Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
കരഞ്ഞുകൊണ്ട് 'ബജ്റാവോ മസ്താനിയി'ൽ നിന്ന് പിന്മാറുന്നുവെന്ന് പ്രിയങ്ക പറഞ്ഞതെന്തിന്?
ത്രികോണ പ്രണയകഥ പറഞ്ഞ ബജ്റാവോ മസ്താനി ബൻസാലി ചിത്രങ്ങളെ പ്രണയിക്കുന്നവർക്ക് എന്നും പ്രിയപ്പെട്ട സിനിമയാണ്. ദീപികയും പ്രിയങ്ക ചോപ്രയും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ബാജിറാവോ മസ്താനി. ബൻസാലി ചിത്രങ്ങളിലെ ധാരാളിത്തം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതയും. ഓരോ ഷോട്ടും അത്രമാത്രം സുന്ദരമായിട്ടാണ് പകർത്തിയിരിക്കുന്നത്. രൺവീർ സിങായിരുന്നു ചിത്രത്തിൽ നായകൻ.
Also Read: കരീനയുടെ വിവാഹ വസ്ത്രത്തിനും പറയാനുണ്ട് ചരിത്രം
നടി പ്രിയങ്ക ചോപ്രയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധക്കപ്പെട്ടതും ഇന്നും ആരാധകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് ചിത്രത്തിലെ കാശിഭായ് എന്ന കഥാപാത്രം. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് ആർക്കും അറിയാത്തൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ രൺവീർ സിങ്. ഒരിക്കൽ ബജ്റാവോ മസ്താനി സെറ്റിലെത്തിയ പ്രിയങ്ക തനിക്കിനി ഈ ചിത്രത്തിനോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് തിരികെ പോകാൻ ശ്രമിച്ചതിനെ കുറിച്ചാണ് രൺവീർ സിങ് വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണക്കാരനായതാകട്ടെ ചിത്രത്തിന്റെ സംവിധായകൻ സാക്ഷാൽ സഞ്ജയ് ലീല ബൻസാലിയും.
Also Read: 'ഷാഹിദിന്റെ പേരില്ല', കരൺ ജോഹറിന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി മീറാ രാജ്പുത്ത്

ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ സെറ്റിൽ നടന്ന രസകരമായി സംഭവങ്ങളെ കുറിച്ച് രൺവീർ പറഞ്ഞത്. ആദ്യമായി സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ പ്രിയങ്ക അഭിനയിച്ചത് ബജ്റാവോ മസ്താനിയിലൂടെയാണ്. അദ്ദേഹത്തിന്റെ സംവിധാന രീതികളെ കുറിച്ച് മുൻപരിചയമില്ലാത്തതിനാൽ പലപ്പോഴും പ്രിയങ്ക അദ്ദേഹത്തിന്റെ രീതികൾക്ക് എതിരായിരുന്നുവെന്നും മൂന്നാം ദിവസം ഷൂട്ടിങിനെത്തിയപ്പോൾ താൻ ഇനി ഈ സിനിമയ്ക്കൊപ്പം പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് പറഞ്ഞതായുമാണ് രൺവീർ പറയുന്നത്.

'ആദ്യമായി സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കാൻ എത്തിയതായിരുന്നു പ്രിയങ്ക. എന്നാൽ അദ്ദേഹത്തിന്റെ സംവിധാന രീതികളെ കുറിച്ചൊന്നും പ്രിയങ്കയ്ക്ക് അറിയുമായിരുന്നില്ല. എല്ലാ സംവിധായകരേയും പോലെയല്ല അദ്ദേഹം സിനിമകളെ സമീപിക്കുന്നതും സംവിധാനം ചെയ്യുന്നതും അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്ക് അതെല്ലാം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ഇവിടെ ഷൂട്ടിങ് തന്നെയാണോ നടക്കുന്നത്? ഒമ്പത് മണിയായിട്ടും ഒരു സിങ്കിൾ ഷോട്ട് പോലും നമ്മൾ ചിത്രീകരിക്കാത്തത് എന്താണ് എന്നെല്ലാം പ്രിയങ്ക സെറ്റിൽ പലരോടും ചോദിക്കുമായിരുന്നു. മൂന്നാമത്തെ ദിവസമായിട്ടും ബൻസാലി രീതികളോട് ഒത്തുപോകാൻ സാധിക്കാത്തതിനാൽ താൻ മതിയാക്കി ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് ഇറങ്ങിപോകാൻ തുടങ്ങി' രൺവീർ പറഞ്ഞു. പ്രിയങ്കയെ അടുത്തിരിത്തിക്കൊണ്ട് തന്നെയാണ് ബൻസാലി സിനിമെ സെറ്റിലെ അനുഭവത്തെ കുറിച്ച് രൺവീർ പറഞ്ഞത്. ഒപ്പം താൻ അന്ന് കരഞ്ഞതെങ്ങനെയെന്ന് പ്രിയങ്ക അഭിനയിച്ച് കാണിക്കുകയും ചെയ്തിരുന്നു.
Recommended Video

2015 ഡിസംബർ 18 ന് പുറത്തിറങ്ങിയ സിനിമയാണ് ബജിറാവോ മസ്താനി. പ്രിയങ്ക ചോപ്ര ഇതിന് മുമ്പ് ബൻസാലി സംവിധാനം ചെയ്ത രാം ലീലയിൽ അഭിനയിച്ചിരുന്നു. റാം ചാഹേ ലീല ചാഹേ എന്ന ഡാൻസ് നമ്പറിൽ മാത്രമായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ആദ്യമായി ബൻസാലി ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് ബജ്റാവോ മസ്താനിയിലൂടെയാണ്. എന്നാൽ രൺവീറും ദീപികയും മുമ്പും നിരവധി ബൻസാലി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പ്രിയങ്ക ഇപ്പോൾ ഭർത്താവ് നിക്കിനും കുടുംബത്തിനുമൊപ്പം അവധി ആഘോഷിക്കുകയാണ്. അവധി ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം പ്രിയങ്ക ആരാധകർക്കായി സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. അവധിക്ക് ശേഷം പ്രിയങ്ക വീണ്ടും സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തും. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ദി വൈറ്റ് ടൈഗറാണ് അവസാനമായി റിലീസിനെത്തിയ പ്രിയങ്ക ചോപ്ര സിനിമ. റാമിൻ ബഹ്റാനിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. രാജ് കുമാർ റാവു ആയിരുന്നു ചിത്രത്തിൽ പ്രിയങ്കയ്ക്കൊപ്പം അഭിനയിച്ചത്.
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ