മകളെ കുറിച്ച് മോശം ആർട്ടിക്കിൾ! റിപ്പോർട്ടറെ വീട്ടിൽ വിളിച്ചുവരുത്തി പ്രിയങ്കയുടെ അച്ഛൻ; നടന്നത് ഇങ്ങനെ
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ബോളിവുഡും കടന്ന് ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആയ പ്രിയങ്ക ചോപ്ര പലര്‍ക്കും പ്രചോദനമാണ്.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണ ഇല്ലാതിരുന്നതിനാല്‍ തന്നെ അത്ര എളുപ്പമായിരുന്നില്ല പ്രിയങ്കയുടെ ഈ യാത്ര. ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ താരത്തിന് കരിയറില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഗോസിപ്പ് കോളങ്ങളിലും പ്രിയങ്ക ചോപ്ര നിരന്തരം ഇടം നേടിയിട്ടുണ്ട്. മകളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ തങ്ങളെ ബാധിച്ചത് എങ്ങനെയാണെന്ന് ഒരിക്കല്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞിരുന്നു.
മുമ്പൊരിക്കല്‍ ഇംഗ്ലീഷ് മാധ്യമമായ ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമ്മ മധു ഇക്കാര്യം പറഞ്ഞത്. മകളെ കുറിച്ച് മോശം വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകയെ പ്രിയങ്കയുടെ അച്ഛന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശകാരിച്ചതിനെക്കുറിച്ചും മധു ചോപ്ര തുറന്നു പറഞ്ഞിരുന്നു.ആ മാധ്യമപ്രവര്‍ത്തക കുടുംബവുമായി അടുപ്പത്തിലായിരുന്നുവെന്നും മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിലാണ് അത്തരമൊരു ലേഖനമെഴുതിയതെന്നുമാണ് മധു പറഞ്ഞത്.

'ഞങ്ങള്‍ക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടി അവളെക്കുറിച്ച് മോശമായ ഒരു ലേഖനം എഴുതിയത് ഞാന്‍ ഓര്‍ക്കുന്നു. അവള്‍ മൂന്നോ നാലോ വര്‍ഷമായി ആ പത്രത്തില്‍ ജോലി ചെയ്യുന്ന ആളാണ്, ഞങ്ങള്‍ക്ക് അവളെ നന്നായി അറിയാം. അവള്‍ ഭക്ഷണം കഴിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ വരും, ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് പോകും. അവള്‍ക്ക് അന്ന് അങ്ങനെയൊരു ലേഖനം എഴുതുക എന്നല്ലാതെ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല, പിന്നീട് ഞങ്ങളോട് ക്ഷമാപണം നടത്താമല്ലോ എന്ന് കരുതിയാണ് അവള്‍ എഴുതിയത്. മസാല ചേര്‍ത്ത് എന്തെങ്കിലും എഴുതു എന്ന് എഡിറ്റര്‍ നിര്‍ദേശിച്ചതിനാലാണ് അവര്‍ അങ്ങനെ എഴുതിയത്.'' എന്നാണ് മധു ചോപ്ര പറയുന്നത്.
പ്രിയങ്കയുടെ അച്ഛന് ഇത് ഇഷ്ടപ്പെട്ടില്ല. അവളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവെന്നാണ് മധു പറയുന്നത്. അദ്ദേഹം അവളെ കുറെ ശകാരിച്ചുവെന്നും അവര്‍ പറയുന്നുണ്ട്. താന്‍ ചെയ്തത് തെറ്റാണെന്ന് അവള്‍ക്ക് മനസിലാവുകയും തുടര്‍ന്ന് ആ മാധ്യമ പ്രവര്‍ത്തക ക്ഷമാപണം നടത്തിയെന്നും മധു ചോപ്ര പറയുന്നു. എന്നാല്‍ ഇതൊക്കെ ഇനിയും സംഭവിക്കുമെന്നും, അതൊന്നും നിങ്ങളെ ഇത്തരത്തില്‍ ബാധിക്കാന്‍ പാടില്ലെന്നുമായിരുന്നു പ്രിയങ്ക തന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും ബോളിവുഡില്‍ സാധാരണമാണെന്നതാണ് പ്രിയങ്ക അങ്ങനെ പറയാനുണ്ടായ കാരണം.
ലോകത്ത് സത്യം അറിയാവുന്ന ഒരേയൊരു ആളുകള്‍ നിങ്ങള്‍ മാത്രമാണെന്നും അതുകൊണ്ട് മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും അത് കാര്യമാക്കേണ്ടതില്ലെന്നും പ്രിയങ്ക പറഞ്ഞുവെന്നാണ് മധു പറയുന്നത്. അതേസമയം മുന്‍കാലങ്ങളില്‍ ഇത്തരം വാര്‍ത്തകളോളോടൊക്കെ തങ്ങള്‍ വൈകാരികമായി പ്രതികരിക്കാറുണ്ടായിരുന്നു എന്നും, എന്നാല്‍ അതൊക്കെ അവഗണിക്കണമെന്ന് പ്രിയങ്ക എപ്പോഴും പറയുമായിരുന്നു എന്നും മധു ചോപ്ര പറയുന്നുണ്ട്.


Click it and Unblock the Notifications