ഏക ആത്മാര്‍ത്ഥ സുഹൃത്ത് ഐശ്വര്യ; കരീനയും റാണിയും അഹങ്കാരികള്‍; തുറന്നടിച്ച് പ്രിതീ സിന്റ

താരങ്ങള്‍ക്കിടയിലെ സൗഹൃദം പോലെ തന്നെ വഴക്കുകളും പിണക്കങ്ങളുമെല്ലാം എന്നും ബോളിവുഡിലെ സ്ഥിരം ചര്‍ച്ചാ വിഷയങ്ങളാണ്. ഇങ്ങനെ ഒരു ഘട്ടത്തില്‍ പരസ്പരം പിണങ്ങിയിരുന്ന താരങ്ങളായിരുന്നു പ്രീതി സിന്റയും കരീന കപൂറും. ഇരുവരും പരസ്പരം പരസ്യമായി തന്നെ രംഗത്ത് എത്തുക വരെയുണ്ടായിട്ടുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ തങ്ങളുടെ പിണക്കത്തെക്കുറിച്ച് പ്രീതി മനസ് തുറന്നിരുന്നു. ഒപ്പം കരീന കപൂര്‍, റാണി മുഖര്‍ജി, ഐശ്വര്യ റായ് എന്നിവരെക്കുറിച്ച് റാണി നടത്തിയ പരാമര്‍ശങ്ങളും ഈ അഭിമുഖത്തിലെ ശ്രദ്ധേയമായി മാറിയ സംഭവങ്ങളാണ്.

ഒരു സിനിമയില്‍ നിന്നും മാറ്റിയതിന് പിന്നാലെയാണ് കരീന കപൂര്‍ പ്രീതി സിന്റയ്‌ക്കെതിരെ പരസ്യമായി രംഗത്ത് എത്തുന്നത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ പരസ്യമായി തന്നെ ആരോപണങ്ങളും പ്രതികരണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്നത്തെ പ്രശ്‌നങ്ങളൊക്കെ പറഞ്ഞു തീര്‍ത്ത് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് പ്രീതി സിന്റയും കരീന കപൂറും. പ്രീതിയുടെ ഏറെ ചര്‍ച്ചയായി മാറിയ അഭിമുഖത്തില്‍ നിന്നുമുള്ള വാര്‍ത്തയായിമാറിയ പ്രസ്താവനകളെക്കുറിച്ച് വിശദമായി വായിക്കാം.

സുഹൃത്താകാന്‍ പറ്റില്ല

കരീനയുമായുള്ള പിണക്കത്തെക്കുറിച്ച് അഭിമുഖത്തില്‍ പ്രീതി സിന്റ പറയുന്നത് ഇങ്ങനെയാണ്, ''അവര്‍ക്ക് ഒരിക്കലും എന്റെ ആത്മാര്‍ത്ഥ സുഹൃത്താകാന്‍ പറ്റില്ല. പക്ഷെ അവര്‍ക്ക് സുഹൃത്തുക്കളാകാം. കരീന ആദ്യം വന്നപ്പോള്‍ എനിക്കവളോട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനത് അവളോട് തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ എനിക്കവളോട് പ്രശ്‌നങ്ങളൊന്നുമില്ല''. പിന്നാലെ കരീന, റാണി മുഖര്‍ജി, ഐശ്വര്യ റായ് എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞു. ഇതിന് പ്രീതി നല്‍കിയ ഉത്തരവും ശ്രദ്ധേയമാണ്.

എന്റെ പ്രിയപ്പെട്ടവള്‍

''കരീന, റാണി, ഐശ്വര്യ ഇവരില്‍ എന്റെ പ്രിയപ്പെട്ടവള്‍ ഐശ്വര്യയാണ്. ഞങ്ങള്‍ ഒരുമിച്ചൊരു വേള്‍ഡ് ടൂര്‍ നടത്തിയിരുന്നു. അവള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധമാണുള്ളത്. ഒരുപാട് കാലമായി അറിയാം. എന്റെ സിനിമ ജയിച്ചാലും പരാജയപ്പെട്ടാലും, അതുപോലെ അവളുടെ സിനിമ ജയിച്ചാലും പരാജയപ്പെട്ടാലും ഒന്നും മാറില്ല'' എന്നായിരുന്നു പ്രീതി സിന്റയുടെ മറുപടി. ''തങ്ങളുടെ സിനിമകള്‍ ഹിറ്റാകുമ്പോള്‍ ചിലര്‍ അഹങ്കാരികളായി മാറും. സിനിമ പരാജയപ്പെട്ടാല്‍ നല്ല സ്‌നേഹമായിരിക്കും. പക്ഷെ ഐശ്വര്യ അങ്ങനെയല്ല. ആദ്യമായി കണ്ട അന്നത്തെ പോലെ തന്നെയുണ്ട് ഇപ്പോഴും'' എന്നും താരം കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസമുള്ള വ്യക്തി

''സുഹൃത്ത് എന്ന് ധൈര്യമായി പറയാന്‍ പറ്റുന്നയാളാണ് എനിക്ക് ഐശ്വര്യ. എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഉയര്‍ച്ചകളും വീഴ്ചകളും പങ്കിട്ടു. ഏറ്റവും അത്യാവശ്യമായ സമയങ്ങളിലെല്ലാം കൂടെ നിന്നു. ഏത് സമയത്തും ഫോണ്‍ എടുത്ത് വിളിക്കാം എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല'' എന്നും പ്രീതി സിന്റെ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യയെക്കുറിച്ച് പറയുന്നുണ്ട്. ഐശ്വര്യ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും പറയാനുള്ളത് മുഖത്ത് നോക്കി തന്നെ പറയുമെന്നും താനും അങ്ങനെയാണെന്നും പ്രീതി സിന്റ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഏക ആത്മാര്‍ത്ഥ സുഹൃത്ത്

അതേസമയം റാണി മുഖര്‍ജി തന്റെ അടുത്ത സുഹൃത്താണെന്നും പ്രീതി സിന്റ പറയുന്നു. എന്നാല്‍ റാണി തന്റേയും താന്‍ റാണിയുടേയും ബെസ്റ്റ് ഫ്രണ്ട് അല്ലെന്നും തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മാധ്യമങ്ങള്‍ തങ്ങളുടെ സൗഹൃദത്തെ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നും പ്രീതി പറയുന്നുണ്ട്. തങ്ങള്‍ ഇപ്പോഴും ടച്ചില്‍ തന്നെയാണെന്നും പ്രീതി പറയുന്നുണ്ട്. എന്നാല്‍ തന്റെ ഏക ആത്മാര്‍ത്ഥ സുഹൃത്ത് ഐശ്വര്യയാണെന്നാണ് പ്രീതി പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 സ്വാഭാവത്തെ ബാധിക്കാറില്ല

വിജയങ്ങള്‍ ഐശ്വര്യയുടെ സ്വാഭാവത്തെ ബാധിക്കാറില്ല. എന്നും എളിമയോടെയാണ് പെരുമാറുക. താന്‍ ഐശ്വര്യയുടെ വീട്ടില്‍ മാത്രമാണ് പോകാറുള്ളതെന്നും പ്രീതി പറയുന്നു. മനീഷ, മഹിമ, പ്രിയങ്ക തുടങ്ങിയവരുമായി നല്ല ബന്ധമാണെങ്കിലും എപ്പോഴും കാണുകയോ വിളിക്കുകയോ ചെയ്യാറില്ലെന്നും അത് ഐശ്വര്യയുമായി മാത്രമേയുള്ളൂവെന്നും പ്രീതി പറയുന്നു. ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയ സമയത്ത് താന്‍ വീട്ടില്‍ ചെന്ന് കണ്ടിരുന്നുവെന്നും പ്രീതി ഓര്‍ക്കുന്നുണ്ട്.

ഒരേയൊരു അടുത്ത സുഹൃത്ത്

''വിജയം ഒരിക്കലും അവളുടെ തലയില്‍ കയറാറില്ല. അവളുടെ തല എപ്പോഴും ആ തോളുകളില്‍ തന്നെയാണ്. ഞാന്‍ മറ്റ് താരങ്ങള്‍ക്കൊപ്പവും അഭിനയിക്കുകയും നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യാറുണ്ട്. മനീഷ നല്ല വ്യക്തിയാണ്. മഹിമ മൂത്ത സഹോദരിയെ പോലെയാണ്. അവളെ എനിക്കും ഇഷ്ടമാണ്. റാണിയും ഞാനും ഒരുമിച്ച് അഭിനയിക്കുകയും നല്ല സുഹൃത്തുക്കളുമാണ്. ഗ്രേസിയും പ്രിയങ്കയുമായും എനിക്ക് സൗഹൃദമുണ്ട്. പക്ഷെ അവരുടെയൊന്നും വീടുകളില്‍ പോവുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാറില്ല'' എന്നാണ് പ്രീതി സിന്റ പറഞ്ഞത്.

''ഞാന്‍ വീട്ടില്‍ പോയി കാണുന്നതും വിളിക്കുന്നതുമായ നടി ഐശ്വര്യ റായ് ആണ്. ഈയ്യടുത്ത് അവളൊരു വേള്‍ഡ് ടൂര്‍ കഴിഞ്ഞ വരുമ്പോള്‍ വിമാനത്തില്‍ ഞാനുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിരുന്നു. അവളുടെ കാല് ഒടിഞ്ഞപ്പോള്‍ ഞാന്‍ കാണാനായി വീട്ടില്‍ ചെന്നിരുന്നു. അവളുടെ സഹോദരന്റെ വിവാഹത്തിനും ഞാന്‍ പോയിരുന്നു. എനിക്കുള്ള ഒരേയൊരു അടുത്ത സുഹൃത്ത് ഐശ്വര്യയാണ്'' എന്നും പ്രീതി സിന്റ പറയുന്നു.

ഹിറ്റ് ചിത്രങ്ങളിലെ നായിക

ദില്‍സെ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രീതി സിന്റയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടാനും താരത്തിനായി. പിന്നീട് നിരവധി ഹിറ്റുകളില്‍ അഭിനയിച്ചു. മിഷന്‍ കശ്മീര്‍, ഹര്‍ ദില്‍ ജോ പ്യാര്‍ കരെ, ദില്‍ ചാഹ്താ ഹേ, സോള്‍ജ്യര്‍, ലക്ഷ്യ, സലാം നമസ്‌തെ, വീര്‍ സാര, കഭി അല്‍വിദ ന കെഹ്ന തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് പ്രീതി സിന്റ. 2018 ല്‍ പുറത്തിറങ്ങിയ ഭയ്യാജീ സൂപ്പര്‍ഹിറ്റ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമയുമാണ് പ്രീതി സിന്റ.

തിരികെ വരികയാണ് ഐശ്വര്യ

അതേസമയം ഒരിടവേളയ്ക്ക് ശേഷം തിരികെ വരികയാണ് ഐശ്വര്യ റായ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നെ ഖാന്‍ ആയിരുന്നു ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ ആണ് പുതിയ സിനിമ. ചിത്രത്തിലൂടെ ഐശ്വര്യ വീണ്ടും തമിഴിലേക്ക് എത്തുകയാണ്. തെന്നിന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, അര്‍ജുന്‍, തൃഷ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

More from Filmibeat

Read more about: priety zinta aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X