ആമിര്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ചത് പ്രീതിയ്ക്ക് വേണ്ടി, രഹസ്യ വിവാഹവും കഴിച്ചു; നടന്നതിനെപ്പറ്റി പ്രീതി

താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ പ്രചരിക്കാറുള്ളത് ഗോസിപ്പുകളായിരിക്കും. താരത്തിന്റെ വലിപ്പം കൂടുന്നതിന് അനുസരിച്ച് ഗോസിപ്പുകളും കൂടി വരും. തങ്ങളുടെ പ്രണയവും വിവാഹവും രോഗവും എന്തിന് മരണം വരെ വാര്‍ത്തകളിലൂടെ അറിഞ്ഞവരായി നിരവധി പേരുണ്ട്. ചിലതൊക്കെ അപ്പോള്‍ തന്നെ കെട്ടടങ്ങുമെങ്കിലും മറ്റ് ചില ഗോസിപ്പുകള്‍ താരങ്ങളെക്കൊണ്ട് പ്രതികരിപ്പിച്ചിട്ടേ അടങ്ങൂ എന്ന അവസ്ഥയാണ്.

അത്തരത്തിലൊന്നായിരുന്നു നടി പ്രീതി സിന്റയുമായി ആമിര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത. ആമിര്‍ ഖാന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 2002 ല്‍ റീന ദത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെയായിരുന്നു ആമിര്‍ ഖാന്‍ പ്രീതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. പ്രീതി സിന്റ ബോളിവുഡില്‍ തന്റെ കരിയര്‍ കെട്ടിപ്പടുക്കുന്ന സമയമായിരുന്നു അന്ന്. തന്റെ ലുക്കും അഭിനയവുമൊക്കെ കൊണ്ട് യുവാക്കളുടെ പ്രിയം നേടാന്‍ പ്രീതിയ്ക്ക് അതിവേഗം സാധിച്ചിരുന്നു.

Preity Zinta

ആമിര്‍ ഖാനും പ്രീതി സിന്റയും 2001 ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ശാലിനി എന്ന കഥാപാത്രമായാണ് പ്രീതി എത്തിയതെങ്കില്‍ ആകാശ് മല്‍ഹോത്രയായാണ് ആമിര്‍ എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഫര്‍ഹാന്‍ അക്തര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദില്‍ ചാഹ്താ ഹേ. ഈ ചിത്രത്തിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത അധികം വൈകാതെ ചര്‍ച്ചയായി മാറി.

ഈ ചിത്രത്തിലെ ഇരുവരുടേയും കെമിസ്ട്രിയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഇതായിരുന്നു ആമിറിന്റെ വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചുവെന്നുമുള്ള വാര്‍ത്തകളുടെ ഉറവിടം. ഈ സമയത്ത് തന്നെ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു.താരത്തിന്റെ വാക്കുകളും വാര്‍ത്തയായി മാറി.

''ആമിര്‍ വളരെ അടുത്ത സുഹൃത്താണ്. ദില്‍ ചാഹ്താ ഹേയില്‍ ഒരുമിച്ച് അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നു. എന്നാല്‍ അവന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഏറ്റവും അടുത്ത കാന്റിഡേറ്റായി ഞാന്‍ മാറുകയായിരുന്നു. കാരണം അവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് എന്റെ കൂടെയായിരുന്നു. അങ്ങനെ പെട്ടെന്ന് ഞാന്‍ മിസിസ് ആമിര്‍ ഖാന്‍ ആയി മാറുകയായിരുന്നു. ഞാന്‍ നടന്ന് കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലെന്ന് പറയേണ്ടി വരികയായിരുന്നു'' എന്നാണ് പ്രീതി സിന്റ പ്രതികരിച്ചത്.

അതേസമയം പ്രീതിയുടെ പേര് ഗോസിപ്പ് കോളത്തില്‍ ആമിര്‍ ഖാനൊപ്പം മാത്രമായിരുന്നു ചേര്‍ത്തുവെക്കപ്പെട്ടിരുന്നത്. സൂപ്പര്‍ താരം സഞ്ജയ് ദത്തുമൊത്തും പ്രീതിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. ഇതിനെതിരേയും പ്രീതി സിന്റ രംഗത്തെത്തുകയുണ്ടായി. രൂഷമായ ഭാഷിലായിരുന്നു പ്രീതിയുടെ പ്രതികരണം.

Preity Zinta

''ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. സത്യത്തില്‍ വളരെയധികം ദേഷ്യം തോന്നി. എനിക്ക് സഞ്ജുവിനെ ഇഷ്ടമാണ്. ഒരു കുട്ടിയായിരിക്കെ മുതല്‍ തന്നെ എനിക്കദ്ദേഹത്തെ ഇഷ്ടമാണ്. എനിക്കൊരു പപ്പ ബെയറിനെ പോലെയാണ് അദ്ദേഹം'' എന്നായിരുന്നു പ്രീതിയുടെ പ്രതികരണം. ''അദ്ദേഹം എന്നെ പ്രീതി എന്ന് പോലും വിളിക്കാറില്ല. അദ്ദേഹം വിളിക്കുന്നത് യക്കു എന്നാണ്. എന്നെ എന്നും ഒരു കുഞ്ഞ് പെങ്ങളെ പോലെയാണ് കണ്ടിട്ടുള്ളത്. നിനക്ക് സുഖമല്ലേ എന്ന് ചോദിക്കും. അദ്ദേഹത്തിനൊപ്പം ഗോസിപ്പ് ഉണ്ടാകുന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കാത്തതായിരുന്നു'' എന്നും പ്രീതി പറഞ്ഞിരുന്നു.

എന്തായാലും ആ വാര്‍ത്തകളൊക്കെ ഇന്ന് പഴയകഥകളാണ്. പ്രീതി സിന്റ 2016 ലാണ് വിവാഹം കഴിക്കുന്നത്. താരത്തിന് രണ്ട് മക്കളുമുണ്ട്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രീതി സിന്റ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ പ്രീതിയുണ്ട്. അതേസമയം ആമിര്‍ ഖാന്‍ ആകട്ടെ റീനയ്ക്ക് ശേഷം കിരണ്‍ റാവുവിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2021 ല്‍ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ആമിറിന്റെ മകള്‍ ഇറ ഖാന്റെ വിവാഹം നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X