പ്രിയങ്കയുടെ വീട്ടില്‍ റെയ്ഡ്; വാതില്‍ തുറന്നത് ഷാഹിദ് കപൂര്‍; വേഷം ബാത്ത് ടവ്വല്‍; പ്രണയത്തെക്കുറിച്ച് പ്രിയ

ബോളിവുഡിലെ സൂപ്പര്‍ നായികയില്‍ നിന്നും ഹോളിവുഡിലെത്തെ ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി അവിടേയും സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാധിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയെ പോലൊരു താരം ഇന്ത്യന്‍ സിനിമയില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ല. അതേസമയം, സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പ്രിയങ്കയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2018 ലായിരുന്നു പ്രിയങ്കയുടെ വിവാഹം. പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് താരദമ്പതികളുടെ മകളുടെ പേര്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പ്രിയങ്കയും നിക്കും. എന്നാല്‍ വിവാഹത്തിന് മുമ്പ് നിരവധി പ്രണയ ഗോസിപ്പുകളില്‍ ഇള്‍പ്പെട്ടിട്ടുണ്ട് പ്രിയങ്ക ചോപ്ര. അങ്ങനെ വിലയ ചര്‍ച്ചയായി മാറിയ ഗോസിപ്പായിരുന്നു നടന്‍ ഷാഹിദ് കപൂറുമായുള്ളത്. കമീനെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Priyanka Chopra

പക്ഷെ ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ പുറത്ത് വന്നൊരു വാര്‍ത്ത ആ പ്രണയ വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. 2011 ല്‍ പ്രിയങ്കയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിനായി ഉദ്യോഗസ്ഥര്‍ പ്രിയങ്കയുടെ വീ്ട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നത് ഷാഹിദ് കപൂറായിരുന്നുവെന്നായിരുന്നു ഗോസിപ്പ് കോളങ്ങള്‍ എഴുതിയത്. വാതില്‍ തുറക്കുമ്പോള്‍ ഷാഹിദ് ബാത്ത് ടവ്വല്‍ മാത്രമാണ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതേക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രജത് ശര്‍മ്മയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. വാര്‍ത്തകള്‍ പറഞ്ഞത് പോലെ ഷാഹിദ് തന്നെയായിരുന്നു വാതില്‍ തുറന്നത് എന്ന് പ്രിയങ്ക തുറന്നു പറയുന്നുണ്ട്. ഷാഹിദ് തന്റെ വീട്ടില്‍ നിന്നും മൂന്ന് മിനുറ്റ് മാത്രം അകലെയാണ് താമസിക്കുന്നതെന്നും അതിനാല്‍ ഷാഹിദിനെ താന്‍ വീട്ടിലേക്ക് വിളിക്കുകയായിരുന്നുവെന്നാണ് പ്രിയങ്ക പറഞ്ഞത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണു ഷാഹിദെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

Priyanka Chopra

''അത് സംഭവിക്കുമ്പോള്‍ ഷാഹിദ് എന്റെ വീട്ടിലുണ്ടായിരുന്നു. അവന്‍ എന്റെ വീട്ടില്‍ നിന്നും മൂന്ന് മിനുറ്റ് അകലെയാണ് താമസിക്കുന്നത്. അതിനാല്‍ അതെല്ലാം നടക്കുമ്പോള്‍ അവനെ വിളിക്കുന്നത് സ്വാഭാവികമാണ്. എന്റെ അമ്മയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ അവര്‍ക്ക് എത്താനായില്ല. അതിനാല്‍ ഞാന്‍ അവനെ വിളിച്ചു. അവന്‍ അങ്ങനെ തന്നെ ഷോര്‍ട്ട്സും ധരിച്ച് ഓടി വരികയും ചെയ്തു'' എന്നാണ് അന്ന് പ്രിയങ്ക പറഞ്ഞത്.

കൂടാതെ ആദായനികുതിക്കാര്‍ വന്നപ്പോള്‍ ഷാഹിദ് ബാത്ത് ടവ്വലിലായിരുന്നുവെന്ന് പറയാന്‍ മീഡിയയില്‍ നിന്നും ആരെങ്കിലും അവിടെയുണ്ടായിരുന്നുവോ എന്നും പ്രിയങ്ക തുറന്നടിക്കും പോലെ ചോദിക്കുന്നുണ്ട്. നിലവാരം കുറഞ്ഞതും മറ്റുള്ളവരെ സാരമായി ബാധിക്കുന്നതുമാണ് ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം, താന്‍ ആസമയത്ത് തന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു താമസിച്ചിരുന്നതെന്നും പ്രിയങ്ക പറഞ്ഞിരുന്നു. എന്തായാലും പതിയെ ആ പ്രണയ ഗോസിപ്പ് കെട്ടടങ്ങി. ഷാഹിദ് പിന്നീട് മീര രജ്പുതിനെ വിവാഹം കഴിക്കുകയായിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X