അവര്‍ പേടിപ്പിച്ചിട്ടും ഞാന്‍ കുലുങ്ങിയില്ല, പക്ഷെ...; സൂപ്പര്‍ താരങ്ങള്‍ കാലുമാറി; അധോലോകത്തെ നേരിട്ട് പ്രീതി

ബോളിവുഡിലെ മുന്‍ തിര താരമാണ് പ്രീതി സിന്റ. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി പ്രകടനങ്ങള്‍ പ്രീതി സിന്റ കാഴ്ച വച്ചിരിക്കുന്നത്. ബോളിവുഡിലെ ഐക്കോണിക് സിനിമകളായി മാറിയ ചിത്രങ്ങളിലെ നായികയാണ് പ്രീതി സിന്റ. അതേസമയം, തന്റെ കരിയറില്‍ പല തരത്തിലുള്ള വെല്ലുവിളികളും പ്രീതിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും പ്രീതിയ്ക്ക് വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. എന്തിനേറെ പറയുന്നു, അധോലോകത്തെ പോലും പ്രീതി സിന്റയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ബോളിവുഡിനെ അധോലോകം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ നിരവധിയായുണ്ട്. അത്തരത്തിലൊരു അനുഭവത്തിലൂടെ പ്രീതി സിന്റയ്ക്കും കടന്നു പോകേണ്ടി വന്നിട്ടുണ്ട്. 2001 ലായിരുന്നു സംഭവം. ചോരി ചോരി ചുപ്കെ ചുപ്കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. തങ്ങള്‍ക്ക് 50 ലക്ഷം തരണമെന്ന് ആവശ്യപ്പെട്ട് സിനിമയിലെ താരങ്ങളെ തേടി അധോലോക നേതാക്കളുടെ കോള്‍ എത്തുകയായിരുന്നു.

Priety Zinta

ആ സംഭവത്തെക്കുറിച്ച് സംഭവമുണ്ടായി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് പ്രീതി മനസ് തുറന്നിരുന്നു. താന്‍ ആകെ ഭയന്നു പോയ സമയമായിരുന്നു അതെന്നാണ് പ്രീതി പറയുയന്നത്. പ്രീതി സിന്റയ്ക്ക് പുറമെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സംവിധായകരായ രാകേഷ് റോഷന്‍, മഹേഷ് മഞ്ജരേക്കര്‍ എന്നിവരേ തേടിയും അധോലോകത്തിന്റെ കോളുകള്‍ വന്നിരുന്നു.

അതേസമയം, ചോരി ചോരി ചുപ്കെ ചുപ്കെയുടെ നിര്‍മ്മാതാവായ നസീം റിസ്വിയ്ക്കും ഫിനാന്‍ഷ്യര്‍ ഭാരത് ഷായ്ക്കും എതിരെ അധോലോക ബന്ധം ആരോപിക്കപ്പെട്ടിരുന്നു. അധോലോക നേതാവായ ചോട്ടാ ഷക്കീലിന്റെ പണം വാങ്ങിയാണ് സിനിമ നിര്‍മ്മിച്ചതെന്നായിരുന്നു ആരോപണം. വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ ഇന്ത്യ ടുഡേയക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ സംഭവങ്ങളെക്കുറിച്ച് പ്രീതി സിന്റ മനസ് തുറന്നത്.

'' എല്ലാവരും പിന്മാറുമെന്ന് എനിക്കുറപ്പായിരുന്നു. ഞാനും മാറിയേനെ. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേടിച്ച സമയമായിരുന്നു അത്. ഞാന്‍ കോടതിയില്‍ എന്ത് പറഞ്ഞാലും പത്ത് മിനുറ്റ് കഴിയുമ്പോള്‍ അത് ടിവിയില്‍ വരുമായിരുന്നു'' എന്നായിരുന്നു താരം പറഞ്ഞത്. പ്രീതിയൊഴികെ മറ്റ് താരങ്ങളെല്ലാം കോടതിയിലെത്തിയപ്പോള്‍ തങ്ങളുടെ പ്രസ്താവനകളില്‍ നിന്നും പിന്മാറിയിരുന്നു. അതേക്കുറിച്ചായിരുന്നു പ്രീതി സിന്റ സംസാരിച്ചത്.

ചോരി ചോരി ചുപ്കെ ചുപ്കെയുടെ സെറ്റിലെ എല്ലാവരും പേടിയോടെയായിരുന്നു അന്ന് കഴിഞ്ഞിരുന്നതെന്നും ഫോണ്‍ കോളുകള്‍ പ്രതീക്ഷിച്ചിരുന്ന് എല്ലാവരും ഭ്രാന്തമായ അവസ്ഥയിലായിരുന്നുവെന്നും പ്രീതി പറഞ്ഞിരുന്നു. അതിനാല്‍ താന്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രീതി പറഞ്ഞിരുന്നു.

''അവര്‍ എന്നെ പേടിപ്പിക്കുമ്പോഴൊക്കെ ഞാന്‍ ശാന്തയായിരുന്നു. പക്ഷെ അവര്‍ അസഭ്യം പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് നിയന്ത്രണം നഷ്ടമായി. സമ്മര്‍ദ്ദം ഞാന്‍ നേരിടും പക്ഷെ എന്നോട് അസഭ്യം പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ പ്രശസ്തയായത് കൊണ്ട് രക്ഷപ്പെട്ടു, ഇല്ലായിരുന്നുവെങ്കില്‍ എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്ന് ചിന്തിക്കാന്‍ വയ്യ'' എന്നായിരുന്നു പ്രീതി സിന്റ പറഞ്ഞത്. എന്തുകൊണ്ടാണ് കോടതിയില്‍ മറ്റുള്ളവര്‍ തങ്ങളുടെ പ്രസ്താവനകളില്‍ നിന്നും പിന്മാറിയപ്പോഴും താന്‍ തന്റെ വാക്കുകളില്‍ ഉറച്ചു നിന്നതെന്നും പ്രീതി സിന്റ വ്യക്തമാക്കുന്നുണ്ട്.

Priety Zinta

''എനിക്ക് കുടുംബമില്ല, എനിക്ക് കുട്ടികളില്ല'' എന്നായിരുന്നു അതിന് പ്രീതി പറഞ്ഞ കാരണം. എന്തായാലും ആ ഭയപ്പെടുത്തുന്ന കാലത്തെ പ്രീതിയും ബോളിവുഡും അതിജീവിച്ചിരിക്കുകയാണ്. അതേസമയം, അന്ന് സിബിഐ അന്വേഷണം വന്ന നടന്ന കേസായിരുന്നു ചോരി ചോരി ചുപ്കെ ചുപ്കെയുടെ ചിത്രീകരണത്തിനിടെയുണ്ടായ കോളുകള്‍. ഇതോടെ സിനിമയുടെ റിലീസ് മാസങ്ങളോളം നീണ്ടു പോയി.

സല്‍മാന്‍ ഖാനും റാണി മുഖര്‍ജിയുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. മണിരത്നം ചിത്രം ദില്‍ സെയിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും പ്രീതിയെ തേടിയെത്തി. പിന്നീട് സോള്‍ജ്യര്‍, ക്യാ കെഹ്ന, ദില്‍ ചാഹ്താ ഹേ, കോയ് മില്‍ ഗയാ, കല്‍ ഹോ ന ഹോ, ലക്ഷ്യ, വീര്‍ സാര, കഭി അല്‍വിദ ന കെഹ്ന, സലാം നമസ്തെ, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു പ്രീതി.

More from Filmibeat

Read more about: priety zinta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X