രാത്രി ഫോണ്‍ വിളിച്ച് കൊഞ്ചിയ നടന്‍; കൂടെ കിടക്കാമോ എന്ന് ചോദിച്ചു; വെളിപ്പെടുത്തി രാധിക ആപ്‌തെ
കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമാ ലോകത്ത് നിലനില്‍ക്കുന്നൊരു വസ്തുതയാണ്. സിനിമ എന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങിത്തിരിക്കുന്നവരെ ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ചിലരുണ്ടെന്നത് സങ്കടകരമായൊരു വസ്തുതയാണ്. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ ലോകത്തും സീരിയല്‍ ലോകത്തുമെല്ലാം ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നവരായി ഒരുപാട് പേരുണ്ട്. ദുര്‍ബലരുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കുകയാണ് അവര്‍ ചെയ്യുന്നത്.
അവസരം നല്‍കാം പക്ഷെ പകരം അഡ്ജസ്റ്റുമെന്റിന് തയ്യാറാകണം എന്ന് പറഞ്ഞതായി പലപ്പോഴായി പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പല വലിയ താരങ്ങള്‍ പോലും തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് ഭാഷയുടേയോ നാടിന്റേയോ വ്യത്യാസമില്ലെന്നതും സങ്കടപ്പെടുത്തുന്ന വസ്തുതയാണ്. അത്തരത്തിലൊരു തുറന്നു പറച്ചില്‍ നടത്തിയ താരമാണ് രാധിക ആപ്‌തെ.

സിനിമാ ലോകത്തെ മിന്നും താരമാണ് രാധിപ ആപ്‌തെ. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെ കടന്ന് വന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് രാധിക. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും രാധിക അഭിനയിച്ചിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള പല ദുരനുഭവങ്ങളും മുമ്പ് രാധിക തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം രാധിക തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. 2016 ലായിരുന്നു രാധികയുടെ തുറന്ന് പറച്ചില്‍.
''ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. അവര്‍ ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അവരെ അതിനായി കാണണമെന്നും പറഞ്ഞു. പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു'' എന്നാണ് രാധിക പറഞ്ഞത്.

ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും മലയാളത്തിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, പാര്‍ച്ച്ഡ് പോലുള്ള സിനിമകളിലൂടെ നായികാ സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതിയ താരമാണ് രാധിക. ഫഹദ് ഫാസില്‍ നായകനായ ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും രാധിക ആപ്‌തെ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സിനിമാ ലോകത്തെ പല മോശം പ്രവണതകളെക്കുറിച്ചും അസമത്വത്തെക്കുറിച്ചുമെല്ലാം രാധിക ആപ്‌തെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമകള്‍ക്ക് പുറമെ സീരീസ് ലോകത്തും മിന്നും താരമാണ് രാധിക ആപ്‌തെ. സേക്രഡ് ഗെയിംസ്, ഗൗള്‍, രാത് ആകേലി ഹേ, മോണിക്ക ഓ മൈ ഡാര്‍ലിംഗ് തുടങ്ങിയ നെറ്റ്ഫ്ളിക്സ് ഷോകളുടെ ഭാഗമായിരുന്നു രാധിക ആപ്തെ. മിസിസ് അണ്ടര്‍കവറിലാണ് രാധിക ആപ്‌തെ ഒടുവിലായി അഭിനയിച്ചത്. പിന്നാലെ മെറി ക്രിസ്തുമസില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. ഇംഗ്ലീഷ് ചിത്രം സിസ്റ്റം മിഡ്‌നൈറ്റിലാണ് രാധിക ഇപ്പോള്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











