അവളുടെ ജനനം സിസേറിയനായിരുന്നു, എനിക്ക് മകളെയായിരുന്നു വേണ്ടത്; പ്രിയങ്കയുടെ അമ്മ

പെണ്‍മക്കളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും കരുത്തായി ഉണ്ടാവുക അമ്മമാരായിരിക്കും. ഇന്ന് ബോളിവുഡിലേയും ഹോളിവുഡിലേയും സൂപ്പര്‍ നായികയായി മാറിയ പ്രിയങ്ക ചോപ്രയുടെ വിജയത്തിന് പിന്നിലും അമ്മയുടെ പിന്തുണ വളരെ വലുതാണ്. മകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത് അമ്മ മധു ചോപ്രയായിരുന്നു. പ്രിയങ്കയുടേയും നിക്ക് ജൊനാസിന്റെ വിവാഹത്തിലും എല്ലാത്തിനും മുന്നിലുണ്ടായിരുന്നത് മധുവായിരുന്നു.

ഒരു അഭിമുഖത്തില്‍ തന്റെ മകളെക്കുറിച്ചും അവളുടെ കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം മധു മനസ് തുറക്കുന്നുണ്ട്. സിസേറിയനിലൂടെയായിരുന്നു പ്രിയങ്കയുടെ ജനനം എന്നാണ് മധു പറയുന്നത്. പ്രസവ സമയം പ്രിയങ്കയുടെ അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ല. എന്താണ് നിനക്ക് വേണ്ടതെന്ന് നഴ്‌സ് ചോദിച്ചു. ഞാന്‍ പറഞ്ഞു മകള്‍ എന്ന്. മിക്കവരും മകന്‍ എന്നാണല്ലോ പറയുക എന്നായി നഴ്‌സ്. അല്ല, എനിക്ക് മകളെയാണ് വേണ്ടതെന്ന് ഞാാന്‍ പറഞ്ഞു. നാല് മാസമെടുത്തു അവള്‍ക്ക് പേരിടാന്‍. ഒരു ബന്ധുവാണ് പ്രിയങ്ക എന്ന് പേരിടാന്‍ പറഞ്ഞതെന്നും മധു ചോപ്ര പറയുന്നു.

Priyanka Chopra

കുട്ടിക്കാലത്ത് പ്രിയങ്ക ടോം ബോയ് ആയിരുന്നുവെന്നാണ് മധു പറയുന്നത്. ഒരിടത്ത് അടക്കി ഇരുത്താന്‍ സാധിക്കുമായിരുന്നില്ല. അതേസമയം പ്രിയങ്ക നല്ല വിദ്യാര്‍ത്ഥിയായിരുന്നുവെന്നും സ്‌കൂളില്‍ എന്നും രണ്ടാമതോ തന്നെ എത്തുമായിരുന്നുവെന്നും മധു പറയുന്നു. പിന്നീട് കോളേജിലെത്തുകയും മിസ് ഇന്ത്യ ആവുകയും ചെയ്തു. മിസ് ഇന്ത്യ കിരീടം വച്ചു വന്ന മകളെ താന്‍ കെട്ടിപ്പിടിച്ച ശേഷം ആദ്യം ചോദിച്ചത് പഠനം എന്താകുമെന്നായിരുന്നു. അമ്മ ഈ ചോദ്യമാണോ ഇപ്പോള്‍ ചോദിക്കുന്നതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണമെന്നും അമ്മ പറയുന്നു.

ബോളിവുഡിലേക്കുള്ള പ്രിയങ്ക യാത്ര എളുപ്പമായിരുന്നില്ല. അച്ഛന്റെ വീട്ടുകാര്‍ ആദ്യം എതിര്‍ക്കുകയായിരുന്നു ചെയ്തത്. അന്ന് എല്ലാവരും അഭിനയിക്കുന്നതിന് അനുകൂലമായിരുന്നില്ല. എല്ലാവരേയും പറഞ്ഞ് സമ്മതിച്ചത് താനായിരുന്നുവെന്നും അമ്മ പറയുന്നത്. തന്റെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍ നീ മുന്നോട്ട് പോവൂവെന്ന് പറഞ്ഞു. അവള്‍ക്ക് ഒരു വര്‍ഷം കൊടുക്കാനായിരുന്നു താന്‍ പറഞ്ഞത്. എന്നാല്‍ എപ്പോഴും അവളുടെ കൂടെയുണ്ടാകണമെന്നും ഡോക്ടറുടെ പണി മറന്നേക്കാനും പറഞ്ഞു. ഞാന്‍ അവളെ നോക്കിയപ്പോള്‍ ആ കണ്ണുകള്‍ അപേക്ഷിക്കുകയായിരുന്നു. പിന്നെ എല്ലാം ചരിത്രമാണെന്നും മധു പറയുന്നു.

ഒരിക്കല്‍ തന്റെ മുന്നില്‍ വച്ച് സിനിമയുടെ കഥ പറയാന്‍ സാധിക്കില്ലെന്ന് ഒരു നിര്‍മ്മാതാവ് പറഞ്ഞതും മധു ഓര്‍ക്കുന്നുണ്ട്. എന്നാല്‍ തന്റെ അമ്മയുടെ മുന്നില്‍ വച്ച് പറയാന്‍ സാധിക്കാത്ത സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. തുടക്കത്തില്‍ ബന്ധങ്ങളുടെ പേരില്‍ ചില സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. പ്രിയങ്കയുടെ അച്ഛന്റെ സുഹൃത്തായിരുന്നു സഞ്ജയ് ദത്ത്. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്തു. എന്നാല്‍ ആ സിനിമ പരാജയപ്പെട്ടു. ഇതോടെ ചില സിനിമകള്‍ പ്രിയങ്ക വേണ്ടെന്ന് വച്ചു. ആളുകളെ വെറുപ്പിക്കുകയാണെന്ന് താന്‍ പറഞ്ഞപ്പോള്‍ ഇനി എല്ലാം തീരുമാനിക്കുക തിരക്കഥയായിരുന്നുവെന്നായിരുന്നു പ്രിയങ്കയുടെ മറുപടിയെന്നും മധു ഓര്‍ക്കുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X