യാമി വിവാഹ ജീവിതം തകര്‍ത്തു; പുല്‍കിതിന് യാമിയുമായി പ്രണയം: തുറന്നടിച്ച് സല്‍മാന്റെ സഹോദരി

ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. ഒരുമിച്ച് അഭിനയിക്കുകയും നല്ല കെമിസട്രിയാണെന്ന് അഭിപ്രായം നേടുകയും ചെയ്താല്‍ ഉടനെ തന്നെ അവര്‍ക്കിടയില്‍ പ്രണയമാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കും. ചില പ്രചരണങ്ങളും ഗോസിപ്പുകളും അതിവേഗം കെട്ടടങ്ങുമെങ്കിലും ചില ഗോസിപ്പുകള്‍ താരങ്ങളുടെ വ്യക്തിജീവിതത്തെ തന്നെ തകര്‍ത്തു കളയുന്നതായിരിക്കും. ഇങ്ങനെ സമീപ കാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു നടന്‍ പുല്‍കിത് സമ്രാട്ടും ഭാര്യ ശ്വേത റോഹിറയും തമ്മിലുള്ള വിവാഹ മോചനം.

ഫുക്രെയിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് പുല്‍കിത്. സല്‍മാന്‍ ഖാന്റെ രാഖി സഹോദരിയാണ് ശ്വേത. 2014 ല്‍ വിവാഹിതരായ പുല്‍കിതും ശ്വേതയും വിവാഹത്തിന് ഒരു വര്‍ഷം ആകുമ്പോഴേക്കും പിരിയുകയായിരുന്നു. പുല്‍കിത് സീരിയില്‍ രംഗത്ത് അഭിനയിച്ചു കൊണ്ടിരിക്കെയാണ് ശ്വേതയുമായി പരിചയത്തിലാകുന്നതും പ്രണയം ആകുന്നതും. കരിയറിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലത്ത് ഇരുവരും പരസ്പരം താങ്ങും തണലുമായി മാറുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഈ ബന്ധം തകരുകയായിരുന്നു. തങ്ങളുടെ വിവാഹത്തിന്റെ ആദ്യ വാര്‍ഷികം പോലും ആഘോഷിക്കാതെയാണ് ഇരുവരും പിരിഞ്ഞത്.

ശ്വേതയുടെ തുറന്നു പറച്ചില്‍

പുല്‍കിത്തിന്റെ കുടുംബമാണ് വിവാഹ മോചനത്തിന് കാരണം എന്നായിരുന്നു ആദ്യം ശ്വേത പറഞ്ഞത്. എന്നാല്‍ പിന്നീട് താനും പുല്‍കിതും പിരിയാന്‍ കാരണം നടി യാമി ഗൗതം ആണെന്നായിരുന്നു ശ്വേത ആരോപണം ഉന്നയിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തലും ആരോപണണവും. 2015 ല്‍ തനിക്കൊരു മിസ്‌കാരിയേജ് ഉണ്ടായിരുന്നുവെന്നും പിന്നാലെ പുല്‍കിത് യാമി ഗൗതവുമായി പ്രണയത്തിലാവുകയായിരുന്നുവെന്നും ഇതാണ് തങ്ങള്‍ തമ്മിലുള്ള പിരിയാനുള്ള കാരണമെന്നുമായിരുന്നു ശ്വേതയുടെ തുറന്നു പറച്ചില്‍. ബോളിവുഡിനെയാകെ ഇളക്കി മറിച്ചതായിരുന്നു ശ്വേതയുടെ വാക്കുകള്‍.

യാമി എന്റെ വിവാഹം തകര്‍ത്തു

''യാമി എന്റെ വിവാഹം തകര്‍ത്തു. ഞാന്‍ എന്റെ മായാലോകത്തു നിന്നും പുറത്ത് കടന്നിരിക്കുകയാണഅ. ഒരുപാട് കാലം നുണ പറയാനാകില്ല. ഞങ്ങള്‍ക്കിടയില്‍ എല്ലാം നല്ല നിലയിലായിരുന്നു. പക്ഷെ ഞങ്ങള്‍ക്കിടയിലേക്ക് മറ്റൊരാള്‍ വരുന്നത് വരെ മാത്രം''. എന്നായിരുന്നു മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറഞ്ഞത്. പിന്നീടാണ് ലാണ് ശ്വേത ഔദ്യോഗികമായുള്ള വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നത്. ബാന്ദ്രയിലെ കുടുംബ കോടതിയില്‍ വച്ച് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ യാമിയുമായുള്ള പ്രണയ ഗോസിപ്പുകളെ തള്ളിക്കളയുകയായിരുന്നു പുല്‍കിത് ചെ്തത്.

 ഡേറ്റിംഗ് ഗോസിപ്പുകള്‍

ഒരു അഭിമുഖത്തില്‍ ശ്വേതയുടെ ആരോപണങ്ങളോട് പുല്‍കിത് പ്രതികരിച്ചിരുന്നു. ശ്വേതയുടെ ആരോപണം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു പുല്‍കിതിന്റെ പ്രതികരണം. മിസ്‌കാര്യേജിനെക്കുറിച്ചുള്ള ശ്വേതയുടെ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചുവെന്നും തങ്ങള്‍ക്കിടയിലെ സ്വകാര്യ വിഷയമായിരുന്നു അതെന്നുമായിരുന്നു താരം പറഞ്ഞത്. തന്റെ ഇമേജ് തകര്‍ക്കാനും ആളുകളില്‍ നിന്നും സിമ്പതി നേടാനുമായി കെട്ടിചമച്ചതാണ് ശ്വേതയുടെ ആരോപണങ്ങളെന്നുമായിരുന്നു പുല്‍കിതിന#്‌റെ പ്രതികരണം. താനും യാമിയും തമ്മില്‍ പ്രണയത്തിലല്ലെന്നും താരം പറഞ്ഞിരുന്നു. സനം രേ എന്ന ചിത്രത്തിലായിരുന്നു പുല്‍കിതും യാമിയും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ ഇരുവരുടേയും കെമിസ്ട്രിയും പ്രണയ രംഗങ്ങളുമെല്ലാം ആരാധകരുടെ കയ്യടി നേടിയിരുന്നു. പിന്നാലെ ഡേറ്റിംഗ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

Recommended Video

ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
യാമി

2012 ല്‍ പുറത്തിറങ്ങിയ ബിട്ടു ബോസിലൂടെയായിരുന്നു പുല്‍കിതിന്റെ അരങ്ങേറ്റം. ഫുക്രെയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ശ്വേതയുമായുള്ള വിവാഹ മോചനത്തിന് ശേഷം പുല്‍കിത് രണ്ട് വര്‍ഷത്തോളം യാമിയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുല്‍കിത് നടി ക്രിതി ഖര്‍ബന്ധയുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയവരാണ്. ഒരുമിച്ച് പലവേദികളിലുമെത്തുകയും വീരേ ദി വെഡ്ഡിംഗ്, പാഗല്‍പന്തി തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തവരാണ്. അതേസമയം സംവിധായകന്‍ ആദിത്യ ധറിനെ കഴിഞ്ഞ ജൂണില്‍ വിവാഹം കഴിച്ചിരുന്നു. ഉറി സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഭൂത് പോലീസാണ് യാമിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: yami gautam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X