For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂടി വെക്കാനെങ്കില്‍ ഇത്ര നല്ല ഫിഗര്‍ ഉണ്ടായിട്ടെന്ത് കാര്യം? കുറിക്ക് കൊള്ളുന്ന മറുപടിയുമായി പ്രിയങ്ക

  |

  സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും ഹോളിവുഡിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര ഇന്ന്. ലോകമെമ്പാടും ആരാധകരും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നെ ഹിന്ദിയില്‍ അരങ്ങേറി. തുടക്കം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു. പിന്നാലെ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറുകയായിരുന്നു പ്രിയങ്ക.

  Also Read: കൊച്ചിൻ ഹനീഫയെ പോലെ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല; മരിച്ചപ്പോൾ ഞാൻ പോയില്ല; സലിം കുമാർ

  ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴും തന്റെ വിജയ ചരിത്രം പ്രിയങ്ക ആവര്‍ത്തിച്ചു. സീരീസ് ലോകത്തിലേക്ക് കടന്നു ചെല്ലാന്‍ ആദ്യം ധൈര്യം കാണിച്ച ബോളിവുഡ് താരം കൂടിയാണ് പ്രിയങ്ക. അങ്ങനെ തന്റെ കരിയറിലേയും ജീവിതത്തിലേയും തീരുമാനങ്ങളിലെല്ലാം എന്നും വ്യത്യസ്ത പുലര്‍ത്തിയിട്ടുള്ള താരമാണ് പ്രിയങ്ക ചോപ്ര.

  ഓണ്‍ സ്‌ക്രീനില്‍ സ്ഥിരം നായിക സങ്കല്‍പ്പത്തെ പലവട്ടം തിരുത്തിയിട്ടുണ്ട് പ്രിയങ്ക. ഓഫ് സ്‌ക്രീനിലും തീര്‍ത്തും വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു പ്രിയങ്കയുടേത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും എന്നും പ്രിയങ്ക തുറന്നു പറഞ്ഞിരുന്നു. തനിക്കെതിരേയുള്ള വിമര്‍ശനങ്ങളേയും സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങളേയുമെല്ലാം പ്രിയങ്ക ശക്തമായി തന്നെ നേരിടുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നായിക തന്നെയാണ് പ്രിയങ്ക ചോപ്ര.

  Also Read: സങ്കടങ്ങളുണ്ടായി, ഇനി കേരളത്തിലേക്കില്ലെന്ന് പറഞ്ഞു; മകളുടെ മാതൃക അച്ഛനും അമ്മയുമാണ്; ബാല പറയുന്നു

  ഒരിക്കല്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ഒരാളുടെ മോശം കമന്റിന് പ്രിയങ്ക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. നിരന്തരം സോഷ്യല്‍ മീഡിയയുടെ കണ്ണുകള്‍ പിന്തുടരുന്നവരാണ് താരങ്ങള്‍. അവരുടെ തീരുമാനങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ സോഷ്യല്‍ മീഡിയയുടെ കടുത്ത വിചാരണയ്ക്ക് വിധേയമാകാറുണ്ട്. അത്തരത്തിലൊരു അനുഭവത്തിലൂടെ പ്രിയങ്കയ്ക്കും കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

  സംഭവം നടക്കുന്നത് 2021 ഫെബ്രുവരിയിലാണ്. ഹാള്‍പേണ്‍ സ്റ്റുഡിയോ തയ്യാറാക്കിയ തീര്‍ത്തും വ്യത്യസ്തമായൊരു വസ്ത്രം ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. പ്രിയങ്കയുടെ വസ്ത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി പേരാണ് താരത്തിന്റെ വസ്ത്രത്തെ പരിഹസിച്ചു കൊണ്ടും മീമുകള്‍ ഒരുക്കിയും രംഗത്തെത്തിയത്. ഇതിനിടെ ഒരാള്‍ നടത്തിയ ട്വീറ്റിന് പ്രിയങ്ക തന്നെ മറുപടി നല്‍കിയത് വലിയ വാര്‍ത്തയായി മാറുകയായിരുന്നു.

  ''മാഡം നിങ്ങള്‍ സീരിയസാണോ? ഇതാണ് വസ്ത്രമെങ്കില്‍ പിന്നെ നല്ല ഫിഗര്‍ ഉണ്ടായിട്ടെന്ത് കാര്യം?'' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പിന്നാലെ ഇയാള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് പ്രിയങ്കയും എത്തുകയായിരുന്നു. ''ഫിഗര്‍ എന്നത് ഒരു വിഷയമല്ല, എന്നതാണ് പോയന്റ്'' എന്നായിരുന്നു ആരാധകന് പ്രിയങ്ക നല്‍കിയ മറുപടി. തന്റെ വസ്ത്രത്തെക്കുറിച്ചുള്ള മീമുകള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു പ്രിയങ്ക ചോപ്ര. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ഓളം തന്നെ തീര്‍ക്കുകയും ചെയ്തു. പ്രിയങ്കയുടെ നിലപാടിനും മറുപടിയ്ക്കും സോഷ്യല്‍ മീഡിയ അന്ന് കയ്യടിച്ചു.

  അതേസമയം പ്രിയങ്ക ചോപ്രയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. കഴിഞ്ഞ ദിവസം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യയിലേക്ക് തിരികെ വന്നത് തന്റെ പുതിയ ബ്രാന്റിന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു. മൂന്ന് ദിവസം ഇന്ത്യയില്‍ ചെലവിട്ട ശേഷം താരം യുഎസിലേക്ക് തിരികെ പോവുകയും ചെയ്തു.

  ബോൡവുഡില്‍ പ്രിയങ്ക ഒടുവിലായി അഭിനയിച്ച സിനിമ ദ സ്‌കൈ ഈസ് പിങ്ക് ആണ്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ജീ ലേ സരയാണ് പ്രിയങ്കയുടെ തിരിച്ചുവരവ് ചിത്രം. ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന റോഡ് മൂവിയില്‍ കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയാണ്. പ്രിയങ്കയും ആലിയയും അമ്മയായതോടെയാണ് സിനിമയുടെ ചിത്രീകരണം നീട്ടി വച്ചത്.

  ഈയ്യടുത്തായിരുന്നു പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും പെണ്‍കുഞ്ഞ് ജനിച്ചത്. മാല്‍തി മേരി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്. റൂസോ സഹോദരന്മാരുടെ സിറ്റാഡല്‍ ആണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. താരത്തെ ഒടുവിലായി ബിഗ് സ്‌ക്രീനില്‍ കണ്ട് മെട്രിക്‌സ് പരമ്പരയിലെ നാലാം ഭാഗത്തിലായിരുന്നു.

  Read more about: priyanka chopra
  English summary
  When Priyanka Chopra Shuts Down A Fan Who Questioned Her Dress And Won Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X