For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയങ്കയുടെ വലിയ ചുണ്ടുകള്‍ ചന്ദ്രനില്‍ നിന്നേ കാണാം! ആരാധകന് പ്രിയങ്ക നല്‍കിയ മറുപടി ഇങ്ങനെ

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക ചോപ്ര സിനിമയിലെത്തുന്നത്. ആദ്യ സിനിമ തമിഴിലായിരുന്നുവെങ്കിലും പിന്നീട് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു പ്രിയങ്ക. ബോളിവുഡിലെ തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ചത് വില്ലത്തിയായിട്ടായിരുന്നുവെങ്കിലും പിന്നീട് സൂപ്പര്‍ നായികയായി മാറുകയായിരുന്നു. ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണുമാണ് പ്രിയങ്ക ചോപ്ര.

  Also Read: പ്രണയിക്കാനായി ജിമ്മില്‍ പോയിട്ടുണ്ട്; സൗന്ദര്യമുള്ള നടിമാരോടൊക്കെ ഇഷ്ടം തോന്നിയിരുന്നുവെന്ന് നടന്‍ ഇന്ദ്രൻസ്

  2000 ലാണ് പ്രിയങ്ക മിസ് വേള്‍ഡ് ആകുന്നത്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നും പ്രിയങ്കയ്ക്ക് ആശ്രയിക്കാനുണ്ടായിരുന്നില്ല. തന്റെ കഠിനാധ്വാനവും കഴിവും കൊണ്ടാണ് പ്രിയങ്ക ചോപ്ര കരിയര്‍ പടുത്തുയര്‍ത്തുന്നത്. തന്നെ ആരാധകര്‍ ജനങ്ങളുടെ രാജകുമാരി എന്ന് വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഒരിക്കല്‍ പ്രിയങ്ക. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരറാണിയാണ് പ്രിയങ്ക.

  ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു പ്രിയങ്കയ്ക്ക്. എന്നാല്‍ താരം തന്റെ കഠിനാധ്വാനത്തിലൂടെ ഹോളിവുഡിലും നിറ സാന്നിധ്യമായി മാറുകയും. വെബ് സീരീസ് ലോകത്തേക്ക് ആദ്യം ചുവടുവച്ച മുന്‍നിര താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

  Also Read: ഭർത്താവായി അഭിനയിക്കരുതെന്ന് ജോത്സ്യൻ പറഞ്ഞിട്ടുണ്ട്; മുകേഷിന്റെ ആശങ്കയെക്കുറിച്ച് സംവിധായകൻ

  തന്റെ നിലപാടുകളിലൂടേയും പ്രിയങ്ക ചോപ്ര കയ്യടി നേടാറുണ്ട്. സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമൊക്കെ പ്രിയങ്ക നിരന്തരം സംസാരിക്കാറുണ്ട്. നിലാപാടുകൡലൂടേയും കയ്യടി നേടുന്ന താരമാണ് പ്രിയങ്ക. ഗായിക എന്ന നിലയിലും പ്രിയങ്ക ചോപ്ര തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രശ്‌നക്കാരേയും നേരിടാന്‍ പ്രിയങ്കയ്ക്ക്. അത്തരത്തിലൊരു സംഭവം അരങ്ങേറിയത് ഒരിക്കല്‍ കോഫി വിത്ത് കരണിലായിരുന്നു.

  കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണില്‍ ഒരിക്കല്‍ പ്രിയങ്ക ചോപ്രയും അതിഥിയായി എത്തിയിരുന്നു. ഷോയുടെ ഭാഗമായി പ്രിയങ്കയെക്കുറിച്ചുള്ളൊരു മോശം ട്വീറ്റ് കരണ്‍ ജോഹര്‍ വായിക്കുകയായിരുന്നു. ''പ്രിയങ്ക ചോപ്രയുടെ ചുണ്ടുകള്‍ വളരെ വലുതാണ്, ചന്ദ്രനില്‍ നിന്നു വരെ കാണാം'' എന്നായിരുന്നു താരം വായിച്ച ട്വീറ്റ്. പിന്നാലെ പ്രിയങ്കയും ഇതിന് മറുപടി നല്‍കുകയായിരുന്നു. ''എന്റെ ചുണ്ടുകള്‍ മാത്രം കണ്ടപ്പോള്‍ നിങ്ങളില്‍ ഇത്രയും എഫക്ടുണ്ടായെങ്കില്‍ നിങ്ങള്‍ കൂടുതല്‍ അടുത്ത് വന്ന് കണ്ടാല്‍ എന്തായാരിക്കും അവസ്ഥയെന്ന് ഞാന്‍ ആലോചിച്ചു പോവുകയാണ്'' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

  മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് പ്രിയങ്കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. പിന്നാലെ നിരവധി സിനിമകള്‍ പ്രിയങ്കയുടേതായി അണിയറയിലുണ്ട്. ഇറ്റ് ഓള്‍ കമ്മിംഗ് ബാക്ക് ടു മീയാണ് പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം. പിന്നാലെ റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന സിറ്റഡല്‍ സീരീസും പ്രിയങ്കയുടേതായി അണിയറയിലുണ്ട്. പിന്നാലെയാകും പ്രിയങ്ക ബോളിവുഡിലേക്ക് മടങ്ങിയെത്തുക. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റോഡ് മൂവിയായിരിക്കും ജീ ലേ സര.

  അതേസമയം ഈയ്യടുത്തായിരുന്നു പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും അമ്മയും അച്ഛനുമായത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. മാല്‍തി മേരി എന്നാണ് തങ്ങളുടെ മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്.

  Read more about: priyanka chopra
  English summary
  When Priyanka Chopra Replied To A Fan Who Said Her Lips Are Big And They Can Be Seen From The Moon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X