Don't Miss!
- News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
നഗ്ന ശരീരം കാണണമെങ്കില്‍ പോയി കണ്ണാടി നോക്കൂ; മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച രാധിക ആപ്തെ
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് രാധിക ആപ്തെ. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെ കടന്നു വന്ന രാധിക ശക്തായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്വന്തമായൊരു ഇടം നേടുകയായിരുന്നു. സമാന്തര സിനിമകളിലൂടെയാണ് രാധിക ആപ്തെ ശ്രദ്ധ നേടുന്നത്. തന്റെ ബോള്‍ഡ് രംഗങ്ങളുടെ പേരിലും വാര്‍ത്തയില്‍ ഇടം നേടാറുള്ള രാധികയുടെ ശക്തമായ നിലപാടുകളും പലപ്പോഴും കൈയ്യടി നേടാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായ പ്രകടനങ്ങളിലൂടേയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്കുന്ന മറുപടികളിലൂടേയുമെല്ലാം രാധിക ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.
രാജകീയം... സീരിയൽ താരം ഐശ്വര്യ റംസായിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല രാധിക. അതുപോലെ തന്നെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്ക് നല്ല മറുപടി നല്‍കാനും രാധികയ്ക്ക് അറിയാം. സിനിമയില്‍ നിന്നുമുള്ള തന്റെ ബോള്‍ഡ് രംഗങ്ങള്‍ പുറത്തായ സംഭവത്തിലടക്കം രാധിക എടുത്ത നിലപാടുകളും നല്കിയ മറുപടികളുമല്ലൊം ആരാധകരുടെ കയ്യടി നേടിയിരുന്നു. വിശദമായി വായിക്കാം.

രാധിക ആപ്തെ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പാര്‍ച്ച്ഡ്. ചിത്രത്തിലെ രാധികയുടെ ബോള്്ഡ് രംഗത്തിന്റെ ഭാഗങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഈ സംഭവത്തില്‍ താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്ത്തകന് രാധിക നല്കിയ മറുപടി താരത്തിന് കയ്യടി നേടിക്കൊടുത്തിരുന്നു. ഒരു പ്രൊമോഷന് പരിപാടിക്കിടെയായിരുന്നു സംഭവം. പുറത്തായ രംഗങ്ങള്‍ സിനിമയുടെ വിജയത്തിന് സഹായിച്ചിരുന്നുവോ എന്നായിരുന്നു രാധികയോട് മാധ്യമപ്രവര്ത്തകന് രാധികയോട് ചോദിച്ചത്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു രാധിക മറുപടി നല്‍കിയത്.
''ക്ഷമിക്കണം, നിങ്ങളുടെ ചോദ്യം മണ്ടത്തരമാണ്. നിങ്ങളെ പോലുള്ളവരാണ് വിവാദങ്ങളുണ്ടാക്കുന്നത്. നിങ്ങള്‍ വീഡിയോ കാണുകയും അത് ഷെയര്‍ ചെയ്യുകയും ചെയ്തവരാണ്. നിങ്ങളില്‍ നിന്നുമാണ് വിവാദമുണ്ടാകുന്നത്'' എന്നായിരുന്നു രാധികയുടെ ആധ്യ പ്രകടനം. ''ഞാന്‍ ഒരു കലാകാരിയാണ്. ഒരു ജോലി ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ കൊക്കൂണില്‍ നിന്നും പുറത്ത് വന്ന് ലോക സിനിമയിലേക്ക് നോക്കിയാല്‍, പുറത്തുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍, സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേടില്ലാത്തവര് ചെയ്യുന്നത് കണ്ടാല്‍ ഈ ചോദ്യം എന്നോട് ചോദിക്കില്ലായിരുന്നു'' എന്നും രാധിക പറഞ്ഞു.
സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേടുള്ളവര്ക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസയുണ്ടാവുകയുള്ളൂവെന്നും രാധിക പറഞ്ഞു. നാളെ നിങ്ങള്‍ക്കൊരു നഗ്ന ശരീരം കാണണമെന്ന് തോന്നുകയാണെങ്കില്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും രാധിക ചോദ്യകര്‍ത്താവിനോടായി പറയുന്നുണ്ട്. താരത്തിന്റെ മറുപടി കേട്ടതോടെ താരത്തെ വേദനിപ്പിച്ചതില്‍ താന്‍ മാപ്പ് പറയുന്നതായി മാധ്യമപ്രവര്ത്തകന് അറിയിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് വേദനിച്ചില്ലെന്നും നിങ്ങളാണ് എല്ലാം മറക്കേണ്ടതെന്നായിരുന്നു രാധിക ഇതിനോട് പ്രതികരിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി പേരായിരുന്നു രാധികയ്ക്ക് പിന്തുണയുമായി എത്തിയത്.
വാഹ് ലൈഫ് ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് രാധിക അരങ്ങേറുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ ബംഗാളിയിലും മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഷോര്‍ ഇന്‍ ദ സിറ്റി, ബദ്ലാപൂര്, മാഞ്ചി, പാര്‍ച്ച്ഡ്, ഫോബിയ, കബാലി, ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ഗെയിംസ്, അന്ധാദുന്‍, തുടങ്ങിയ നിരവധി സിനിമകളിലൂടെ കയ്യടി നേടിയ താരമാണ് രാധിക ആപ്തെ. നെറ്റ്ഫ്ളിക്സ് സിനിമയായ രാത്ത് അക്കേലി ഹേയിലാണ് അവസാനമായി അഭിനയിച്ചത്. മോണിക്ക ഓ മൈ ഡാര്‍ലിംഗ് എന്ന നെറ്റ്ഫ്ളിക്സ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. നിരവധി രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട് രാധിക ആപ്തെ. താരത്തിന്റെ പുതിയ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒടിടി ലോകത്തും സജീവമാണ് രാധിക ആപ്തെ.
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!