Don't Miss!
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ഞാനന്ന് കൈകൂപ്പി നന്ദി പറഞ്ഞതല്ല, വസ്ത്രം ഊരി വീഴാതിരിക്കാന്‍ പിടിച്ച് വച്ചതായിരുന്നു: പ്രിയങ്ക ചോപ്ര
ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും കണ്ടന്ന് ഇന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച് ഗ്ലോബല്‍ ഐക്കണായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക്ക് ഇന്ന്. സിനമ കൊണ്ടും തന്റെ വ്യക്തിജീവിതം കൊണ്ടുമെല്ലാം പലര്‍ക്കും മാതൃകയും പ്രചോദനവുമായി മാറിയ താരം.
Also Read: 'ഞാൻ മരിച്ചു പോവുമെന്നാണ് കരുതിയത്'; വിവാഹ മോചനത്തിന് പിന്നാലെ സമാന്ത പറഞ്ഞത്
ഈ നേട്ടമൊക്കെ പ്രിയങ്ക നേടിയെടുത്തത് ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ ശിപാര്‍ശകളോ ഒന്നുമില്ലാതെയാണ്. അതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടും അതിജീവിച്ചുമാണ് പ്രിയങ്ക ഈ നിലയിലേക്ക് എത്തിയത്. മോഡലിംഗിലൂടെയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നീടാണ് ബോളിവുഡിലെത്തുന്നത്.

ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തുന്നത്. പി്ന്നാലെ തമിഴിലൂടെ സിനിമയിലെത്തി. അവിടെ നിന്നുമാണ് ബോളിവുഡിലെത്തുന്നത്. തുടക്കം തന്നെ ശ്രദ്ധ നേടാന്‍ സാധിച്ച പ്രിയങ്ക പിന്നീട് പതിയെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ ലോകസുന്ദരി മത്സരത്തിനിടെ പറ്റിയൊരു അബദ്ധത്തെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
2000 ല്‍ ലോകസുന്ദി മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ റാമ്പ് വാക്കില്‍ പങ്കെടുക്കാനായി താന്‍ ധരിച്ചിരുന്നത് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു. എന്നാല്‍ താന്‍ ഈ വസ്ത്രത്തില്‍ ഒട്ടം കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും വസ്ത്രം തന്റെ ദേഹത്തില്‍ പലയിടത്തായി ഒട്ടിച്ചുവെക്കുകയായിരുന്നു ചെയ്തിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.
അതുകൊണ്ട് തന്നെ വസ്ത്രം അഴിഞ്ഞുപോകുമോ എന്ന ഭയം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. ഒടുവില്‍ വേദിയില്‍ സംസാരിക്കുമ്പോളാണ് താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
'സംസാരിച്ചു തുടങ്ങിയപ്പോള്‍ വസ്ത്രം ശരീരത്തില്‍ ഒട്ടിച്ചുവെച്ചത് ഓരോന്നായി ഇളകാന്‍ തുടങ്ങി. വസ്ത്രം ശരീരത്തില്‍നിന്ന് അഴിഞ്ഞുവീഴാന്‍ തുടങ്ങി. ഒടുവില്‍ നെഞ്ചോട് കൈചേര്‍ത്തു വസ്ത്രത്തില്‍ അമര്‍ത്തിപ്പിടിച്ച് കൈകൂപ്പി നന്ദി പറയുന്നതു പോലെ നില്‍ക്കുകയുമായിരുന്നു. ആളുകള്‍ കരുതിയത് ഞാന്‍ നന്ദി പറയുകയാണെന്നായിരുന്നു. എന്നാല്‍ അന്ന് താന്‍ വന്‍ ജനാവലിക്ക് മുന്നില്‍ നഗ്നയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു കൈകൂപ്പിയത്' എന്നാണ് പ്രിയങ്ക പറയുന്നത്.
അതേസമയം ബോൡവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒരുമിക്കുന്ന റോഡ് മൂവിയായ ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. സിറ്റാഡല്‍ എന്ന സീരീസിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. ദ സ്കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.
-
രഹസ്യമായി ഞങ്ങൾക്ക് ഒന്നും പറയാനില്ല, ഞങ്ങളെ സ്നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുത്; ആരാധകരോട് അപ്സരയും ആൽബിയും!
-
ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ
-
മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നു