ഗോവയില്‍ പ്രണയിച്ച് നടന്ന രാധികയും തുഷാറും; വില്ലത്തിയായി നടന്റെ പെങ്ങള്‍; രാധികയെപ്പറ്റി പറഞ്ഞ വൃത്തികേട്
ഗോസിപ്പുകള്‍ താരജീവിതത്തിന്റെ ഭാഗമാണ്. വലുതാകുന്തോറും ഗോസിപ്പുകളും കൂടി വരും. ഗോസിപ്പുകളില്ലെങ്കില്‍ ഫെയ്മസ് അല്ലെന്നാണ് അര്‍ത്ഥമെന്ന് വരെ പറയുന്നവരുണ്ട് സിനിമാ ലോകത്ത്. ചിലപ്പോഴൊക്കെ താരങ്ങളേയും സിനിമകളേയും ചര്‍ച്ചകളില്‍ സജീവമാക്കി നിര്‍ത്താന്‍ ബോധപൂര്‍വ്വം തന്നെ ഗോസിപ്പുകള്‍ സൃഷ്ടിക്കാറുമുണ്ട്. സിനിമകളുടെ പിആര്‍ തന്ത്രങ്ങളുടെ ഭാഗമായിരുന്ന പ്രണയ ബന്ധങ്ങള്‍ ഒരുപാടുണ്ട്.
അതേസമയം ഗോസിപ്പുകളില്‍ അധികമൊന്നും ചെന്നു വീഴാത്തവരുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് രാധിക ആപ്‌തെ. സിനിമയ്ക്ക് പുറത്തെ രാധികയുടെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. സ്വകാര്യ ജീവിതത്തെ സ്വകാര്യമാക്കി വെക്കുന്ന രാധികയുടെ ശീലമാണ് അവര്‍ക്ക് ഗുണം ചെയ്തത്. എന്നാല്‍ ഒരിക്കല്‍ രാധികയുടെ പേരും ഗോസിപ്പ് കോളത്തില്‍ ഇടം നേടിയിരുന്നു.

നടന്‍ തുഷാര്‍ കപൂറും രാധികയും പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതേക്കുറിച്ച് മുമ്പൊരിക്കല്‍ ബോളിവുഡ് ബബ്ബിള്‍സിന് നല്‍കിയ അഭിമുഖത്തില്‍ രാധിക തന്നെ സംസാരിക്കുകയുമുണ്ടായി. തന്നെക്കുറിച്ച് കേട്ടിട്ടുള്ള കിംവദന്തികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാധിക.
''ഞാന്‍ റൂമറുകളൊന്നും കേട്ടിട്ടില്ല. കുറേകാലം മുമ്പ് ഞാന്‍ തുഷാര്‍ കപൂറുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വളരെ മുമ്പ് ഷോര്‍ ഇന്‍ ദ സിറ്റി ചെയ്യുന്ന സമയത്തായിരുന്നു അത്. അതിന് ശേഷം പിന്നെയൊരിക്കലും കേട്ടിട്ടില്ല. ചെയ്യേണ്ടവര്‍ ചെയ്തോളൂ, എന്നെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല'' എന്നായിരുന്നു രാധിക പറഞ്ഞത്.
മറ്റൊരു അഭിമുഖത്തിലും തുഷാറുമായുള്ള പ്രണയ വാര്‍ത്തകളെക്കുറിച്ച് രാധിക സംസാരിക്കുന്നുണ്ട്. താന്‍ തുഷാര്‍ കപൂറിനൊപ്പം ഗോവയില്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചുവെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ സത്യത്തില്‍ താന്‍ ലണ്ടനില്‍ തന്റെ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു എന്നാണ് രാധിക വെളിപ്പെടുത്തിയത്. അതേസമയം തുഷാറും രാധികയും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്ന സമയത്ത് തുഷാറിന്റെ സഹോദരിയും നിര്‍മ്മാതവുമായ ഏക്ത കപൂര്‍ നടത്തിയ പ്രസ്തവാന വിവാദമായി മാറിയിരുന്നു.

സ്ത്രീകളുടെ കാര്യത്തില്‍ തുഷാറിന്റെ സെലക്ഷന്‍ വളരെ മോശമാണ്. രാധികയെ കാണാന്‍ ഭംഗിയില്ലെന്നും ഇരുവരുടേയും കെമിസ്ട്രി സ്‌ക്രീനില്‍ മാത്രം ഒതുങ്ങുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ഏക്തയുടെ പ്രതികരണം. എന്നാല്‍ അതേക്കുറിച്ച് രാധികയോട് ചോദിച്ചപ്പോള്‍ താനത് കേട്ടിട്ടില്ലെന്നും താന്‍ കണ്ടപ്പോഴൊക്കെ ഏക്ത വളരെ നന്നായിട്ടാണ് തന്നോട് പെരുമാറിയത് എന്നായിരുന്നു മറുപടി. തുഷാറും താനും പ്രണയത്തിലാണെന്ന ഗോസിപ്പ് സിനിമയുടെ പിആര്‍ തന്ത്രമായിരുന്നു എന്നാണ് രാധിക പറഞ്ഞത്.
വ്യക്തിജീവിതത്തില്‍ പുലര്‍ത്തുന്ന ഈ സ്വകാര്യത കരാണം രാധിക വിവാഹം കഴിച്ചത് പലര്‍ക്കും അറിയില്ലായിരുന്നു. ഈയ്യടുത്താണ് രാധിക വിവാഹിതയാണെന്ന സത്യം കടുത്ത ആരാധകര്‍ പോലും അറിയുന്നത്. രാധിക ഗര്‍ഭിണിയായ വിവരവും ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇപ്പോഴിതാ അമ്മയായിരിക്കുകയാണ് രാധിക. ഡിസംബര്‍ 15 നാണ് രാധിക കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ രാധികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു.


Click it and Unblock the Notifications











