ഷാഹിദിനെ വിളിച്ച് വരുത്തിയത് ഞാന്‍ തന്നെ! റെയ്ഡിനിടെ നടന്നത് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയില്‍ നിന്നും ഗ്ലോബല്‍ ഐക്കണായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചാണ് പ്രിയങ്ക ചോപ്ര ബോളിവുഡിലെ സൂപ്പര്‍ നായികയാകുന്നത്. തുടര്‍ന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക അവിടേയും വിജയം കൈവരിക്കുകയായിരുന്നു. പ്രിയങ്കയെ പോലൊരു താരം ഇന്ത്യന്‍ സിനിമയില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ല.
സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പ്രിയങ്കയുടെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. 2018 ലായിരുന്നു പ്രിയങ്കയുടെ വിവാഹം. പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവര്‍ ഈയ്യടുത്താണ് മാതാപിതാക്കളായത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികളുടെ മകളുടെ പേര്.

വിവാഹത്തിന് മുമ്പ് നിരവധി പ്രണയ ഗോസിപ്പുകളില്‍ ഇള്‍പ്പെട്ടിട്ടുണ്ട് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ പ്രണയ ഗോസിപ്പുകളില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു നടന്‍ ഷാഹിദ് കപൂറുമായുള്ളത്. കമീനെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
2011 ല്‍ പ്രിയങ്കയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് വാതില്‍ തുറന്നത് ഷാഹിദ് കപൂറായിരുന്നുവെന്നായിരുന്നു ഗോസിപ്പ് കോളങ്ങള്‍ എഴുതിയത്. വാതില്‍ തുറക്കുമ്പോള്‍ ഷാഹിദ് ബാത്ത് ടവ്വല്‍ മാത്രമാണ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
രജത് ശര്‍മ്മയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. വാര്‍ത്തകള്‍ പറഞ്ഞത് പോലെ ഷാഹിദ് തന്നെയായിരുന്നു വാതില്‍ തുറന്നത് എന്നാണ് പ്രിയങ്ക പറഞ്ഞത്. ഷാഹിദ് തന്റെ വീട്ടില്‍ നിന്നും മൂന്ന് മിനുറ്റ് മാത്രം അകലെയാണ് താമസിക്കുന്നതെന്നും അതിനാല്‍ ഷാഹിദിനെ താന്‍ വീട്ടിലേക്ക് വിളിച്ചത് സ്വാഭാവികമാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഷാഹിദെന്നും പ്രിയങ്ക പറയുന്നുണ്ട്.
''അത് സംഭവിക്കുമ്പോള്‍ ഷാഹിദ് എന്റെ വീട്ടിലുണ്ടായിരുന്നു. അവന്‍ എന്റെ വീട്ടില്‍ നിന്നും മൂന്ന് മിനുറ്റ് അകലെയാണ് താമസിക്കുന്നത്. അതിനാല്‍ അതെല്ലാം നടക്കുമ്പോള്‍ അവനെ വിളിക്കുന്നത് സ്വാഭാവികമാണ്. എന്റെ അമ്മയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ അവര്‍ക്ക് എത്താനായില്ല. അതിനാല്‍ ഞാന്‍ അവനെ വിളിച്ചു. അവന്‍ അങ്ങനെ തന്നെ ഷോര്‍ട്ട്‌സും ധരിച്ച് ഓടി വരികയും ചെയ്തു'' എന്നാണ് പ്രിയങ്ക പറഞ്ഞത്.

അതേസമയം ആദായനികുതിക്കാര്‍ വന്നപ്പോള്‍ ഷാഹിദ് ബാത്ത് ടവ്വലിലായിരുന്നുവെന്ന് പറയാന്‍ മീഡിയയില്‍ നിന്നും ആരെങ്കിലും അവിടെയുണ്ടായിരുന്നുവോ എന്നും പ്രിയങ്ക ചോദിക്കുന്നുണ്ട്. നിലവാരം കുറഞ്ഞതും മറ്റുള്ളവരെ സാരമായി ബാധിക്കുന്നതുമാണ് ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നും പ്രിയങ്ക തുറന്നടിച്ചു. താന്‍ ആസമയത്ത് തന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നതെന്നും പ്രിയങ്ക പറയുന്നുണ്ട്.
എന്തായാലും ആ വാര്‍ത്തകള്‍ അധികം വൈകാതെ കെട്ടടങ്ങുകയായിരുന്നു. പിന്നീടാണ് ഷാഹിദ് മീര രജ്പുത്തിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. പ്രിയങ്കയും കരിയറിലും ജീവിതത്തിലും ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിന്റെ സീരീസായ സിറ്റഡല്‍ ആണ് പ്രിയങ്കയുടെ ഏറ്റഴും പുതിയ ഷോ. പിന്നാലെ നിരവധി സിനിമകളും പ്രിയങ്കയുടേതായി അണിയറിയലുണ്ട്. ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്ലഡി ഡാഡിയാണ് ഷാഹിദിന്റെ പുതിയ സിനിമ.


Click it and Unblock the Notifications











