ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ നടിയുടെ വഴിവിട്ട ബന്ധം; കണ്ണിന് കണ്ണ് പോലെ പൂനം ദില്ലോണ്‍; ഒടുവില്‍ രണ്ട് വഴി

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു പൂനം ദില്ലോണ്‍. എഴുപതുകളുടെ അവസാനം മുതല്‍ എണ്‍പതുകളുടെ പകുതി വരെ ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാള്‍. സംവിധായകരും നിര്‍മ്മാതാക്കളും പൂനമിന്റെ ഡേറ്റിന് വേണ്ടി പിന്നാലെ നടന്നിരുന്നു. ഓണ്‍ സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന നായികയായിരുന്നുവെങ്കിലും പൂനത്തിന്റെ വ്യക്തി ജീവിതം അങ്ങനെയായിരുന്നില്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞൊരു ദാമ്പത്യ ജീവിതമായിരുന്നു പൂനത്തിന്റേത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് പൂനം സിനിമയിലേക്ക് എത്തുന്നത്. ഒരു സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത വിജയിച്ചതോടെ പൂനമിന്റെ ചിത്രം ഒരു മാസികയില്‍ അച്ചടിച്ചു വന്നു. അത് കണ്ട വിഖ്യാത നിര്‍മ്മാതാവും സംവിധായകനുമായ യാഷ് ചോപ്രയാണ് സിനിമയിലേക്കുള്ള ഓഫറുമായി സമീപിക്കുന്നത്. അങ്ങനെ ത്രിശൂല്‍ എന്ന ചിത്രത്തില്‍ അവര്‍ അഭിനയിച്ചു. സിനിമ വലിയ വിജയമായതോടെ പൂനമിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Poonam Dhillon

പിന്നാലെ വന്ന നൂറിയും വലിയ വിജയമായി. തുടര്‍ന്ന് സോഹ്നി മഹിവാല്‍, തേരി മെഹര്‍ബാനിയാന്‍, സമുന്ദര്‍, സവേരെ വാലി ഗാഡി, കര്‍മ, നാം, മാലാമാല്‍ തുടങ്ങി നിരവധി ഹിറ്റുകളില്‍ പൂനം അഭിനയിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് പൂനം വിവാഹിതയാകുന്നത്. ഇതോടെ അവരുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു.

ഒരു ഹോളി പാര്‍ട്ടിക്കിടെയാണ് പൂനം നിര്‍മ്മാതാവായ അശോഖ് തക്കേരിയയെ പരിചയപ്പെടുന്നത്. അധികം വൈകാത ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയത്തിലേക്കുമെത്തി. അങ്ങനെ 1988 ല്‍ പൂനം അശോകിനെ വിവാഹം കഴിച്ചു. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് പൂനം അശോകിനെ വിവാഹം കഴിക്കുന്നത്. അക്കാലത്തെ മിക്ക നടിമാരേയും പോലെ വിവാഹത്തോടെ പൂനം സിനിമയോട് വിട പറഞ്ഞു. ഇരുവര്‍ക്കും രണ്ട് മക്കളും ജനിച്ചു.

എന്നാല്‍ പതിയ അവരുടെ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങി. അശോകിന്റെ ജോലിത്തിരക്ക് ആ ദാമ്പത്യത്തെ ബാധിക്കാന്‍ ആരംഭിച്ചു. ഇതിനിടെ 1994 ല്‍ അശോകിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയും പൂനമിന്റെ ചെവിയിലെത്തി. അതോടെ ആ ദാമ്പത്യ ജീവിതം തകര്‍ന്നു. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി പൂനം കോടതിയിലെത്തി. എന്നാല്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയാല്‍ മാത്രം മതിയായിരുന്നില്ല പൂനമിന്. ഭര്‍ത്താവിനെ ഒരു പാഠം പഠപ്പിക്കാന്‍ തന്നെ പൂനം തീരുമാനിച്ചു.

ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാനായി പൂനം കണ്ടെത്തിയ മാര്‍ഗ്ഗം അവിഹിത ബന്ധമായിരുന്നു. അതിനായി ഹോങ്‌കോങുകാരനായ ബിസിനസുകാരന്‍ കിക്കുവുമായി പൂനം അടുപ്പത്തിലായി. പൂനമിനെ കാണാന്‍ കിക്കു പതിവായി മുംബൈയിലെത്തി. ഇടയ്ക്ക് പൂനവും അദ്ദേഹത്തെ കാണാന്‍ വിദേശത്തേക്ക് പോയി. ഒടുവില്‍ പൂനം ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടുകയും ചെയ്തു. രണ്ട് മക്കളുടെ കസ്റ്റഡിയും പൂനം നേടിയെടുത്തു.

Poonam Dhillon

ഗോസിപ്പ് കോളങ്ങളിലും പൂനം ഇടം നേടിയിട്ടുണ്ട്. സംവിധായകന്‍ രമേശ് തല്‍വാറും പൂനവും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂനം നായികയായ നൂറി എന്ന സിനിമയൊരുക്കിയത് അദ്ദേഹമാണ്. ഇരുവരും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നും രമേശ് പൂനമിനായി ജൂഹുവില്‍ വലിയൊരു ബംഗ്ലാവ് വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല.

പിന്നീട് പൂനമിന്റെ പേരിനൊപ്പം ഉയര്‍ന്നു വന്ന പേര് സംവിധായകന്‍ രാജ് സിപ്പിയുടേതാണ്. രാജ് വിവാഹിതനായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കാന്‍ രാജ് സിപ്പി ഒരുക്കമായില്ല. ഇതോടെയാണ് ആ ബന്ധം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും പൂനം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും പൂനം വരവറിയിച്ചിട്ടുണ്ട്. തീയേറ്റര്‍ രംഗത്തും സജീവ സാന്നിധ്യമാണ് പൂനം.

More from Filmibeat

Read more about: poonam dhillon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X