപിള്‍ പ്രണയിച്ചത്. നടിമാരായിരുന്ന ട്വിങ്കിള്‍ ഖന്നയും റിങ്കി ഖന്നയും ഇവരുടെ മക്കളാണ്. പൂജ ഡിയോളാണ് സണ്ണിയുടെ ഭാര്യ. പൂജയെ വിവാഹം കഴിച്ച കാര്യം മറച്ചു വച്ചായിരുന്നു സണ്ണി ഡിയോള്‍ അമൃതയുമായി പ്രണയത്തിലാകുന്നത്. രാജേഷ് ഖന്നയും ഡിംപിള്‍ കപാഡിയും അകന്നതിന് ശേഷമാണ് സണ്ണിയുമായി ഡിംപിള്‍ അടുക്കുന്നത്. അധികം വൈകാതെ തന്നെ ഈ പ്രണയത്തെക്കുറിച്ച് സണ്ണിയുടെ ഭാര്യയായ പൂജയും അറിഞ്ഞു.

എന്നാല്‍ ഈ വാര്‍ത്തകള്‍ പൂജ ആദ്യം ഗൗനിച്ചില്ലെന്നതാണ് വസ്തുത. ഒടുവില്‍ കാര്യങ്ങള്‍ വിട്ടു പോകും എന്നായതോടെയാണ് പൂജ സണ്ണിയെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നത്. സണ്ണിയോടുള്ള ഡിംപിളിന്റെ പ്രണയം നാള്‍ക്കുനാള്‍ ആഴമേറി വരുന്നുവെന്ന് ബോധ്യപ്പെട്ട പൂജ സണ്ണിയോട് ഡിംപിളില്‍ നിന്നും അകലം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു ഘട്ടത്തില്‍ താന്‍ മക്കളേയും കൊണ്ട് വീടു വിട്ടു പോകുമെന്ന് വരെ പൂജ സണ്ണിയോട് പറഞ്ഞിരുന്നു.

രാജ് വീര്‍ ഡിയോള്‍, കരണ്‍ ഡിയോള്‍ എന്നിവരാണ് സണ്ണിയുടേയും പൂജയുടേയും മക്കള്‍. പൂജ മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങുമെന്ന് കേട്ടതോടെയാണ് സണ്ണി ഡിയോള്‍ ഡിംപിളുമായുള്ള പ്രണയത്തില്‍ അകലം പാലിക്കാന്‍ തീരുമാനിക്കുന്നത്. ആ പ്രണയം അങ്ങനെ അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ 2017 ല്‍ പുറത്തു വന്നൊരു ചിത്രം ആ ധാരണകളെ തിരുത്തുന്നതായിരുന്നു.

Sunny Deol

സണ്ണിയും ഡിംപിള്‍ കപാഡിയയും കരങ്ങള്‍ കോര്‍ത്തിരിക്കുന്ന ചിത്രമാണ് വൈറലായി മാറിയത്. വിദേശത്തു നിന്നുമുള്ള ഈ ചിത്രം പുറത്ത് വന്നതോടെ ഇരുവര്‍ക്കുമിടയിലെ പ്രണയവും ബന്ധവുമൊക്കെ ഇപ്പോഴും തുടരുന്നുണ്ടോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇരുവരും തമ്മിലുള്ള പ്രണയം ഇപ്പോഴും തുടരുകയാണെന്നാണ്.

More from Filmibeat

Read more about: sunny deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X