twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്താണ് അടി വാങ്ങുന്ന ആണുങ്ങള്‍ക്ക് വേണ്ടി ഫെമിനിസ്റ്റുകള്‍ സംസാരിക്കാത്തത്? വായടപ്പിച്ച് പ്രിയങ്ക

    |

    താര ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്തതാന് മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചകള്‍. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന് വേണ്ടിയും മറ്റുമൊക്കെയായി നിരന്തരം മാധ്യമ പ്രവര്‍ത്തകരെ കാണുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും വേണ്ടി വരാറുണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ ഇത്തരം കൂടിക്കാഴ്ചകള്‍ എപ്പോഴും താരങ്ങള്‍ക്ക് നല്‍കുക സുഖമുളള ഓര്‍മ്മകളായിരിക്കില്ല. പലപ്പോഴും താരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും തീര്‍ത്തും അസംബന്ധമായ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ തങ്ങളോട് ചോദിക്കുന്ന മണ്ടത്തരങ്ങള്‍ക്ക് അര്‍ഹമായ മറുപടി നല്‍കാനും ചില താരങ്ങള്‍ തയ്യാറാകാറുണ്ട്.

    ഇത്തരത്തില്‍ തന്നോട് ചോദിച്ച അസംബന്ധം നിറഞ്ഞൊരു ചോദ്യത്തിന് പ്രിയങ്ക ചോപ്ര നല്‍കിയ മറുപടി ഒരിക്കല്‍ കയ്യടി നേടിയിരുന്നു. ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. പിന്നീട് ഹോളിവുഡിലും സാന്നിധ്യം അറിയിച്ച പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ്. മികച്ച അഭിനേത്രിയെന്നത് പോലെ തന്നെ പ്രിയങ്കയുടെ നിലപാടുകളും കയ്യടി നേടാറുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താറുള്ള പ്രിയങ്ക ചോപ്ര ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇന്നൊരു പ്രചോദനമാണ്.

    ലിംഗ സമത്വം

    ഒരിക്കല്‍ ദുബായിയില്‍ നടന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ ആന്റ് സ്‌കില്‍സ് ഫോറത്തില്‍ വച്ചായിരുന്നു പ്രിയങ്കയ്ക്ക് തീര്‍ത്തും സ്ത്രീ വിരുദ്ധമായൊരു ചോദ്യം നേരിടേണ്ടി വന്നത്. '' തന്നെ ശല്യം ചെയ്‌തൊരു പുരുഷന്റെ കരണത്ത് പെണ്‍കുട്ടി അടിക്കുമ്പോള്‍ പരസ്യമായി അപമാനിക്കപ്പെടുന്ന പുരുഷന് വേണ്ടി എന്തുകൊണ്ടാണ് ഒരിക്കലും ഒരു ഫെമിനിസ്റ്റ് ശബ്ദമുയര്‍ത്താത്തത്?'' എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രിയങ്കയോട് ചോദിച്ചത്. ഇതിന് പ്രിയങ്ക നല്‍കിയ മറുപടിയായിരുന്നു കയ്യടി നേടിയത്. എന്താണ് ലിംഗ സമത്വവും ഫെമിനിസവുമെന്ന് മാധ്യമ പ്രവര്‍ത്തകനെ പഠിപ്പിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.

    സ്ത്രീകളും പുരുഷന്മാരും

    ''ശാരീരികമായി സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണ്. അതിലൊരു തര്‍ക്കവുമില്ല. പക്ഷെ തുല്യതയേയും അവസരത്തേയും കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ പറയുന്നത് സെറിബ്രല്‍ ഓപ്പര്‍ച്യുനിറ്റിയെക്കുറിച്ചാണ്. 200 പൗണ്ടുള്ളൊരു പുരുഷനെ പോലെ ആകണമെന്നും ആരെയെങ്കിലും ഇടിച്ചിടണമെന്നുമല്ല നമ്മള്‍ പറയുന്നത്. നമ്മള്‍ അതേയല്ല പറയുന്നത്. ജോലി നേടാനുള്ള അറിവ് നല്‍കുക, സിഇഒ ആകാനുള്ള അറിവും അവസരവും നല്‍കുക. അമ്പതാം വയസില്‍ മൂന്ന് കുട്ടികളുടെ അമ്മയായിരിക്കുമ്പോഴും ജോലി ചെയ്യുമ്പോള്‍ ഇതൊക്കെ എങ്ങനെയാണ് മാനേജ് ചെയ്യുക എന്ന് ചോദിക്കാതിരിക്കുക. എനിക്കൊരു അമ്മയും സിഇഒയും ആയിരിക്കാന്‍ സാധിക്കും'' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

    മെട്രിക്സ് ഫോര്‍

    ''ആയതിനാല്‍ ഒരു പെണ്‍കുട്ടി, തന്നെ ശല്യം ചെയ്യുന്നൊരു പുരുഷന്റെ കരണത്ത് അടിക്കുന്നുണ്ടെങ്കില്‍ അയാള്‍ അത് അര്‍ഹിക്കുന്നുണ്ട്'' എന്ന് പറഞ്ഞാണ് പ്രിയങ്ക തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. താരത്തിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടിയായിരുന്നു സദസും സോഷ്യല്‍ മീഡിയയും നല്‍കിയത്. അതേസമയം, മെട്രിക്സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലായിരുന്നു പ്രിയങ്ക ചോപ്രയെ അവസാനമായി ബോളിവുഡില്‍ കണ്ടത്.

    Recommended Video

    Priyanka chopra's natural hair mask
    ബോളിവുഡിലേക്ക്

    ഇപ്പോഴിതാ ബോളിവുഡിലേക്ക് തിരിച്ചു വരികയാണ് പ്രിയങ്ക ചോപ്ര. മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ജീ ലേ സരയിലൂടെ ബോളിവുഡിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. കത്രീന കൈഫും ആലിയ ഭട്ടുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫര്‍ഹാന്‍ അക്തറാണ് ചിത്രത്തിന്റെ സംവിധായകന്‍. റോഡ് മൂവിയായി ഒരുങ്ങുന്ന ജി ലേ സരയുടെ പിന്നില്‍ സംവിധായക സോയ അക്തറുമുണ്ട്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്നതാണ് നായികമാര്‍ മാത്രമുള്ളൊരു റോഡ് മൂവി.

    Read more about: priyanka chopra
    English summary
    When Priyanka Chopra Schooled A Journalist About Equality And Feminism
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X