ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ട പൂനം; വിവാദനായികയുടെ ജീവിതകഥ
തന്റെ പതിനാറാം വയസില്‍ മിസ് യങ് ഇന്ത്യയായി മാറിയ താരമാണ് പൂനം ദില്ലന്‍. പിന്നീട് മിസ് ഇന്ത്യയായി മാറിയ പൂനം താരമായി മാറുകയായിരുന്നു. ത്രിശൂല്‍ ആണ് പൂനമിന്റെ ആദ്യ സിനിമ. യഷ് ചോപ്രയായിരുന്നു സിനിമയുടെ സംവിധായകന്‍. 80 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പൂനം ഇതുവരെ. 1979 ല്‍ പുറത്തിറങ്ങിയ നൂറി എന്ന ചിത്രമാണ് പൂനമിലെ നടിയെ ബോളിവുഡിന് കാണിച്ചു കൊടുക്കുന്നത്. ബോളിവുഡ് ആണ് തന്റെ ഭാവി എന്ന് പൂനം തീരുമാനിക്കുന്നതും മുംബൈയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുന്നതും ഈ ചിത്രത്തോടെയായിരുന്നു. അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൊയ്യുമ്പോഴും പൂനമിന്റെ വ്യക്തിജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.
ത്രിശൂലിന്റെ വിജയത്തിന് ശേഷം പൂനമിനെ നായികയാക്കാന്‍ പല സംവിധായകരും ആഗ്രഹിച്ചിരുന്നു. പക്ഷെ ആ അവസരം ലഭിച്ചത് രമേശ് തല്‍വാറിനായിരുന്നു. നൂറിയിലെ നായികയായിട്ടായിരുന്നു പൂനം പിന്നീട് അഭിനയിച്ചത്. യഷ് ചോപ്രയോടായിരുന്നു രമേശ് ചിത്രത്തിന്റെ കഥ ആദ്യം പറയുന്നത്. പിന്നീട് പൂനം ചിത്രത്തിലെ നായികയായി മാറുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പൂനമും രമേശ് അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയ വാര്‍ത്തകളെ ഇരുവരും പരസ്യമായി നിരസിക്കുകയായിരുന്നു ചെയ്തത്.

ഇതിനിടെ പൂനമും രമേശ് രഹസ്യമായി വിവാഹ നിശ്ചയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കുറേനാളത്തേക്ക് ഇരുവും കൂട്ടാക്കിയില്ല. പിന്നീട് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനായി രമേശ് ജൂഹുവില്‍ പുതിയ വീട് വാങ്ങിയിട്ടുണ്ടെന്ന് രമേശിന്റെ സുഹൃത്ത് തന്നെ വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ പ്രണയ ബന്ധം പിന്നീട് അവസാനിക്കുകയായിരുന്നു. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു ഇരുവരും പിരിയാനുള്ള കാരണം. 1980 കളില്‍ പൂനം തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ഈ സമയത്താണ് സംവിധായകന്‍ രാജ് സിപ്പിയുമായി പൂനം പ്രണയത്തിലാകുന്നത്.

എന്നാല്‍ രാജ് സിപ്പി നേരത്തെ തന്നെ വിവാഹിതനായിരുന്നു. ഇരുവരും ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അടുപ്പത്തിലാണ്. രാജ് സിപ്പിയെ വിവാഹം കഴിക്കാന്‍ പൂനം ആഗ്രഹിച്ചിരുന്നു. എന്നാല്‍ പൂനമിന് വേണ്ടി തന്റെ കുടുംബത്തെ ഉപേക്ഷിക്കാന്‍ രാജ് തയ്യാറായിരുന്നില്ല. ഇതോടെ ഇരുവരും പിരിയുകയായിരുന്നു. ഈ പ്രണയ തകര്‍ച്ച പൂനമിനെ വല്ലാതെ തകര്‍ക്കുന്നതായിരുന്നു. മാസങ്ങള്‍ വേണ്ടി വന്നു പൂനമിന് ആ വേദനയില്‍ നിന്നും കരകയറാന്‍. 1988 പൂനമിന്റെ ജീവിതം മാറ്റി മറിച്ച വര്‍ഷമായിരുന്നു. രാജുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് പൂനമിന്റെ അച്ഛന്‍ മരിക്കുന്നത്. ഇതേ വര്‍ഷം തന്നെ പൂനം അശോക് തക്കേരിയയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഒരു ഹോളി പാര്‍ട്ടിയില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയതും സുഹൃത്തുക്കളായി മാറിയതും.

വിവാഹ ശേഷം അഭിനയം നിര്‍ത്താനും പൂനം തയ്യാറായി. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. മകന്‍ അന്‍മോള്‍ പിന്നീട് നടനായി മാറുകയും ചെയ്തു. അതേസമയം മകള്‍ പലോമയും തന്റെ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. വിവാഹത്തോടെ ഇടവേളയെടുത്ത പൂനം കുറച്ച് കാലം കഴിഞ്ഞ് വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. ഇതേസമയം അശോകും ബിസിനസ് തിരക്കുകളിലായി. ഇതോടെ ഇരുവര്‍ക്കുമിടയില്‍ അകലം ഉടലെടുക്കുകയായിരുന്നു. ഞായറാഴ്ചകളില്‍ പോലും അശോകിനെ തനിക്ക് കിട്ടുന്നില്ലെന്ന് ഒരു സുഹൃത്തിനോട് പൂനം പറഞ്ഞിരുന്നു. പതിയെ ഭര്‍ത്താവിനോടുള്ള വിയോജിപ്പ് പൂനം പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ 1994 ല്‍ അശോകിന് മറ്റൊരു പ്രണയമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഇരുവരും തമ്മിലുള്ള അകല്‍ച്ച വളരെ വലുതായി.

അശോകിനെ ഒരു പാഠം പഠിപ്പിക്കാനായി ഹോങ്കോങ് സ്വദേശിയായ ബിസിനസുകാരന്‍ കിക്കുവുമായി പൂനം അടുപ്പത്തിലാവുകയും ചെയ്തിരുന്നു. ഒടുവില്‍ 1997 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. രണ്ട് മക്കളുടേയും കസ്റ്റഡിയും പൂനം നേടി. പിന്നീട് സ്വന്തമായി ബിസിനസ് ആരംഭിച്ച പൂനം അഭിനയത്തിലും സജീവമായി മാറി. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും പൂനം എത്തിയിരുന്നു. സിനിമയിലും ടെലിവിഷനിലുമെല്ലാം സജീവമായി മാറിയ പൂനം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമാണ്.


Click it and Unblock the Notifications











