'വഴങ്ങി കൊടുക്കണമെന്ന് സംവിധായകന്‍, നോ പറഞ്ഞിട്ടും വെറുതെ വിട്ടില്ല'; കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി പ്രാച്ചി
സ്വന്തം കഴിവിലും അധ്വാനത്തിലും വിശ്വസിച്ച് കടന്നു വരുന്ന പലര്‍ക്കും നേരിടേണ്ടി വരുന്ന ദുരിതമാണ് കാസ്റ്റി്ംഗ് കൗച്ച്. അറിയപ്പെടുന്ന കുടുംബപ്പേരോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാത്തവര്‍ക്ക് ബോളിവുഡില്‍ അവസരം നേടുക എന്നത് വലിയ പ്രായസമുള്ള കാര്യമാണ്. ഇത്തരക്കാരെ ലക്ഷ്യമിട്ട് കാസ്റ്റിംഗ് കൗച്ച് പോലുള്ള ചൂഷണങ്ങളുമായും ആളുകളെത്തും. അറിയപ്പെടുന്ന നടിമാര്‍ക്കും പോലും കാസ്റ്റിംഗ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നതാണ് വസ്തുത.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞവരില്‍ ചെറിയ താരങ്ങള്‍ മാത്രമല്ല, വലിയ താരങ്ങളുമുണ്ട്. അങ്ങനെ തുറന്നു പറഞ്ഞ നടിമാരില്‍ ഒരാളാണ് പ്രാചി ദേശായി. ടെലിവിഷനില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുമാറ്റിയ താരങ്ങളില്‍ ഒരാളാണ് പ്രാച്ചി. രണ്ടിടത്തും വിജയം കാണാനും പ്രാച്ചിയ്ക്ക് സാധിച്ചിരുന്നു.

2006 ലാണ് പ്രാച്ചി ടെലിവിഷന്‍ കരിയര്‍ ആരംഭിക്കുന്നത്. കസം സേ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. റാം കപൂര്‍ നായകനായ പരമ്പര ജനപ്രീതി നേടിയതോടെ പ്രാച്ചിയും താരമായി. ഇതോടെ പ്രാച്ചിയെ തേടി ബോളിവുഡ് ഓഫറുമെത്തി. ഫര്‍ഹാന്‍ അക്തര്‍ നായകനായ റോക്ക് ഓണ്‍ ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രവും ഹിറ്റായി, അതോടെ പ്രാച്ചിയെ തേടി കൂടുതല്‍ സിനിമകളെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ താന്‍ നല്ല നടിയാണെന്ന് തെളിയിക്കാനും പ്രാച്ചിയ്ക്ക് സാധിച്ചു.
പ്രാച്ചി അഭിനയിച്ച വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബോല്‍ ബച്ചന്‍, ഏക് വില്ലന്‍, അസര്‍ തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഇതിലെ പ്രാച്ചിയുടെ പ്രകടനങ്ങളും കയ്യടി നേടി. എന്നാല്‍ അറിയപ്പെടുന്ന നടിയായിട്ടും തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് പ്രാച്ചി പറയുന്നത്. മുമ്പൊരിക്കല്‍ ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് പ്രാച്ചി ദേശായി ആ വെളിപ്പെടുത്തല്‍ നടത്തിയത്.
''വളരെ ഡയറക്ടായിട്ടാണ് അവര്‍ എന്നോട് അങ്ങനെ ചോദിച്ചത്. ഒരു വലിയ സിനിമയായിരുന്നു. ചിത്രത്തില്‍ അവസരം കിട്ടാന്‍ വഴങ്ങികൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ ഉടനെ തന്നെ നോ പറഞ്ഞു. എന്നാല്‍ നോ പറഞ്ഞിട്ടും സംവിധായകന്‍ എന്നെ വിളിച്ചു. അതോടെ നിങ്ങളുടെ സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു'' എന്നായിരുന്നു പ്രാച്ചി ദേശായി പറഞ്ഞത്.
അത്തരം അനുഭവങ്ങള്‍ കാരണം താന്‍ പല സിനിമകളും ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാച്ചി പറയുന്നത്. അത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെങ്കിലും താന്‍ ആ വഴിയാണ് താല്‍പര്യപ്പെട്ടതെന്നാണ് പ്രാച്ചി പറയുന്നത്. മാത്രമല്ല ആവര്‍ത്തന വിരസത മൂലവും താന്‍ സിനിമകള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് പ്രാച്ചി പറയുന്നത്.

''ആ സമ്മര്‍ദ്ധത്തിന് വഴങ്ങിയിരുന്നുവെങ്കില്‍ ഞാന്‍ എനിക്ക് വന്ന ഓഫറുകളൊക്കെ സമ്മതിച്ചേനെ. വലിയ സംവിധായകരുടെ സിനിമകളാണ് ലഭിച്ചത്. പക്ഷെ ആ വേഷങ്ങള്‍ എനിക്ക് ഉപകരിക്കില്ലെന്ന് തോന്നി. എന്റെ കരിയറിന് ഗുണം ചെയ്യില്ലെന്ന് തോന്നിയ വേഷങ്ങള്‍ ഞാന്‍ ചെയ്യാന്‍ തയ്യാറായില്ല. എനിക്ക് വേണ്ടത് എന്താണെന്ന ബോധ്യത്തില്‍ നിന്നുമാണ് അത് പറയാനാകുന്നത്. ലൈം ലൈറ്റല്ല എന്റെ ലക്ഷ്യം, എനിക്ക് അതിനോട് താല്‍പര്യമില്ല'' എന്നാണ് പ്രാച്ചി നേരത്തെ പറഞ്ഞത്.
സൈലന്‍സ് 2വിലാണ് പ്രാച്ചി ദേശായിയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. ബിഹു അറ്റാക്ക്, കോഷ എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍. ഒടിടിയിലും പ്രാച്ചി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിന്റെ ദൂതയിലൂടെയാണ് പ്രാച്ചി സീരീസ് ലോകത്തേക്ക് എത്തുന്നത്


Click it and Unblock the Notifications











