കാമുകനെ അലമാരയ്ക്കുള്ളില്‍ ഒളിപ്പിച്ച പ്രിയങ്ക; എന്റെ ആദ്യ ചുംബനം അന്ന് നടക്കുമെന്ന് കരുതി..!

ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ന് പ്രിയങ്കയെ ബോളിവുഡില്‍ കാണാന്‍ പോലും കിട്ടില്ല. ഹോളിവുഡ് സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമാ പശ്ചാത്തലമില്ലാതെയായിരുന്നു പ്രിയങ്ക കടന്നു വന്നത്. അതുകൊണ്ട് തന്നെ കരിയറില്‍ ഒരിടം നേടിയെടുക്കാന്‍ പ്രിയങ്കയ്ക്ക് ധാരാളം പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. അതിനെയെല്ലാം മറികടന്ന്, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക.

തന്റെ ജീവിതകഥ പറയുന്ന അണ്‍ഫിനിഷ്ഡില്‍ രസകരമായ പല ഓര്‍മ്മകളും പ്രിയങ്ക ചോപ്ര പങ്കുവെക്കുന്നുണ്ട്. അമേരിക്കയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. ബോബ് എന്നാണ് തന്റെ ആദ്യത്തെ കാമുകനെ പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. യഥാര്‍ത്ഥ പേര് പറയാതെ ബോബ് എന്ന് പേരു നല്‍കുകയായിരുന്നു പ്രിയങ്ക ചോപ്ര.

Priyanka Chopra

''ഇന്ത്യാനാപോളീസില്‍ വച്ചാണ് ഞാന്‍ എന്റെ ആദ്യത്തെ കാമുകനെ കണ്ടുമുട്ടുന്നത്. അവന്റെ പേര് ബോബ് എന്നായിുരന്നു. ഞങ്ങള്‍ രണ്ടു പേരും നോര്‍ത്ത് സെന്‍ട്രല്‍ ഹൈസ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവന്‍ ടെന്‍ത്ത് ഗ്രേഡിലായിരുന്നു. അവനെ ഡേറ്റ് ചെയ്യുകയെന്ന് വലിയ കാര്യമായിരുന്നു. എനിക്ക് അവനോട് കടുത്ത പ്രണയമായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായിരുന്നു അവന്‍. നല്ല മാര്‍ക്കും ഉണ്ടായിരുന്നു. ഹൈസ്‌കൂളിലെ പലരുടേയും സ്വപ്‌നമായിരുന്നു അവന്‍'' പ്രിയങ്ക പറയുന്നു.

തന്നേയും കാത്ത് ക്ലാസിന് പുറത്ത് നിന്നിരുന്ന ബോബിനെക്കുറിച്ച് പുസ്തകത്തില്‍ പ്രിയങ്ക പറയുന്നുണ്ട്. തന്നെ ചിരിപ്പിക്കാനായി ബോബ് പുറത്ത് നിന്ന് മുഖം കൊണ്ട് ഓരോ കോപ്രായങ്ങള്‍ കാണിക്കുമായിരുന്നുവെന്നും താരം പറയുന്നു. ''അവന്‍ എന്റെ ക്ലാസ് വരെ ഒപ്പം നടക്കുമായിരുന്നു. ഹാള്‍ വേയില്‍ പരസ്യമായി തന്നെ ഞങ്ങള്‍ കൈ കോര്‍ത്ത് നടക്കുമായിരുന്നു. ഒരു ദിവസം അവന്‍ തന്റെ സ്വര്‍ണ മാല ഊരി എന്റെ കഴുത്തില്‍ ഇട്ടു തന്നു. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് ഞാന്‍ കരുതി''പ്രിയങ്ക പറയുന്നു.

അമേരിക്കയില്‍ തന്റെ അമ്മയുടെ സഹോദരിയുടെ കൂടെയായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്. തനിക്ക് ഡേറ്റിംഗിനുള്ള അനുമതിയുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. അതിനാല്‍ അതീവ രഹസ്യമായിട്ടായിരുന്നു പ്രിയങ്കയും ബോബും കണ്ടുമുട്ടിയിരുന്നതും സംസാരിച്ചതുമൊക്കെ.

''കുറച്ചുകാലം കിരണ്‍ മാസിയെ പറ്റിക്കാന്‍ എനിക്കായി. ബോബുമായി ഫോണിലൂടെ സംസാരിക്കാന്‍ ഞാന്‍ പല തന്ത്രങ്ങളും പയറ്റിയിട്ടുണ്ട്. ബോബ് തന്റെ സഹോദരിയെക്കൊണ്ടാകും ഫോണ്‍ വിളിക്കുക. കോളെടുക്കുന്ന മാസി എന്റെ സുഹൃത്താണെന്ന് കരുതി ഫോണ്‍ തരും. അതിന് ശേഷം ഞാനും ബോബും സംസാരിക്കുമായിരുന്നു. പക്ഷെ ഒരു ദിവസം വൈകുന്നേരം അവര്‍ ലാന്റ്‌ലൈന്‍ എക്‌സ്‌റ്റെന്‍ഷന്‍ എടുത്തു. അതായിരുന്നു ഞങ്ങളുടെ ഫോണ്‍ കോളുകളുടെ അവസാനം'' പ്രിയങ്ക പറയുന്നു.

ബോബിനെ കാണാനായി മാത്രം താന്‍ എക്‌സ്ട്രാ ക്ലാസില്‍ പങ്കെടുക്കുമായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. വൈകുന്നേരം വീടിന് അടുത്തുവരെ ബോബ് വരുമായിരുന്നു. പിന്നീട് ബസില്‍ വന്നതു പോലെ താന്‍ ഒറ്റയ്ക്ക് നടന്നു പോവുമായിരുന്നു എന്നും താരം പറയുന്നു. എന്നാല്‍ ഒരു ദിവസം മാസി തന്നെ പിന്തുടര്‍ന്ന് വന്ന് തന്നേയും കാമുകനേയും കയ്യോടെ പൊക്കിയെന്നും പ്രിയങ്ക പറയുന്നു.

Priyanka Chopra

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മാസി വീട്ടിലില്ലാതിരുന്ന സമയത്ത് ബോബ് തന്നെ കാണാന്‍ വരുമായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ഒരുനാള്‍ തന്റെ ആദ്യത്തെ ചുംബനം എന്ന മോഹം തകര്‍ത്തു കൊണ്ട് മാസി നേരത്തെ വന്നു. ഭയന്നു പോയ താന്‍ ബോബിനെ മുറിയിലെ അലമാരയില്‍ ഒളിപ്പിച്ചു. പക്ഷെ മാസി കണ്ടുപിടിച്ചുവെന്നും പ്രിയങ്ക പറയുന്നുണ്ട്. ഇതോടെ പ്രിയങ്കയെ ന്യൂട്ടണിലുള്ള മാമന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

പക്ഷെ അമേരിക്കയിലെ സ്‌കൂള്‍ കാലം പ്രിയങ്കയ്ക്ക് നല്ല ഓര്‍മ്മകളേക്കാള്‍ കൂടുതലും നല്‍കിയത് മോശം ഓര്‍മ്മകളായിരുന്നു. തന്റെ നിറത്തിന്റേയും സ്വത്വത്തിന്റേയും പേരില്‍ നിരന്തരം അവഹേളനങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നിരുന്നു പ്രിയങ്കയ്ക്ക്. ഒരുനാള്‍ ആകെ തകര്‍ന്നു പോയ പ്രിയങ്ക ഇന്ത്യയിലേക്ക് ഫോണ്‍ വിളിച്ച് അമ്മയോട് കരഞ്ഞു. ഉടനെ തന്നെ അമ്മയും സഹോദരനുമെത്തി പ്രിയങ്കയെ തിരികെ നാട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X