മെയിന്‍ ആകാന്‍ തല്ലുണ്ടാക്കി കത്രീനയും പ്രിയങ്കയും; അന്ന് കത്രീനയ്ക്കായി വിട്ടു കൊടുത്ത പ്രിയങ്ക!
താരങ്ങള്‍ക്കിടയിലെ വഴക്കുകളും പിണക്കങ്ങളുമൊക്കെ ബോളിവുഡില്‍ പതിവാണ്. വളരെ അടുത്ത സുഹൃത്തുക്കള്‍ പോലും ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുന്നതും വര്‍ഷങ്ങളോളം പരസ്പരം സംസാരിക്കാതിരിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും മുതല്‍ സോനം കപൂറും ഐശ്വര്യ റായും വരെയുള്ള താരങ്ങള്‍ അടക്കം ഇങ്ങനെ പിരിഞ്ഞവരാണ്. അങ്ങനെ ഒരിക്കല്‍ പ്രിയങ്ക ചോപ്രയും കത്രീന കൈഫും തമ്മിലും പിണങ്ങുകയുണ്ടായി.
2009 ലായിരുന്നു സംഭവം. സ്‌ക്രീന്‍ അവാര്‍ഡ്‌സില്‍ ഡാന്‍സ് ചെയ്യാനിരുന്ന താരമായിരുന്നു കരീന കപൂര്‍. എന്നാല്‍ അവസാന നിമിഷം കരീന പരിപാടിയില്‍ നിന്നും പിന്മാറുകയുണ്ടായി. ഈ വിടവിലേക്ക് സംഘാടകര്‍ കൊണ്ടു വന്നതാകട്ടെ അര്‍ജുന്‍ രാംപാലിനേയും. റോക്കോണിലെ പാട്ടിനൊപ്പം ചുവടുവച്ച് അര്‍ജുന്‍ രാംപാല്‍ കയ്യടി നേടുകയും ചെയ്തു. ദീപിക പദുക്കോണ്‍, ബിപാഷ ബസു, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരും കൂടെ നൃത്തം ചെയ്യാനുണ്ടായിരുന്നു.

എന്നാല്‍ ആ ഷോയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയത് മറ്റൊരു സംഭവമായിരുന്നു. ഷോ സ്‌റ്റോപ്പര്‍ ആരാകും എന്നതിന്റെ പേരില്‍ പ്രിയങ്ക ചോപ്രയും കത്രീന കൈഫും തമ്മിലായിരുന്നു പ്രശ്‌നം ഉടലെടുത്തത്. രണ്ടു പേരും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു. രണ്ടു പേരും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. രണ്ട് പേര്‍ക്കും ഷോ സ്‌റ്റോപ്പര്‍ ആകാന്‍ വാശിയായിരുന്നു. പ്രശ്‌നത്തില്‍ സംഘാടകര്‍ ഇടപെടുകയും താരങ്ങളോട് വഴക്ക് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഏറെ നേരം കഴിഞ്ഞിട്ടും കത്രീന കൈഫ് തന്റെ നിലപാടില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ മനസില്ലാ മനസോടെ പ്രിയങ്ക ചോപ്ര വച്ച കാല് പിന്നോട്ട് വച്ചു.
''പ്രിയങ്ക ചോപ്രയും കത്രീന കൈഫും ബിപാഷയ്ക്കും ദീപികയ്ക്കുമൊപ്പം വേദിയില്‍ കയറേണ്ടിയിരുന്നതാണ്. അര്‍ജുന്‍ രാംപാല്‍ അവരെ കാത്തു നില്‍ക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് അതിഷ്ടമായില്ല. സംഘാടകര്‍ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു പോയി. ഒടുവില്‍ പ്രിയങ്ക പിന്മാറുകയും കത്രീനയെ അവസാനം വരാന്‍ അനുവദിക്കുകയും ചെയ്തു. പ്രിയങ്ക അന്ന് സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ അര്‍ജുന്റെ പ്രകടനം അന്ന് പൊളിഞ്ഞേനെ'' എന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
''ഞാന്‍ ഇത്തരം കാര്യങ്ങളൊന്നും കാര്യമാക്കുന്നേയില്ല. തമാശ കളിക്കരുത്. ഞാനായിരുന്നു അവസാനം പോകേണ്ടിയിരുന്നത്. അത് തന്നെ ഞാന്‍ ചെയ്തു'' എന്നായിരുന്നു സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് കത്രീന കൈഫ് പറഞ്ഞത്. എന്തായാലും അന്നത്തെ പ്രശ്‌നം അധികനാള്‍ നീണ്ടു പോയില്ല. കത്രീനയും പ്രിയങ്കയും പിന്നീട് വെറും സുഹൃത്തുകളല്ല, മറിച്ച് വളരെ അടുത്ത സുഹൃത്തുക്കളായി മാറി. ഇരുവരും ഒരുമിച്ച് അഭിനയിക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഈയ്യടുത്ത് കത്രീനയും പ്രിയങ്കയും ആലിയ ഭട്ടും അഭിനയിക്കുന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. ജീ ലേ സര എന്ന സിനിമയുടെ സംവിധാനം ഫര്‍ഹാന്‍ അക്തറാണ്. വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടു പോവുകയാണ്. അധികം വൈകാതെ തന്നെ ജീ ലേ സരയുടെ ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. പ്രിയങ്കയും ആലിയയും അമ്മമാരായതോടെയാണ് ചിത്രം വൈകിയതെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











