ആമിര്‍ ആദ്യ ഭാര്യയെ ഉപേക്ഷിക്കാന്‍ കാരണം പ്രീതി; രഹസ്യം വിവാഹം നടന്നു; തുറന്ന് പറഞ്ഞ് താരം

ബോളിവുഡില്‍ നിന്നും ഒരിക്കലും അടര്‍ത്തി മാറ്റാന്‍ സാധിക്കാത്ത ഒന്നാണ് ഗോസിപ്പുകളും വിവാദങ്ങളും. താരങ്ങള്‍ തമ്മിലുള്ള പ്രണയത്തിന്റേയും പ്രണയ തകര്‍ച്ചയുടേയും ഗോസിപ്പുകള്‍ സ്ഥിരം കാഴ്ചയാണ്. തങ്ങളുടെ പ്രിയപ്പെട്ട ആരാധകരെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും അറിയാനുള്ള ആരാധകരുടെ ആകാംഷയാണ് ഈ ഗോസിപ്പുക്കളില്‍ പലതിന്റെ സൃഷ്ടിയുടെ കാരണം. എന്നാല്‍ പലപ്പോഴും ഇത്തരം ഗോസിപ്പുകള്‍ തീര്‍ത്തും അടിസ്ഥാന രഹിതവുമായിരിക്കും. പലപ്പോഴും ഗോസിപ്പുകള്‍ താരങ്ങള്‍ക്ക് നല്‍കുക വലിയ തലവേദനയായിരിക്കും.

ഇത്തരത്തില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായ ആമിര്‍ ഖാനും ഒരുപാട് ഗോസിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു നടി പ്രീതി സിന്റയുമായി ആമിര്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്നത്. 2002 ല്‍ റീന ദത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെയായിരുന്നു ആമിര്‍ ഖാന്‍ പ്രീതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. കേട്ടപാതി കേള്‍ക്കാത്ത പാതി ആ റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ കാട്ടുതീ പോലെ പടരുകയായിരുന്നു.

ദില്‍ ചാഹ്താ ഹേ

ആമിര്‍ ഖാനും പ്രീതി സിന്റയും 2001 ല്‍ പുറത്തിറങ്ങിയ ദില്‍ ചാഹ്താ ഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ശാലിനി എന്ന കഥാപാത്രമായാണ് പ്രീതി എത്തിയതെങ്കില്‍ ആകാശ് മല്‍ഹോത്രയായാണ് ആമിര്‍ എത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഫര്‍ഹാന്‍ അക്തര്‍ എഴുതി സംവിധാനം ചെയ്ത സിനിമ ബോളിവുഡിലെ മാറ്റത്തിന്റെ തുടക്കം കുറിക്കുന്ന സിനിമയായി മാറുകയായിരുന്നു. ഇന്നും ആരാധര്‍ക്കിടയിലൊരു കള്‍ട്ട് സ്റ്റാറ്റസുള്ള സിനിമയില്‍ സെയ്ഫ് അലി ഖാന്‍, അക്ഷയ് ഖന്ന, എന്നിവരായിരുന്നു മറ്റ് നായകന്മാര്‍. ഡിംപിള്‍ കപാഡിയയും സൊണാലി കുല്‍ക്കര്‍ണിയുമായിരുന്നു നായികമാര്‍.

വിവാഹം

ഈ ചിത്രത്തിലെ ഇരുവരുടേയും കെമിസ്ട്രിയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഇതായിരുന്നു ആമിറിന്റെ വിവാഹ മോചനത്തിന് പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും രഹസ്യമായി വിവാഹം കഴിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാനുള്ള കാരണമായി മാറിയത്. എന്നാല്‍ ഈ സമയത്ത് തന്നെ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് രംഗത്ത് എത്തുകയായിരുന്നു.

മിസിസ് ആമിര്‍ ഖാന്‍

''ആമിര്‍ വളരെ അടുത്ത സുഹൃത്താണ്. ദില്‍ ചാഹ്താ ഹേയില്‍ ഒരുമിച്ച് അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നു. എന്നാല്‍ അവന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ മോശം ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ഏറ്റവും അടുത്ത കാന്റിഡേറ്റായി ഞാന്‍ മാറുകയായിരുന്നു. കാരണം അവന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് എന്റെ കൂടെയായിരുന്നു. അങ്ങനെ പെട്ടെന്ന് ഞാന്‍ മിസിസ് ആമിര്‍ ഖാന്‍ ആയി മാറുകയായിരുന്നു. ഞാന്‍ നടന്ന് കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലെന്ന് പറയേണ്ടി വരികയായിരുന്നു'' എന്നായിരുന്നു പ്രീതി സിന്റയുടെ പ്രതികരണം.

Recommended Video

Aamir Khan Repeatedly Apologized To ‘KGF’ Actor Yash, find out what's the reason? | Filmibeat
സഞ്ജയ് ദത്തുമൊത്തും

ആമിര്‍ ഖാന്‍ മാത്രമല്ല സൂപ്പര്‍ താരം സഞ്ജയ് ദത്തുമൊത്തും പ്രീതിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. ''ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. സത്യത്തില്‍ വളരെയധികം ദേഷ്യം തോന്നി. എനിക്ക് സഞ്ജുവിനെ ഇഷ്ടമാണ്. ഒരു കുട്ടിയായിരിക്കെ മുതല്‍ തന്നെ എനിക്കദ്ദേഹത്തെ ഇഷ്ടമാണ്. എനിക്കൊരു പപ്പ ബെയറിനെ പോലെയാണ് അദ്ദേഹം'' എന്നായിരുന്നു ആ ഗോസിപ്പുകളോട് പ്രീതിയുടെ പ്രതികരണം. ''അദ്ദേഹം എന്നെ പ്രീതി എന്ന് പോലും വിളിക്കാറില്ല. അദ്ദേഹം വിളിക്കുന്നത് യക്കു എന്നാണ്. എന്നെ എന്നും ഒരു കുഞ്ഞ് പെങ്ങളെ പോലെയാണ് കണ്ടിട്ടുള്ളത്. നിനക്ക് സുഖമല്ലേ എന്ന് ചോദിക്കും. അദ്ദേഹത്തിനൊപ്പം ഗോസിപ്പ് ഉണ്ടാകുന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കാത്തതായിരുന്നു'' എന്നും പ്രീതി പറഞ്ഞു.

അതേസമയം പ്രീതി സിന്റ ജീന്‍ ഗുഡ്ഇനഫുമായി പ്രണയത്തിലാവുകയായിരുന്നു. 2016 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Read more about: preity zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X