നായകന്‍ ഇര്‍ഫാനെങ്കില്‍ അഭിനയിക്കില്ലെന്ന് പ്രീതി സിന്റ; പകരം വന്ന വിദ്യ ബാലന് അവാര്‍ഡ്; പക്ഷെ...
വിദ്യ ബാലന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഇഷ്ഖിയ. വിദ്യ ബാലനൊപ്പം നസറുദ്ദീന്‍ ഷാ, അര്‍ഷദ് വാര്‍സി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം. വിദ്യയുടെ കരിയറിന്റെ ദിശ തന്നെ മാറ്റിയ സിനിമയാണ് ഇഷ്ഖിയ. അഭിഷേക് ചൗബേയായിരുന്നു സിനിമയുടെ സംവിധാനം. വിശാല്‍ ഭരദ്വാജാണ് സിനിമ നിര്‍മ്മിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗവും ഹിറ്റായിരുന്നു.
ഇന്ന് ഇഷ്ഖിയെ ഓര്‍മ്മിക്കപ്പെടുന്നത് വിദ്യ ബാലന്‍, നസറുദ്ദീന്‍ ഷാ, അര്‍ഷദ് വാര്‍സി എന്നിവരുടെ പേരിലാണ്. എന്നാല്‍ നേരത്തെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി പരിഗണിച്ചിരുന്നത് പങ്കജ് തൃപാഠി, ഇര്‍ഫാന്‍ ഖാന്‍, പ്രീതി സിന്റ, ലാറ ദത്ത തുടങ്ങിയവരെ ആയിരുന്നു എന്നാണ് വിശാല്‍ ഭരദ്വാജ് പറയുന്നത്.

വിദ്യ ബാലന്‍ അവതരിപ്പിച്ച നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് പ്രീതി സിന്റയെയായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്നതിനോട് പ്രീതിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് താരം ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് അഭിഷേക് പറയുന്നത്. വിശാല്‍ ഭരദ്വാജും ഇര്‍ഫാനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. സിനിമയുടെ കഥയെഴുതുന്ന സമയത്ത് ഇര്‍ഫാന് പറഞ്ഞിരുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ പിന്നീട് അത് മാറിയെന്നും അഭിഷേക് പറയുന്നുണ്ട്.
''ഇര്‍ഫാന് പുതുക്കിയ കഥ കേട്ടപ്പോള്‍ താന്‍ അല്ല പ്രധാന കഥാപാത്രമെന്ന് അദ്ദേഹത്തിന് മനസിലായി. അതോടെയാണ് എനിക്ക് ഇര്‍ഫാന്‍ ഈ സിനിമ ചെയ്യില്ലെന്ന് തോന്നിയത്. തിരക്കഥയില്‍ മനോഹരമായ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ വളരെ മോശം കാര്യങ്ങളാണ് സംഭവിച്ചത്'' എന്നാണ് അഭിഷേക് പറയുന്നത്. പിന്നീട് അര്‍ഷദ് അവതരിപ്പിച്ച ബബ്ബന്‍ ഇര്‍ഫാന്‍ ചെയ്യണമെന്നായിരുന്നു അഭിഷേകിന്റെ ആഗ്രഹം. എന്നാല്‍ തന്റെ കഥാപാത്രം ഫൈനല്‍ സ്‌ക്രിപ്റ്റില്‍ അത്ര ശക്തമല്ലെന്ന് ഇര്‍ഫാന് തോന്നിയെന്നാണ് അഭിഷേക് പറയുന്നത്.

സിനിമയുടെ എഴുത്തിന്റെ തുടക്കത്തില്‍ ഷാ ചെയ്ത റോളിലേക്ക് പരിഗണിച്ചിരുന്നത്. ബബ്ബന്റെ വേഷത്തിലേക്ക് ഇര്‍ഫാനും. ലാറ ദത്തയേയും പരിഗണിച്ചിരുന്നു. എന്നാല്‍ ആദ്യം തിരക്കഥ വായിച്ചത് പ്രീതി ആണെന്നും അഭിഷേക് പറയുന്നുണ്ട്. സിനിമ ചെയ്യാന്‍ അവര്‍ ഒരുക്കവുമായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ കൊമേഷ്യല്‍ ഹീറോ ആയതിനാല്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ പ്രീതിയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിനാണ് പ്രീതിയെ വിശാല്‍ സിനിമയില്‍ ഒന്നും മാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് ഇര്‍ഫാന്‍ ആ സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ വിശാല്‍ ഭരദ്വാജ് കുപിതനായി. അതേക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ വിശാലും സംസാരിച്ചിരുന്നു.
''ഞങ്ങള്‍ ഇഷ്ഖിയയില്‍ വലിയൊരു നടിയോട് നോ പറഞ്ഞിരുന്നു. കാരണം അവര്‍ ഇര്‍ഫാന് ഒപ്പം അഭിനയിക്കുന്നതിന് തയ്യാറായില്ല. അദ്ദേഹം കൊമേഷ്യല്‍ നടന്‍ അല്ലെന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് അവനോട് വല്ലാത്ത ദേഷ്യം വന്നു. ഞാന്‍ 2-3 കൊല്ലം അവനോട് മിണ്ടിയിരുന്നില്ല. അവന്റെ ഫോണ്‍ കോളൊന്നും എടുത്തിരുന്നില്ല' എന്നാണ് വിശാല്‍ പറഞ്ഞത്. ഇര്‍ഫാന്‍ താന്‍ സിനിമ ചെയ്യാന്‍ കരുതിയിരുന്ന ദിവസങ്ങളില്‍ വേറെ സിനിമയ്ക്ക് ഡേറ്റ് നല്‍കിയെന്നാണ് വിശാല്‍ പറഞ്ഞത്. ഇര്‍ഫാന്‍ ഇല്ലാതെ ഒരു സിനിമ ചെയ്യേണ്ടി വരുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നാണ് വിശാല്‍ പറയുന്നത്. വിശാലും ഇര്‍ഫാനും തമ്മിലുള്ള മിസ് കമ്യൂണിക്കേഷന്‍ ആണ് ഇഷ്ഖിയയില്‍ ഇര്‍ഫാന്‍ അഭിനയിക്കാതെ പോയതെന്നാണ് അഭിഷേക് പറയുന്നത്.


Click it and Unblock the Notifications











