രഹസ്യബന്ധം പറയാതെ പറഞ്ഞ് സെയ്ഫും പ്രീതിയും; ഐശ്വര്യയെ കൊട്ടി പ്രീതി; ചതിയെന്ന് ആരാധകര്‍

ജനപ്രീയ ഓണ്‍ സ്‌ക്രീന്‍ ജോഡിയായിരുന്നു ഒരു കാലത്ത് സെയ്ഫ് അലി ഖാനും പ്രീതി സിന്റയും. ഇരുവരും ഒരുമിച്ച സിനിമകളിലൊക്കെ അവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെ സെയ്ഫും പ്രീതിയും അടുപ്പത്തിലാണെന്ന ഗോസിപ്പുകളും പ്രചരിച്ചു. ഒരിക്കല്‍ തങ്ങളുടെ പ്രണയ ഗോസിപ്പുകളെ സെയ്ഫു പ്രീതിയും പ്രതിരോധിച്ചത് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അതുകൊണ്ടുള്ള കെമിസ്ട്രിയാണെന്നുമായിരുന്നു.

ഒപ്പം ജീവതത്തില്‍ ജോഡികളായ ചിലര്‍ക്ക് ഓണ്‍ സ്‌ക്രീനില്‍ നല്ല കെമിസ്ട്രിയില്ലെന്നും സെയ്ഫും പ്രീതിയും അന്ന് പറഞ്ഞിരുന്നു. നേരിട്ട് പറയാതെ തന്നെ തങ്ങള്‍ക്കിടയില്‍ അടുപ്പമുണ്ടെന്നു പറയുകയു അതിനെ പ്രതിരോധിക്കുകയുമായിരുന്നു സെയ്ഫും പ്രീതിയും ചെയ്തത്. സെയ്ഫു പ്രീതിയു കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയപ്പോഴായിരുന്നു സംഭവം.

Pretiy Zinta

കല്‍ ഹോ ന ഹോയിലെ സെയ്ഫിന്റേയും പ്രീതിയുടേയും കെമിസ്ട്രിയെക്കുറിച്ചാണ് അവതാരകനായ കരണ്‍ ജോഹര്‍ ചോദിച്ചത്. ''ഞങ്ങളുടെ കെമിസ്ട്രി ശരിക്കും ഭ്രാന്തമാണ്. ചുറ്റുമൊന്നു നോക്കൂ, അതത്ര സാധാരണമായ ഒന്നല്ല. പ്രണയിതാക്കള്‍ക്ക് നല്ല കെമിസ്ട്രിയുണ്ടാവുക എന്നത്'' സെയ്ഫ് ഇങ്ങനെ പറഞ്ഞതും കരണ്‍ ഇടപെടുകയും ഞാന്‍ നിങ്ങളെ കമിതാക്കളെന്ന് വിളിച്ചിട്ടില്ലെന്നും പറഞ്ഞു. പിന്നീട് സംസാരിച്ചത് പ്രീതി സിന്റയാണ്.

''ഇല്ല, പക്ഷെ ജോഡിയായിട്ടുള്ളവരുണ്ട്. അവര്‍ക്ക് പക്ഷെ...'' ഇത്രയും പറഞ്ഞതും അബദ്ധം മനസിലായ പ്രീതി നിര്‍ത്തി. ''പിന്നെ പരസ്പര ഇഷ്ടമില്ലാത്തവരുമുണ്ട്.'' എന്ന് സെയ്ഫും പറഞ്ഞു. ഉടനെ തന്നെ കരണ്‍ ജോഹര്‍ ഇടപെടുകയും പ്രീതിയോടായി ആരൊക്കെയാണ് താന്‍ പറഞ്ഞ ജോഡികള്‍ എന്ന് ചോദിക്കുകയും ചെയ്തു. സെയ്ഫും പ്രീതിയു മറുപടി നല്‍കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട കരണ്‍ ഓക്കെ ഹോ ഗയാ നാ എന്ന് പറഞ്ഞു.

ഇതിലൂടെ ഐശ്വര്യ റായിയേയു അന്ന് ഐശ്വര്യയുടെ കാമുകനായിരുന്ന വിവേക് ഒബ്‌റോയിയേയുമണ് കരണ്‍ ലക്ഷ്യം വച്ചതെന്നാണ് കരുതപ്പെടുന്നത്. ഐശ്വര്യയും വിവേകും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ക്യം ഹോ ഗയാ നാ. പിന്നാലെ തന്നെ സെയ്ഫ് ഇടപെടുകയായിരുന്നു. താനിക്കും പ്രീതിയ്ക്കും ഇടയിലെ വിശ്വാസമാണ് തങ്ങളുടെ കെമിസ്ട്രിയുടെ കാരണമെന്ന് സെയ്ഫ് വ്യക്തമാക്കി.

Pretiy Zinta

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സെയ്ഫും പ്രീതിയും അടുപ്പത്തിലായിരുന്നുവെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. അത് അറിയാതെ ഇരുവരും കരണിന്റെ ചോദ്യങ്ങള്‍ തീര്‍ത്ത കുരുക്കല്‍ പെട്ട് വെളിപ്പെടുത്തി പോയെന്നുമാണ് കമന്റുകള്‍ പറയുന്നത്. എന്നാല്‍ ആത്മസുഹൃത്തെന്ന് പറയുന്ന ഐശ്വര്യയ്‌ക്കെതിരെ തന്നെ പ്രീതി ഒളിയമ്പ് അയച്ചത് ശരിയായില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

എന്തായാലും കാലങ്ങള്‍ക്കിപ്പുറവും സെയ്ഫും പ്രീതിയും സുഹൃത്തുക്കളാണ്. സെയ്ഫ് പിന്നീട് കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. പ്രീതിയും മറ്റൊരാളുമായി പ്രണയത്തിലാവുകയും വിവാഹ കഴിക്കുകയും ചെയ്തു. വിവാഹ ശേഷ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രീതി സിന്റ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X