ഹൃത്വിക്കിനെ ഇഷ്ടമായിരുന്നു, പക്ഷെ അദ്ദേഹം എന്റെ ഹൃദയം തകര്‍ത്തു; മനസ് തുറന്ന് പൂജ ഹെഗ്‌ഡെ

തെന്നിന്ത്യന്‍ താരസുന്ദരിയാണ് പൂജ ഹെഗ്‌ഡെ. എന്നാല്‍ പലര്‍ക്കും അറിയാത്ത വസ്തുത പൂജ മുംബൈ സ്വദേശിയാണെന്നതാണ്. പക്ഷെ താരമായി മാറിയതും സജീവമായതും എല്ലാം തെന്നിന്ത്യന്‍ സനിമയിലായിരുന്നു. ഇതോടെ എല്ലാവരും കരുതിയിരുന്നത് പൂജ തെന്നിന്ത്യയില്‍ നിന്നുമുള്ള താരമാണെന്നായിരുന്നു. ഒരിക്കല്‍ നടന്‍ ഹൃത്വിക് റോഷന്‍ പോലും താന്‍ തെന്നിന്ത്യക്കാരി തന്നെയാണെന്നായിരുന്നു കരുതിയിരുന്നതെന്ന് പൂജ പറഞ്ഞിരുന്നു.

''ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലായിരുന്നു. ഹൃത്വിക്കിനൊപ്പം മൊഹന്‍ജോ ദാരോയുടെ ലുക്ക് ടെസ്റ്റ് നടത്തിയത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആണോ എത്ര മണിക്കാണ് ഫ്‌ളൈറ്റ് എന്നായിരുന്നു ഹൃത്വിക് ചോദിച്ചത്. ഞാന്‍ അത്ഭുതത്തോടെ നോക്കിയപ്പോള്‍ നീ വിട്ടിലേക്ക് പോവുകയല്ലേ എന്ന് ചോദിച്ചു. ഞാന്‍ ബാന്ദ്രയിലേക്ക് പോകുന്ന കാര്യമാണ് പറഞ്ഞതെന്ന് മറുപടി നല്‍കി. അത് കേട്ടതും ഹൃത്വിക് ശരിയ്ക്കും ഞെട്ടിപ്പോയി'' പൂജ പറയുന്നു.

കോയി മില്‍ ഗയ

അതേസമയം കുട്ടിയായിരിക്കെ താന്‍ ഹൃത്വിക് റോഷന്റെ വലിയ ആരാധികയായിരുന്നുവെന്നാണ് പൂജ പറയുന്നത്. പിന്നീട് നടിയായി മാറിയ ശേഷം അതേ ഹൃത്വിക് റോഷന്റെ നായികയായി ബോൡവുഡിലെത്തുകയായിരുന്നു പൂജ. ഹൃത്വിക് നായകനായെത്തി വന്‍ വിജയമായി മാറിയ കോയി മില്‍ ഗയ എന്ന സിനിമയുടെ പ്രീമിയര്‍ കാണാന്‍ പോയതിനെക്കുറിച്ചും പൂജ മനസ് തുറക്കുന്നുണ്ട്. ഹൃത്വിക്കിനൊപ്പം ഫോട്ടോയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പോയത്. എന്നാല്‍ അത് നടന്നില്ലെന്നാണ് പൂജ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

സങ്കടമായി

''കോയി മില്‍ ഗയയുടെ പ്രീമിയര്‍ കാണാനായി പോയിരുന്നു. ക്യാമറയും കൂടെ എടുത്തിരുന്നു. ഹൃത്വിക് റോഷനൊപ്പം ഫോട്ടോയെടുക്കണം എന്നുണ്ടായിരുന്നു. എല്ലാ താരങ്ങളും വന്നിരുന്നു. അദ്ദേഹം പത്ത് മിനുറ്റ് നേരത്തേക്കാണ് വന്നത്. എല്ലാവരേയും കൈ വീശി കാണിച്ച ശേഷം പോയി. ഞാനാകെ തകര്‍ന്നു പോയി. ഹൃത്വിക്കിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കാനായില്ലെന്ന് ഓര്‍ത്ത് സങ്കടമായി. കോയി മില്‍ ഗയയുടെ പോസ്റ്ററിന്റെ അടുത്ത് സങ്കടപ്പെട്ടു നില്‍ക്കുന്ന എന്റെ ഫോട്ടോ ഇപ്പോഴുമുണ്ട്. ചിലപ്പോള്‍ ഞാന്‍ കരുതും ആ കാലത്തിലേക്ക് മടങ്ങിപ്പോയി, ആ കുട്ടിയോട് കാത്തിരിക്കൂ, നിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല, ഒരു നാള്‍ നീ ഹൃത്വിക്കിനൊപ്പം നായികയായി അഭിനയിക്കുമെന്ന് പറയും എന്ന് പറയാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കും'' എന്നാണ് ഹൃത്വിക് പറയുന്നത്.

തമിഴിലൂടെ


തമിഴിലൂടെയായിരുന്നു പൂജയുടെ അരങ്ങേറ്റം. മുഗംമൂടിയായിരുന്നു ആദ്യത്തെ സിനിമ. പിന്നാലെ പൂജ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. ഒക്ക ലൈല കോസം ആയിരുന്നു ആദ്യത്തെ സിനിമ. ഇതിന് ശേഷമാണ് പൂജ ഹിന്ദിയിലേക്ക് എത്തുന്നത്. എന്നാല്‍ പൂജയുടെ ആദ്യത്തെ ഹിന്ദി ചിത്രമായ മൊഹന്‍ജോ ദാരോ പരാജയപ്പെടുകയായിരുന്നു. ഹൃത്വിക്കിന്റേയും പൂജയുടേയും കെമിസ്ട്രി പക്ഷെ കയ്യടി നേടിയിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ പൂജ വീണ്ടും തെലുങ്കില്‍ തന്നെ സജീവമായി മാറുകയായിരുന്നു. തെലുങ്കില്‍ തുടര്‍ വിജയങ്ങള്‍ നല്‍കിയ ശേഷം ഹൗസ്ഫുള്‍ 4 ലൂടെ പൂജ ഹിന്ദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ എന്നിവിടെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഇപ്പോഴിതാ സര്‍ക്കസിലൂടെ വീണ്ടും ബോളിവുഡിലെത്തുകയാണ് പൂജ ഹെഗ്‌ഡെ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സിനിമ

അതേസമയം വാര്‍ ആണ് ഹൃത്വിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2019 ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു. ടൈഗര്‍ ഷ്രോഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. നിരവധി സിനിമകളാണ് ഹൃത്വിക്കിന്റെതായി പുറത്തിറങ്ങാനുള്ളത്. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ ദീപിക പദുക്കോണിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്റര്‍, വാറിന്റെ രണ്ടാം ഭാഗം ഉള്‍പ്പെടെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

More from Filmibeat

Read more about: pooja hegde hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X