For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ താരം ഇക്കിളിയാക്കി, ഞാന്‍ കിടക്കുകയായിരുന്നു; അയാള്‍ കരുത്തനായിരുന്നിട്ടും ഞാന്‍ ദേഷ്യപ്പെട്ടു: രാധിക

  |

  ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് രാധിക ആപ്‌തെ. സിനിമാ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് രാധിക ആപ്‌തെ എന്ന താരത്തിന്റെ കടന്നു വരവും വളര്‍ച്ചയുമെല്ലാം. ഒട്ടും എളുപ്പമായിരുന്നില്ല രാധികയ്ക്ക് ഇന്ത്യന്‍ സിനിമാലോകത്ത് ഒരു പേരുണ്ടാക്കുക എന്നത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ബംഗാൡയിലും ഇംഗ്ലീഷിലുമെല്ലാം അഭിനയിക്കുകയും തന്റെ പ്രകടന മികവിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് രാധിക.

  Also Read: വൈല്‍ഡ് കാര്‍ഡിലൂടെ എത്തി ഫൈനലിസ്റ്റായി ചരിത്രം സൃഷ്ടിച്ചു; 'റിയല്‍ ഗെയിമര്‍' റിയാസ് സലീം

  അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകൡലൂടേയും രാധിക കയ്യടി നേടാറുണ്ട്. സിനിമാ ലോകത്തു നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട പല അനീതികള്‍ക്കുമെതിരെ രാധിക പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ രാധിക പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ ഇരയായിട്ടുണ്ട്. ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാരവാദികളും നിരന്തരം രാധിക ആക്രമിക്കാറുണ്ട്.

  എന്നാല്‍ യാതൊരു ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും രാധികയെ തളര്‍ത്താന്‍ സാധിച്ചിട്ടില്ല. തനിക്ക് മുന്നിലുണ്ടായിരുന്ന എല്ലാ വെല്ലുവിളികളേയും മറി കടന്നാണ് രാധിക ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്. രാധിക ആപ്‌തെ എന്ന് പേര് മാത്രം മതി ഇന്ന് സിനിമാ പ്രേമികള്‍ക്ക് ഒരു സിനിമയില്‍ പ്രതീക്ഷ അര്‍പ്പിക്കാനായിട്ട്.

  സിനിമാ ലോകത്തേയും സമൂഹത്തിലേയും പുരുഷാധിപത്യത്തിനെതിരെ പലപ്പോഴായി രാധിക തുറന്നടിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരുപാട് അനുഭവങ്ങള്‍ താരം തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഒരിക്കല്‍ ഒരു തെലുങ്ക് സൂപ്പര്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം. ഒരു സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് നടന്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയത്.

  നേഹ ധൂപിയ അവതാരകയായി എത്തുന്ന ബിഎഫ്എഫ് വിത്ത് വോഗ് എന്ന ഷോയില്‍ വച്ചായിരുന്നു രാധികയുടെ തുറന്ന് പറച്ചില്‍. തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമകള്‍ അഭിനയിച്ചതിനെക്കുറിച്ചാണ് രാധിക മനസ് തുറന്നത്. '' അവര്‍ നല്ല പണം തരും. അത് അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ കഠിനമായിരുന്നു അക്കാലം'' എന്നാണ് ആ സമയത്തെക്കുറിച്ച് രാധിക പറയുന്നത്.

  തെന്നിന്ത്യന്‍ സിനിമയില്‍ ലിംഗ അസമത്വം രൂക്ഷമാണോ എന്ന ചോദ്യത്തിനാണ് രാധിക മറുപടി നല്‍കുന്നത്. ''ഞാന്‍ അങ്ങനെ പൊതുവായി പറയുന്നില്ല. പക്ഷെ ഞാന്‍ അഭിനയിച്ച സിനിമകളുടെ സെറ്റില്‍ ലിംഗ സമത്വമുണ്ടായിരുന്നില്ല. തെന്നിന്ത്യന്‍ സിനിമയിലെ പുരുഷന്മാര്‍ വളരെയധികം കരുത്തരാണ്'' എന്നും താരം പറഞ്ഞു.

  ''ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു. അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്''രാധിക പറയുന്നു.

  ''പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല'' രാധിക പറയുന്നു.

  Recommended Video

  റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview


  സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം അഭിനയിച്ച ഓര്‍മ്മകളും താരം പങ്കുവച്ചിരുന്നു. താന്‍ കൂടെ അഭിനയിച്ചവരില്‍ ഏറ്റവും നല്ല മനുഷ്യനും മാന്യനുമായാണ് രജനീകാന്തിനെ രാധിക വിശേഷിപ്പിക്കുന്നത്. കബാലിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയാകെ ലിംഗ അസമത്വവും സ്ത്രീവിരുദ്ധവുമാണെന്ന് താന്‍ പറയില്ലെന്നും രാധിക പറയുന്നുണ്ട്. താന്‍ അഭിനയിച്ച രണ്ട് തെലുങ്ക് സിനിമകളില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നും രാധിക പറയുന്നുണ്ട്.

  Read more about: radhika apte
  English summary
  When Radhika Apte Revealed A Super Star From South Tickled Her And She Snapped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X