പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് വേദിയില്‍ നല്‍കിയത് തെറ്റുത്തരം; ആരും കാണാതെ പോയ അമളി സമ്മതിച്ച് താരം!
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഒന്നുമില്ലാതെയായിരുന്നു പ്രിയങ്ക ചോപ്ര കടന്നു വന്നത്. തുടക്കം സൗന്ദര്യ മത്സരത്തിലൂടെയായിരുന്നു. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തുന്നത്. അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. പിന്നീടാണ് ബോളിവുഡിലെത്തിയത്.
ബോളിവുഡില്‍ തന്റെ കഠിനാധ്വാനം കൊണ്ടും കഴിവു കൊണ്ടും ഏറ്റവും വലിയ നായികയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ആ വിജയം ഹോളിവുഡിലും ആവര്‍ത്തിച്ചു. ലോകം ഒടിടിയിലേക്കും സീരീസുകളിലേക്കും തിരിയുന്ന ഘട്ടത്തില്‍ ബോളിവുഡില്‍ നിന്നും ഈ ലോകത്തേക്ക് ആദ്യം ചുവടുവച്ച താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു പ്രിയങ്ക.

ഇന്ന് ലോകമ്പൊടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലുമൊക്കെ പ്രിയങ്ക ചോപ്ര തന്റെ സാന്നിധ്യം അറിയിച്ച ു കഴിഞ്ഞു. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
2000 ലായിരുന്നു പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം നേടുന്നത്. പ്രിയങ്ക ചോപ്ര എന്ന താരത്തിന്റെ ഉദയമായിരുന്നു ആ വേദി. എന്നാല്‍ രസകരമായൊരു വസ്തുത അന്ന് ലോകസുന്ദരി പട്ടം നേടുന്നതിലേക്ക് നയിച്ച ചോദ്യോത്തര വേളയില്‍ തനിക്ക് ലഭിച്ച ചോദ്യത്തിന് പ്രിയങ്ക നല്‍കിയ ഉത്തരം തെറ്റായിരുന്നുവെന്നാണ്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും സക്‌സസ്ഫുള്‍ ആരാണെന്നായിരുന്നു പ്രിയങ്കയോട് ചോദിച്ചത്.

ഇതിന് പ്രിയങ്ക നല്‍കിയ മറുപടി മദര്‍ തെരേസ എന്നായിരുന്നു. മദര്‍ തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്. എന്നാല്‍ താരത്തോട് ചോദിച്ചത് ജീവിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കാനായിരുന്നു. താരം പറഞ്ഞ മദര്‍ തെരേസ 1997 ല്‍ മരണപ്പെട്ടിരുന്നു. തനിക്ക് പറ്റിയ തെറ്റ് പിന്നീടൊരു അഭിമുഖത്തില്‍ പ്രിയങ്ക സമ്മതിക്കുന്നുണ്ട്. എന്തായാലും അന്ന് പ്രിയങ്കയോട് ചോദ്യം ചോദിച്ചവര്‍ ആ തെറ്റ് തിരിച്ചറിഞ്ഞിരുന്നില്ല.
മെട്രിക്‌സ് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മെട്രിക്‌സ് ഫോറിലായിരുന്നു പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിട്ടില്ല. ബോളിവുഡില്‍ പ്രിയങ്ക ഒടുവില്‍ അഭിനയിച്ചത് ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലായിരുന്നു ചിത്രവും പ്രിയങ്കയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് മടങ്ങിയെത്തുക. വന്‍ താരനിര അണിനിരക്കുന്ന റോഡ് മൂവിയാണ് ജീ ലേ സര. ചിത്രത്തില്‍ ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ഫര്‍ഹാനും സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ്. വലിയ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന സിനിമയാണിത്. ഇറ്റ്‌സ് ഓള്‍ കമ്മിംഗ് ബാക്ക് ടു മീയാണ് പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ. പിന്നാലെ സിറ്റാഡെല്‍ എന്ന സീരീസും അണിയറയിലുണ്ട്.

അതേസമയം ഈയ്യടുത്തായിരുന്നു പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും ആദ്യത്തെ കണ്‍മണി പിറന്നത്. മാല്‍തി മേരി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ മാതാപിതാക്കളായി മാറിയത്. കുട്ടിയുടെ ജനനം തന്നെ കരിയറില്‍ നിന്നും മാറ്റി നിര്‍ത്തില്ലെന്ന് പ്രിയങ്ക നേരത്തെ വ്യക്തമാക്കിയുരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക ചോപ്ര തന്റെ പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications