പുറത്തിറങ്ങാന്‍ വയ്യ! പൂവലന്മാര്‍ ബെഡ് റൂം വരെ എത്തി; പ്രിയങ്കയുടെ ജനലുകള്‍ക്ക് കമ്പിയിട്ട് അച്ഛന്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയും ഗ്ലോബല്‍ ഐക്കണുമാണ് പ്രിയങ്ക ചോപ്ര. തന്റെ അഭിപ്രായങ്ങളിലൂടേയും നിലപാടിലൂടേയുമൊക്കെ പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ പുതിയ സീരീസായ സിറ്റഡലിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് പ്രിയങ്ക ചോപ്ര.

ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചും താരമാകും മുമ്പുള്ള ഓര്‍മ്മകളുമൊക്കെ പങ്കുവെക്കുന്നുണ്ട് പ്രിയങ്ക ചോപ്ര. ഒരു പോഡ് കാസ്റ്റ് അഭഇമുഖത്തിലൂടെ തന്റെ ചെറുപ്പകാലത്ത് പൂവാലന്മാരെ ഭയന്ന് അച്ഛന് തനിക്ക് മുന്നില്‍ വച്ച നിബന്ധനകളെക്കുറിച്ചും തനിക്കൊരുക്കിയ സുരക്ഷയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ദേസി ഗേള്‍ പ്രിയങ്ക ചോപ്ര.

Priyanka Chopra

തന്റെ പന്ത്രണ്ടാം വയസിലാണ് പ്രിയങ്ക ചോപ്ര പഠിക്കാനായി അമേരിക്കയിലേക്ക് പോകുന്നത്. തിരികെ എത്തുമ്പോഴേക്കും പ്രിയങ്കയ്ക്ക് 16 വയസായിരുന്നു. ഇരുവശത്തും മുടി പിന്നിയിടുന്ന പെണ്‍കുട്ടിയില്‍ നിന്നും ഒരുപാട് വളര്‍ന്നിരുന്നു പ്രിയങ്ക അപ്പോഴേക്കും. ഈ സമയത്ത് പ്രിയങ്കയുടെ അച്ഛന്‍ ജനലുകളില്‍ ഇരുമ്പ് ബാറുകള്‍ വച്ച് അടച്ചുവെന്നു കേട്ടതിനെക്കുറിച്ചാണ് താരത്തോട് അവതാരകന്‍ ചോദിക്കുന്നത്. പിന്നാലെ താരം പൊട്ടിച്ചിരിച്ചു കൊണ്ട് അതേക്കുറിച്ച് സംസാരിക്കുകയായിരുന്നു.

''അച്ഛന് ഭ്രാന്തായി. അദ്ദേഹം അമേരിക്കയിലേക്ക് അയച്ചത് 12 വയസുള്ള, രണ്ട് വശത്തും മുടി പിന്നിയിട്ട പെണ്‍കുട്ടിയെയായിരുന്നു. ഞാന്‍ കൂള്‍ ആകാന്‍ മുടി വെട്ടി. തിരികെ വരുന്നത് അച്ഛന്‍ പ്രതീക്ഷിച്ചതിലും സ്ത്രീയായി 16-ാം വയസിലാണ്'' എന്നാണ് പ്രിയങ്ക പറയുന്നത്. തിരികെ വന്നപ്പോള്‍ തന്നെ ആണ്‍ കുട്ടികള്‍ പിന്തുടരുമായിരുന്നു. ഒരിക്കല്‍ ഒരു പയ്യന്‍ രാത്രി എന്റെ ബാല്‍ക്കണിയിലേക്ക് കയറി വന്നു. അതുകൊണ്ടാണ് അച്ഛന്‍ അങ്ങനെ ചെയ്തതെന്നാണ് പ്രിയങ്ക പറഞ്ഞത്.

അതോടെ തന്റെ ജീന്‍സെല്ലാം നശിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്ന് പറഞ്ഞു. പുറത്ത് പോകുമ്പോഴെല്ലാം ഡ്രൈവര്‍ കൂടെ വരുമായിരുന്നു. ഭാഗ്യത്തിന് അധികം വൈകാതെ തന്നെ തന്റെ കരിയര്‍ ആരംഭിച്ചുവെന്നാണ് പ്രിയങ്ക പറയുന്നത്. അച്ഛന്‍ തന്നോട് ഇരുകി വസ്ത്രം ധരിക്കരുതെന്നും ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചാല്‍ മതിയെന്നും പറയുമ്പോള്‍ താന്‍ അച്ഛന്റെ ലൂസായ ഷര്‍ട്ട് എടുക്കുമായിരുന്നു. അതിന്റെ ബട്ടണ്‍സുകള്‍ അഴിച്ചിട്ട്, വയറിന്റെ ഭാഗത്ത് കെട്ടിയിട്ട് നടക്കുമായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.

Priyanka Chopra

തന്റേത് പോലൊരു ചെറിയ പട്ടണത്തില്‍ അത് വലിയ ശ്രദ്ധ വരുത്തിവച്ചുവെന്നും പ്രിയങ്ക ഓര്‍ക്കുന്നു. താന്‍ കരുതിയിരുന്നത് തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു. എന്നാല്‍ ഇന്ന് ചിന്തിക്കുമ്പോള്‍ എങ്ങനാണ് താന്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടു പോന്നതെന്ന് അറിയില്ലെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ അന്ന് ഒരാള്‍ മുറിയില്‍ കയറി വന്നതും താന്‍ അലറിക്കരഞ്ഞു. അച്ഛന്‍ വന്നപ്പോഴേക്കും അവന്‍ ഓടിക്കളഞ്ഞു. പക്ഷെ അതോടെ അച്ഛന്‍ നിയമം ഉണ്ടാക്കിയെന്നാണ് താരം പറയുന്നത്.

അതേസമയം സിറ്റഡലാണ് പ്രിയങ്കയുടെ പുതിയ സീരീസ്. ആമസോണ്‍ പ്രെെമിന് വേണ്ടി റൂസോ സഹോദരന്മാരാണ് സീരീസ് തയ്യാറാക്കുന്നത്. ഈ സീരീസിന്റെ ഇന്ത്യന്‍ പതിപ്പില്‍ വരുണ്‍ ധവാനും സമാന്തയുമാണ് അഭിനയിക്കുന്നത്. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X