For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കഷ്ണം തുണിയും ചുറ്റി ഡാന്‍സ് കളിച്ച് നടക്കാനില്ല; സിനിമ കുറയുന്നതിനെക്കുറിച്ച് പ്രീതി സിന്റ

  |

  ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് പ്രീതി സിന്റ. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു പ്രീതി. ഇന്നും പ്രീതിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമയെന്ന നിലയിലും ആരാധകരുടെ ചര്‍ച്ചകളില്‍ സജീവമാണ് പ്രീതി സിന്റ. സിനിമ പോലെ തന്നെ പ്രീതിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ഒന്നാണ്. പ്രീതി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ഒരിടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നു.

  2014 ല്‍ ആയിരുന്നു പ്രീതി സിന്റ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനായി മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് പ്രീതി ലീസിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചതോടെ ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചു തന്നെ പ്രീതി സിന്റ പത്രസമ്മേളനം നടത്തുകയായിരുന്നു. ഈ പത്രസമ്മേളനത്തില്‍ തന്റെ ജീവിതത്തിലും ജോലിയിലും മറ്റും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രീതി സിന്റ മനസ് തുറന്നിരുന്നു. വിശദമായി വായിക്കാം.

  നിര്‍മ്മാണ രംഗത്തേക്കുള്ള പ്രീതിയുടെ ആദ്യ ചുവടുവെപ്പായ ഇഷ്ഖ് ഇന്‍ പാരീസിന്റെ പരാജയത്തിന് തൊട്ട് പിന്നാലെയായിരുന്നു ഈ സംഭവം. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പ്രീതി പ്രതികരിച്ചത് ഏത് വലിയ നിര്‍മ്മാതാവിനാണ് പരാജയം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തത് എന്ന മറുചോദ്യത്തോടെയായിരുന്നു. താന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏറിയ പങ്കും വിജയങ്ങളായിരുന്നു. അതിനാല്‍ തന്നെ ഇടയ്ക്ക് ചില പരാജയങ്ങള്‍ ആകാമെന്നുമായിരുന്നു പ്രീതിയുടെ നിലപാട്. നിര്‍മ്മാതാവ് എന്ന ജോലിയില്‍ തന്റെ ആദ്യത്തെ ശ്രമമാണെന്നും അതിനാല്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യതയുണ്ടെന്നും പ്രീതി പറഞ്ഞു. അതേസമയം താന്‍ ചെയ്ത തെറ്റുകളുടേയും ശരികളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രീതി സിന്റ പറഞ്ഞു.

  അതേസമയം പ്രീതി അഭിനയത്തില്‍ നിന്നുമെല്ലാം പിന്നോട്ട് പോവുകയാണോ എന്ന ചോദ്യത്തോടും പ്രീതി പ്രതികരിച്ചിരുന്നു. താന്‍ അഭിനയം നിര്‍ത്തിയിട്ടില്ലെന്നാണ് പ്രീതി പറഞ്ഞത്. എന്നാല്‍ കുട്ടിയുടുപ്പണിഞ്ഞ് ഡാന്‍സ് കളിച്ച് നടക്കാന്‍ താനില്ലെന്നും പ്രീതി സിന്റ പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കത്തില്‍ പോലും അത് ചെയ്തിട്ടില്ലെന്നും ഇനിയും ചെയ്യില്ലെന്നും പ്രീതി വ്യക്തമാക്കിയിരുന്നു. തനിക്ക് ഇഷ്ടപ്പെടുന്ന, ശക്തമായൊരു കഥാപാത്രം അല്ലാത്തത്തിടത്തോളം താന്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നാണ് നിലപാടെന്ന് പ്രീതി വ്യക്തമാക്കുകയായിരുന്നു. സിനിമയ്ക്ക് പുറത്തും ഒരുപാട് ബിസിനസുകളുള്ള പ്രീതി പറയുന്നത് അതെല്ലാമാണ് തന്നെ കൂടുതല്‍ ധീരയാക്കുന്നത് എന്നായിരുന്നു. അത്തരം നീക്കങ്ങളില്ലായിരുന്നുവെങ്കില്‍ താനിപ്പോഴും സിനിമയില്‍ 19 കാരിയാകാന്‍ ശ്രമിക്കുമായിരുന്നുവെന്നും പ്രീതി പറയുന്നു.

  അതേസമയം, പ്രീതി സിന്റയ്ക്കും ഭര്‍ത്താവ് ജീന്‍ ഗുഡ്ഇനഫിനും ഇരട്ടക്കുട്ടികള്‍ പിറന്നു. വാടക ?ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്. 2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്. വിവാഹ ശേഷം ലോസാഞ്ചലസിലാണ് പ്രീതി സിന്റ താമസിക്കുന്നത്.

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  1998ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ദില്‍ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ ഹിറ്റായി മാറി. കല്‍ ഹോ നാ ഹോ, വീര്‍-സാര, കഭി അല്‍വിദാ നാ കെഹ്ന, ക്യാ കെഹ്ന, സംഘര്‍ഷ്, ദില്‍ ചാഹ്താ ഹേ, ഫര്‍സ് തുടങ്ങിയ സിനിമകളാണ് പ്രീതി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 23 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനിടെ രണ്ട് ദേശീയ അവാര്‍ഡുകള്‍, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരു പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ പ്രീതിയെ തേടിയെത്തിയിട്ടുണ്ട്.

  Read more about: preity zinta
  English summary
  When Preity Zinta Said She Won't Wear Bits Of Clothes And Dances Around
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X