സര്‍ജറി പാളി, മൂക്കിന്റെ പാലം തകര്‍ന്നു! കണ്ണാടിയില്‍ കണ്ടത് വേറെ ആരെയോ; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി വിജയം കണ്ടെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയുമെല്ലാം പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് . മറയില്ലാതെ സംസാരിക്കുന്നതാണ് പ്രിയങ്ക ചോപ്രയുടെ ശീലം.

തന്റെ ജീവിതത്തിലെ പല കാര്യങ്ങളും പ്രിയങ്ക ചോപ്ര തുറന്നെഴുതിയിട്ടുണ്ട്. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍ പല വെളിപ്പെടുത്തലും പ്രിയങ്ക നടത്തുന്നുണ്ട്. തന്റെ മൂക്കില്‍ നടത്തിയ സര്‍ജറിയെക്കുറിച്ചും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. തന്റെ മുഖത്തിന്റെ ആകൃതി തന്നെ മാറിപ്പോയ സംഭവത്തെക്കുറിച്ച് പ്രിയങ്ക മറയില്ലാതെ സംസാരിക്കുകയാണ് പുസ്തകത്തില്‍.

Priyanka Chopra

2001ലായിരുന്നു സംഭവം. ദിവസങ്ങളോളം നീണ്ടു നിന്നൊരു കോള്‍ഡ് ആയിരുന്നു തുടക്കം. ആദ്യം കരുതിയത് സൈനസ് ഇന്‍ഫെക്ഷന്‍ ആയിരിക്കുമെന്നാണ്. പിന്നീട് പരിശോധനയിലാണ് പ്രിയങ്കയുടെ നേസല്‍ കാവിറ്റിയില്‍ പോളിപ് കണ്ടെത്തുന്നതും സര്‍ജറിയക്ക് വിധേയയാകുന്നതും. പക്ഷെ സര്‍ജറി പാളി.

''പോളിപ് ഷേവ് ചെയ്ത് മാറ്റുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ എന്റെ മൂക്കിന്‍രെ പാലവും ഷേവ് ചെയ്തു. അങ്ങനെ മൂക്കിന്റെ പാലം തകര്‍ന്നു. ബാന്‍ഡേജ് മാറ്റിയപ്പോഴാണ് മൂക്കിന് സംഭവിച്ച ഗുരുതര പ്രശ്‌നം കാണാന്‍ സാധിച്ചത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ മൂക്ക് ആകെ മാറിപ്പോയി. എന്റെ മുഖം തന്നെ മാറിപ്പോയി. ഞാന്‍ ഒരിക്കലും ഞാന്‍ അല്ലാതായി'' എന്നാണ് പുസ്തകത്തില്‍ പ്രിയങ്ക ചോപ്ര പറയുന്നത്.

''ഓരോ തവണയും ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഏതോ അപരിചിത തിരിച്ച് എന്നെ നോക്കുന്നതാണ്. ആ അടിയില്‍ നിന്നും എന്റെ ആത്മവിശ്വാസം തിരിച്ചുവരുമെന്ന് എനിക്ക് തോന്നുന്നില്ല'' എന്നും പ്രിയങ്ക ചോപ്ര പറയുന്നുണ്ട്. ഈ സംഭവത്തോടെ മാധ്യമങ്ങള്‍ പ്രിയങ്ക ചോപ്രയെ പ്ലാസ്റ്റിക് ചോപ്ര എന്ന് അധിക്ഷേപിച്ചിരുന്നു. പിന്നീട് പല വട്ടം സര്‍ജറികള്‍ നടത്തിയാണ് പ്രിയങ്ക തന്റെ മൂക്കിന്റെ പ്രശ്‌നം പരിഹരിച്ചത്.

''കുറച്ച് വര്‍ഷമെടുത്തു കണ്ണാടിയില്‍ നോക്കുമ്പോള്‍ അപരിചിതയെ കാണുന്നതിനോട് മാനസികമായി പൊരുത്തപ്പെടാന്‍. ഇപ്പോള്‍ കണ്ണാടി നോക്കുമ്പോള്‍ ഞെട്ടാറില്ല. ചെറുതായി മാറിപ്പോയ ഞാനുമായി ഞാന്‍ പൊരുത്തപ്പെട്ടു. ഇത് എന്റെ മുഖമാണ്. ഇത് എന്റെ ശരീരമാണ്. കുറവുകളുണ്ടാകും. പക്ഷെ ഞാന്‍ ഞാനാണ്'' എന്നും പ്രിയങ്ക ചോപ്ര തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

Priyanka Chopra

സര്‍ജറി പാളിയതോടെ തന്നെ പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കിയതിനെക്കുറിച്ച് മുമ്പൊരിക്കല്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നു. '' ഇത് സംഭവിച്ചതോടെ എന്റെ മുഖം തന്നെ മാറിപ്പോയി. അതോടെ ഞാന്‍ കടുത്ത വിഷാദത്തിലായി'' എന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സരയിലൂടെയാകും പ്രിയങ്കയുടെ തിരിച്ചുവരവ്. കത്രീന കൈഫും ആലിയ ഭട്ടും പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സരയുടെ സംവിധാനം ഫര്‍ഹാന്‍ അക്തറാണ്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം വൈകുകയാണ്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X