For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവള്‍ക്ക് എന്നേക്കാള്‍ വലിയ മാറിടവും ചുണ്ടുകളും, വില്‍ക്കാന്‍ എളുപ്പം; വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ

  |

  ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്‌തെ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സ്വന്തം സാന്നിധ്യം അറിയിക്കാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ നായിക സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ച താരമാണ് രാധിക ആപ്‌തെ. സമാന്തര സിനിമകളിലൂടെയാണ് രാധിക താരമായി മാറുന്നത്. ഒടിടിയുടെ കടന്നു വരവോടെ കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിക്കാനും രാധികയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: 'എല്ലാം നാട്ടുകാരെ കാണിക്കണം, വെറും പട്ടി ഷോ'; അഭിരാമിയുടേയും പാപ്പുവിന്റേയും വീഡിയോയെ പരിഹസിച്ച് ഒരു വിഭാ​​ഗം

  സിനിമ പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും രാധിക കയ്യടി നേടാറുണ്ട്. തന്റെ തുറന്ന് പറച്ചിലുകളിലൂടേയും അഭിപ്രായ പ്രകടനങ്ങളിലൂടേയും ബോളിവുഡില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ശക്തമായ ശബ്ദമായി മാറാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ നിലയിലേക്ക് രാധിക എത്തിയത് ബോളിവുഡിലെ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ്. അതുകൊണ്ട് തന്നെ ധാരാളം കടമ്പകളും രാധികയ്ക്ക് മറി കടക്കേണ്ടതായി വന്നിട്ടുണ്ട്.

  തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമ മേഖലയില്‍ നിന്നും പല തരത്തിലുള്ള വിവേചനങ്ങളും രാധികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തന്നോട് പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് രാധിക തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ശരീരത്തിന്റെ പേരില്‍ പോലും റോളുകള്‍ നഷ്ടമായിട്ടുണ്ടെന്നാണ് രാധിക വെളിപ്പെടുത്തുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

  Also Read: ജലജയോട് അസൂയ തോന്നി; ഞാനും റഹ്മാനും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ട് ചിരിച്ച് പോയെന്ന് രോഹിണി

  ''എന്നെ ഈയ്യടുത്തൊരു സിനിമയില്‍ നിന്നും ഒഴിവാക്കിയത് മറ്റേ താരത്തിന് എന്നേക്കാള്‍ വലിയ ചുണ്ടുകളും മാറിടവും ഉണ്ടെന്ന് പറഞ്ഞാണ്. അവള്‍ കാഴ്ചയ്ക്ക് കൂടുതല് സെക്‌സിയാണെന്നും നന്നായി വില്‍ക്കപ്പെടുമെന്നുമാണ് പറഞ്ഞത്. ഞാന്‍ ബഹുമാനിക്കുന്ന ആളുകളായിരുന്നു ആ സിനിമ ചെയ്തിരുന്നത്. അവരങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷെ അവരും അത്തരക്കാരായിരുന്നു. കൂടുതല്‍ സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളിലേക്ക് വരുന്നതോടെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്'' എന്നാണ് രാധിക മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

  നേരത്തെ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലും രാധിക തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ''എനിക്ക് ആ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ വന്ന സമയത്ത് എന്നോട് മുഖത്തും ശരീരത്തിലും മാറ്റം വരുത്താന്‍ പറഞ്ഞു. ആദ്യത്തെ മീറ്റിംഗില്‍ തന്നെ മൂക്ക് മാറ്റാന്‍ പറഞ്ഞു. രണ്ടാം മീറ്റിംഗില്‍ മാറിടം വലുതാക്കാന്‍ പറഞ്ഞു. കാലിന് വരെ മാറ്റം വരുത്തണമെന്ന് പറഞ്ഞിട്ടുണ്ട്. കവിളില്‍, താടിയില്‍ അങ്ങനെ. എന്റെ മുടി കളര്‍ ചെയ്യുന്നത് മുപ്പതാം വയസിലാണ്. ഞാന്‍ ഒരു ഇഞ്ചക്ഷനും എടുക്കാന്‍ പോകുന്നില്ല. എനിക്ക് ദേഷ്യമാണ് വന്നത്. പക്ഷെ ഞാന്‍ എന്റെ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങി'' എന്നാണ് രാധിക പറഞ്ഞത്.

  ഫോറന്‍സിക്കിന്റെ ഹിന്ദി റീമേക്കില്‍ ഒരു പ്രധാന വേഷത്തില്‍ രാധികയെത്തിയിരുന്നു. വിക്രം വേദയാണ് രാധികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മോണിക്കാ ഓ മൈ ഡാര്‍ലിംഗ് ആണ് രാധികയുടെ ഏറ്റവും പുതിയ സിനിമ. രാജ് കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. നാളെയാണ് സിനിമയുടെ റിലീസ്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക. ഹരം എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളത്തിലെത്തുന്നത്.

  Read more about: radhika apte
  English summary
  When Radhika Apte Revealed She Was Asked To Get Her Body Parts Changed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X