ഞാനല്ലത് ചെയ്തത്! ചെയ്യാത്ത തെറ്റിന്റെ പേരില്‍ കരീന തന്നെ മോശക്കാരിയാക്കി; തുറന്നടിച്ച് പ്രീതി സിന്റ

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് പ്രീതി സിന്റ. 1998 ല്‍ മണിരത്‌നം ഒരുക്കിയ ദില്‍സെയിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ കയ്യടി നേടാന്‍ സാധിച്ച പ്രീതി സിന്റയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡ് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു പ്രീതി സിന്റ. ചോരി ചോരി ചുപ് ചുപ് കെ, ദില്‍ ഹേ തുമാരാ, കല്‍ ഹോ ന ഹോ, തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായി പ്രീതി.

ബോൡവുഡിലെ ഏതെങ്കിലും താര കുടുംബത്തിന്റെ മേല്‍വിലാസം ഇല്ലാതെയാണ് പ്രീതി സിന്റ താരമായി മാറുന്നത്. എന്നാല്‍ പ്രീതിയുടെ കരിയറിന്റെ തുടക്കം മുതല്‍ക്കെ കരീന കപൂറുമായും ഭിന്നത ഉടലെടുത്തിരുന്നു. താര കുടുംബത്തില്‍ നിന്നും കടന്നു വന്ന നടിയായിരുന്നു കരീന കപൂര്‍. കല്‍ ഹോ ന ഹോയിലെ നായിക വേഷം നേരത്തെ കരീന ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ ഈ വേഷം പ്രീതിയെ തേടിയെത്തുകയായിരുന്നു.

Preity Zinta

അതാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നതയുടെ കാരണങ്ങളിലൊന്നായി കണക്കാക്കുന്നത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ കരീന തന്നോട് കാണിക്കുന്ന അവഗണനയെക്കുറിച്ച് പ്രീതി തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കരീനയും പ്രീതിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത് അറിയാവുന്ന കരണ്‍ ജോഹര്‍ അതേക്കുറിച്ച് ചോദിക്കുകയായിരുന്നു.

താന്‍ വളര്‍ന്നുവെന്നും ഇപ്പോള്‍ ജീവിതത്തില്‍ മുമ്പത്തേതിനേക്കാള്‍ ശാന്തയാണെന്നുമാണ് പ്രീതി പറഞ്ഞത്. കരീനയെ പരിപാടികളോ പാര്‍ട്ടികളിലോ വച്ച് കാണാറുണ്ടോ എന്നായിരുന്നു കരണിന്റെ അടുത്ത ചോദ്യം. ഇതിന് പ്രീതി നല്‍കിയ മറുപടി കരീനയെ എവിടെ കണ്ടാലും താന്‍ ഹായ് പറയാറുണ്ട്. എന്നാല്‍ കരീന തനിക്ക് മറുപടി നല്‍കാറില്ല എന്നായിരുന്നു. പക്ഷെ തനിക്കതില്‍ പ്രശ്‌നമില്ലെന്നും പ്രീതി പറയുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായി മാറുന്നത്.

പ്രീതിയെ അനുകൂലിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പുറമേക്കാരിയായ പ്രീതിയെ നെപ്പോ കിഡ്‌സ് എന്നും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എല്ലാം അറിയുന്ന, കരീനയുടെ അടുത്ത സുഹൃത്തായ കരണ്‍ ജോഹര്‍ ഇതേക്കുറിച്ച് ചോദിച്ചത് ടിആര്‍പിയ്ക്ക് വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

Preity Zinta

''കരീന, കല്‍ ഹോ നാ ഹോയ്ക്ക് നന്ദി പറയുന്നു. അതിന് എന്നെ പഴിക്കരുത്. നീ എന്നും എന്നേയാണ് കുറ്റപ്പെടുത്തിയിട്ടുള്ളത്. എനിക്ക് അവളോട് പ്രശ്‌നമൊന്നുമില്ല. പക്ഷെ എന്നെ അവഗണിക്കുന്നതിനോട് എനിക്ക് പ്രശ്‌നമുണ്ട്. എനിക്കത് ഇഷ്്ടമല്ല. കരണ്‍ അടുത്തുള്ളപ്പോള്‍ മാത്രമാണ് കരീന ഹായ് പറയുകയ. എനിക്ക് പറയാനുള്ളത് നമ്മള്‍ രണ്ടു പേരും ഇന്ത്യന്‍ സിനിമയിലെ നടിമാരാണ്. നമുക്കിതൊക്കെ വിടാം എന്നാണ്'' എന്നായിരുന്നു പ്രീതി പറഞ്ഞത്.

ഒരിക്കല്‍ തനിക്ക് പ്രീതിയോടുള്ള പ്രശ്‌നത്തെക്കുറിച്ച് കരീന തന്നെ സംസാരിച്ചിരുന്നു. അതും കോഫി വിത്ത് കരണില്‍ തന്നെയായിരുന്നു. ''അവള്‍ എന്നെ്കുറിച്ച് എന്തോ പറഞ്ഞു. ഞാന്‍ തിരിച്ചും പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ എന്തോ തെറ്റിദ്ധാരണയുണ്ട്. പക്ഷെ അത് വ്യക്തമാക്കാന്‍ അവള്‍ ഒരുക്കമല്ല. എനിക്കതൊരു പ്രശ്‌നമല്ല. കാരണം അവള്‍ എനിക്കൊരു എതിരാളിയല്ല'' എന്നായിരുന്നു കരീന പ്രീതിയെക്കുറിച്ച് പറഞ്ഞത്.

More from Filmibeat

Read more about: preity zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X