വിറച്ചു കൊണ്ട് ചെയ്ത ആദ്യ ചുംബനം; കാമുകനെ അലമാരയില്‍ ഒളിപ്പിച്ച പ്രിയങ്ക ചോപ്ര
ബോളിവുഡും കടന്ന് ഇന്ന് ഹോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരും. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും പ്രിയങ്ക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. പ്രിയങ്കയുടെ അഭിമുഖങ്ങളും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തന്റെ മനസിലുള്ളത് തുറന്ന് സംസാരിക്കുന്ന, ഉറച്ച കാഴ്ചപ്പാടുകളുള്ള താരമാണ് പ്രിയങ്ക ചോപ്ര.
മറയില്ലാതെ സംസാരിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. അങ്ങനെ ഒരിക്കല്‍ സംസാരിക്കവെ തന്റെ ആദ്യത്തെ ചുംബനത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിരുന്നു. ജനിച്ചതും വളര്‍ന്നും ഇന്ത്യയിലായിരുന്നുവെങ്കിലും പ്രിയങ്ക ചോപ്രയുടെ ഹൈസ്‌കൂള്‍ പഠന അമേരിക്കയിലായിരുന്നു. ഈ സമയത്ത് പ്രിയങ്ക ചോപ്ര താമസിച്ചിരുന്നത് തന്റെ ആന്റിയുടെ കൂടെയായിരുന്നു.

തന്റെ ജീവിതകഥയായ അണ്‍ഫിനിഷ്ഡില്‍ യുഎസ് ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര തുറന്നു പറയുന്നുണ്ട്. കാമകന്മാരുണ്ടാക്കുന്നതിന് തനിക്ക് വിലക്കായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. എങ്കിലും ബോബ് എന്നൊരു പയ്യനുമായി താന്‍ സ്‌കൂളില്‍ വച്ച് അടുപ്പത്തിലായെന്നാണ് പ്രിയങ്ക പറയുന്നത്. നിബന്ധനങ്ങളും നിയന്ത്രങ്ങളും ഉള്ളതില്‍ വളരെ രഹസ്യമായിട്ടായിരുന്നു തങ്ങള്‍ കണ്ടുമുട്ടിയിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.
ബോബ് തന്റെ സഹോദരിയൂടെ സഹായത്തോടെയാണ് തന്നെ ഫോണ്‍ ചെയ്തിരുന്നതെന്നും പ്രിയങ്ക പറയുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ആന്റി വീട്ടിലില്ലാത്ത ദിവസം പ്രിയങ്ക ബോബിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി. തുടര്‍ന്ന് തങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമ കണ്ടുവെന്നും എന്നാല്‍ ചുംബിക്കാന്‍ ഒരുങ്ങനെ ആന്റി തിരിച്ചു വന്നുവെന്നുമാണ് പ്രിയങ്ക പറയുന്നത്. ആന്റി വരുന്നത് കണ്ടതോടെ രണ്ടു പേരും ഭയന്നു. ഉടനെ തന്നെ പ്രിയങ്ക കാമുകനെ തന്റെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു.
ആന്റി വന്നപ്പോള്‍ പഠിക്കുന്നത് പോലെ അഭിനിയിച്ച് ഇരിക്കുകയായിരുന്നു പ്രിയങ്ക. എന്നാല്‍ ബോബിന്റെ പെര്‍ഫ്യൂമിന്റെ മണം ആന്റി തിരിച്ചറിഞ്ഞു. അലമാര തുറക്കാന്‍ ആന്റി ആവശ്യപ്പെട്ടു. ''ഞാന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു. നേരെ നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ. ആന്റിയെ ഇത്ര ദേഷ്യപ്പെട്ട് മുമ്പൊരിക്കലും കണ്ടിട്ടില്ല. ഞാന്‍ അലമാരയുടെ വാതില്‍ തുറന്നതും ഒരു പയ്യന്‍ അതില്‍. ആകെ പ്രശ്‌നമായി'' എന്നാണ് പ്രിയങ്ക പറയുന്നത്.

ഈ സംഭവത്തോടെ തന്നെ ആന്റിയുടെ വീട്ടില്‍ നിന്നും മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയെന്നാണ് പ്രിയങ്ക പറയുന്നത്. എന്നാല്‍ അകന്നുവെങ്കിലും കുറച്ച് നാള്‍ താനും ബോബും പ്രണയിതാക്കളായി തന്നെ തുടര്‍ന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. പക്ഷെ പിന്നീട് ബോബ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞതോടെ പ്രിയങ്ക ചോപ്ര തന്നെ ആ പ്രണയം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം ഹോളിവുഡിലാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര സജീവമായിരിക്കുന്നത്. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനായി ഫർഹാന്‍ അക്തറുടെ സംവിധാനത്തില്‍ ജീ ലേ സര എന്നൊരു സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയാണ്. കത്രീന കെെഫും ആലിയ ഭട്ടുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications