സുന്ദരനല്ലാത്തതിനാല്‍ ചുംബിക്കാന്‍ പ്രിയങ്ക സമ്മതിച്ചില്ലെന്ന് മുതിര്‍ന്ന നടന്‍; തുറന്നടിച്ച് പ്രിയങ്ക ചോപ്ര

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാള്‍. ബോളിവുഡിലെ പേരു കേട്ട താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തുന്നതും താരമാകുന്നത്. സൗന്ദര്യ മത്സരത്തിലൂടെയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നാലെ ബോളിവുഡിലെത്തുകയായിരുന്നു.

നായികയായിട്ടായിരുന്നില്ല പ്രിയങ്കയുടെ ബോളിവുഡ് എന്‍ട്രി. വില്ലന്‍ വേഷത്തിലാണ് പ്രിയങ്ക തന്റെ ബോളിവുഡ് കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ നായികയായി മാറിയ പ്രിയങ്ക സൂപ്പര്‍ താരമായി വളരുകയായിരുന്നു. ഇന്ന് ബോളിവുഡും കടന്ന് ഹോളിവുഡിലുമെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര.

Priyanka Chopra

ലോകമെമ്പാടുമുള്ള ഒരുപാട് ആരാധകര്‍ക്ക് പ്രചോദനമാകുന്നതാണ് പ്രിയങ്കയുടെ കരിയര്‍. തന്റെ കരിയറില്‍ പലപ്പോഴും വിമര്‍ശനങ്ങളും പ്രിയങ്കയ്ക്ക നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിലെ ശക്തര്‍ പോലും പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി തനിക്കെതിരെ നിന്നവരെ പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ പ്രിയങ്ക ചോപ്രയ്ക്ക് സാധിച്ചു.

പ്രിയങ്കയുടെ കരിയറിലെ വിവാദമായൊരു സംഭവമായിരുന്നു മുതിര്‍ന്ന നടന്‍ അനു കപൂറുമായുണ്ടായ വാക് പോര്. അനു കപൂറും പ്രിയങ്ക ചോപ്രയും സാത്ത് കൂണ്‍ മാഫ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പ്രിയങ്കയുടെ ഭര്‍ത്താക്കന്മാരില്‍ ഒരാളായാണ് അനു കപൂര്‍ അഭിനയിച്ചത്. ചിത്രത്തില്‍ തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ലെന്നും താന്‍ സുന്ദരനും ചെറുപ്പക്കാരനുമല്ല എന്നതാണ് അതിന്റെ കാരണമെന്നുമായിരുന്നു അനു കപൂര്‍ ആരോപിച്ചത്.

രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ മുതിര്‍ന്ന നടനാണ് അനു കപൂര്‍. താനൊരു നായകനടനായിരുന്നുവെങ്കില്‍ പ്രിയങ്ക ചുംബനരംഗം ചെയ്യാന്‍ തയ്യാറാകുമായിരുന്നുവെന്നാണ് അനു കപൂര്‍ പറഞ്ഞത്. പിന്നീട് ഒരു അഭിമുഖത്തില്‍ തനിക്കെതിരായ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ചോപ്ര രംഗത്തെത്തുകയായിരുന്നു.

''അനു സാര്‍ പറഞ്ഞത് ഞാന്‍ വായിച്ചു. താന്‍ നായകനല്ല, താന്‍ സുന്ദരനല്ല. താന്‍ സുന്ദരനും നായകനുമായിരുന്നുവെങ്കില്‍ പ്രിയങ്ക ഇന്റിമേറ്റ് രംഗം ചെയ്യാന്‍ സമ്മതിക്കുമായിരുന്നു. കാരണം അവള്‍ക്ക് നായകന്മാരുമായി ഇന്റിമേറ്റ് രംഗം ചെയ്യാന്‍ പ്രശ്‌നമില്ല. കഴിവിന് ഒരു സ്ഥാനവുമില്ല. കാണാന്‍ സുന്ദരനായാല്‍ മതി എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യണമെങ്കില്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്യണം. ഞങ്ങളുടെ സിനിമയില്‍ അത്തരം രംഗങ്ഹളില്ല. എനിക്ക് നല്ല ദേഷ്യമുണ്ട്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ല. തന്റെ വാക്കുകള്‍ എന്ന വേദനിപ്പിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു കാണില്ല. അദ്ദേഹം പറഞ്ഞത് തെറ്റാണ്'' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Priyanka Chopra

പിന്നാലെ പ്രതികരണവുമായി അനു കപൂര്‍ രംഗത്തെത്തുകയായിരുന്നു. ''ഞാന്‍ ഒരിക്കലും പ്രിയങ്കയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അത് എന്നെ ബാധിക്കുന്ന കാര്യമല്ല. സംവിധായകനും അവളുമാണ് തീരുമാനിക്കേണ്ടത്. അവളുടെ ഭര്‍ത്താവായി അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ പ്രിയങ്കയുടെയോ മെറില്‍ സ്ട്രീപ്പിന്റേയോ ഭര്‍ത്താവ് ആണോ എന്നല്ല എന്റെ കഴിവാണ് ആളുകള്‍ നോക്കുക. ഞാന്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റാണ്. അതുപോലെ ക്യാരക്ടറുള്ള ആര്‍ട്ടിസ്റ്റുമാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''എനിക്ക് പ്രിയങ്കയ്ക്ക് നല്‍കാനുള്ള ഉപദേശം എന്തെന്നാല്‍, ഇതൊന്നും കാര്യമാക്കിയെടുക്കരുത് എന്നാണ്. നീ നല്ലൊരു നടിയാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X