പ്രിയങ്കയുടെ വീട്ടില്‍ ഐടി റെയ്ഡ്, വാതില്‍ തുറന്നത് ബാത്ത് ടവ്വലില്‍ ഷാഹിദ് കപൂര്‍! വിളിച്ചുവരുത്തിയതെന്ന് നടി

ബോളിവുഡിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് പ്രിയങ്ക ചോപ്ര ബോളിവുഡില്‍ ഒരിടം കണ്ടെത്തുന്നത്. മോഡലിംഗിലൂടെയാണ് പ്രിയങ്ക കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ പ്രിയങ്ക മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായി മാറുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു പ്രിയങ്കയുടെ കരിയറിന്റെ തുടക്കം. പിന്നാലെ ബോളിവുഡിലെത്തുകയായിരുന്നു.

വില്ലന്‍ റോളിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് എന്‍ട്രി. പിന്നീട് ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി മാറുകയായിരുന്നു പ്രിയങ്ക. എന്നാല്‍ ഒട്ടും സുഖമമായിരുന്നില്ല പ്രിയങ്കയുടെ ബോളിവുഡ് യാത്ര. പലതരത്തിലുള്ള വെല്ലുവിളികളും പ്രിയങ്കയ്ക്ക് തന്റെ കരിയറില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Priyanka Chopra

ബോളിവുഡ് തന്നെ പലപ്പോഴും ഒറ്റപ്പെടുത്തിയതിനെക്കുറിച്ച് ഈയ്യടുത്ത് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു. ഇതിനിടെ ഇപ്പോഴിതാ പ്രിയങ്കയുടെ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. തന്നെക്കുറിച്ചുള്ളൊരു വാര്‍ത്തയോടുള്ള പ്രിയങ്കയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. താരത്തിന്റെ പ്രതികരണം കയ്യടി നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

താരങ്ങളെ സംബന്ധിച്ച് ഗോസിപ്പുകള്‍ എന്നത് ഒരിക്കലും ഒഴിഞ്ഞു മാറാന്‍ പറ്റാത്ത ഒന്നാണ്. പ്രത്യേകിച്ച് മുന്‍നിര നായികമാരെ സംബന്ധിച്ച്. പ്രിയങ്കയുടെ കരിയറിലും ഒരുപാട് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. താരത്തെ പലരുടേയും പേരിനൊപ്പം ചേര്‍ത്തുവച്ചിട്ടുണ്ട് ഗോസിപ്പ് എഴുത്തുകാര്‍. ഇതില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ ഗോസിപ്പായിരുന്നു ഷാഹിദ് കപൂറുമുണ്ടായ പ്രണയം.

പ്രിയങ്കയുടേയും ഷാഹിദിന്റെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി കയ്യടി നേടിയതോടെയാണ് ഷാഹിദും പ്രിയങ്കയും പ്രണയത്തിലാണെന്ന വാര്‍ത്തകളും സജീവമായി മാറുന്നത്. ഇതിനിടെ 2011ല്‍ പ്രിയങ്കയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ഗോസിപ്പ് കോളങ്ങളും ഉണര്‍ന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദായ നികുതി വകുപ്പ് പ്രിയങ്കയുടെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ഷാഹിദ് കപൂറായിരുന്നു. ഷാഹിദ് നൈറ്റ് ഗൗണിലായിരുന്നുവെന്നും ഗോസിപ്പ് കോളങ്ങള്‍ എത്തിയിരുന്നു.

പിന്നീട് ഒരു പരിപാടിയില്‍ വച്ച് ഈ വാര്‍ത്തയെക്കുറിച്ച് പ്രിയങ്കയോട് അവതാരകന്‍ ചോദിക്കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി. അതേസമയം ഷാഹിദിനെ താന്‍ ആ സമയത്ത് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ഷാഹിദ് വീട്ടിലേക്ക് വന്നിരുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്. തന്റെ വീട്ടില്‍ നിന്നും വെറും മൂന്ന് മിനുറ്റ് മാത്രം ദൂരെയാണ് ഷാഹിദിന്റെ വീട്. അതിനാല്‍ താന്‍ ഷാഹിദിനെ വിളിക്കുകയും അദ്ദേഹം വരികയുമായിരുന്നുവെന്നുമാണ് പ്രിയങ്ക പറയുന്നത്.

പിന്നാലെ വീടിന്റെ വാതില്‍ തുറന്ന് ഷാഹിദ് ആയിരുന്നുവെന്നും ആ സമയത്ത് ഷാഹിദ് ധരിച്ചത് നൈറ്റ് ഗൗണ്‍ ആണെന്നും എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ ആദായനികുതി വകുപ്പുകാരുടെ കൂടെ അകത്തേക്ക് വന്നിരുന്നുവോ എന്നും പ്രിയങ്ക ചോദിക്കുന്നുണ്ട്. താന്‍ തന്റെ മാതാപിതാക്കളുടെ കൂടെയാണ് താമസിച്ചിരുന്നതെന്നും ഈ വാര്‍ത്ത തീര്‍ത്തും വ്യാജമായിരുന്നുവെന്നും പ്രിയങ്ക പറയുന്നുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ എഴുതുന്നത് ചീപ്പാണെന്നും ആളുകളെ തകര്‍ക്കുന്നതാണെന്നും പ്രിയങ്ക പറയുന്നുണ്ട്.

Priyanka Chopra

വാര്‍ത്തയെ രസകരമായ രീതിയില്‍ കൈകാര്യം ചെയ്തതിന് പ്രിയങ്ക ആരാധകരുടെ കയ്യടി നേടുകയാണ്. അതേസമയം ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ഹോളിവുഡിലും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരമാണ് പ്രിയങ്ക ചോപ്ര. റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന സിറ്റഡല്‍ ആണ് പ്രിയങ്കയുടെ ഏറ്റവും പുതിയ സീരീസ്. വന്‍ താരനിര അണിനിരക്കുന്ന സിറ്റഡലിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായും കാത്തിരിക്കുകയാണ് ആരാധകര്‍. ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ. പ്രിയങ്കയും കത്രീന കൈഫും ആലിയ ഭട്ടും ഒരുമിക്കുന്ന ജീ ലേ സര എന്ന ചിത്രവും അണിയറയിലുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X