പിരിയാമെന്ന് രാജേഷ് ഖന്ന; വിവാഹ മോചനം നല്‍കാന്‍ കൂട്ടാക്കാതെ ഡിംപിള്‍ കപാഡിയ

ബോളിവുഡ് കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് രാജേഷ് ഖന്ന. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കപ്പെട്ട ആദ്യത്തെ താരം രാജേഷ് ഖന്നയായിരിക്കും. ബോളിവുഡില്‍ രാജേഷ് ഖന്നയ്ക്ക് മുമ്പും ശേഷവും അതുപോലൊരു താരം ഉണ്ടായിട്ടില്ല. രാജേഷ് ഖന്നയെ ഒരു നോക്കു കാണാനായി തീയേറ്ററിലേക്ക് ആളുകള്‍ ഇരച്ചു കയറുമായിരുന്നു.

രാജേഷ് ഖന്നയുടെ വാഹനം കടന്നു പോകുന്ന വീഥികളുടെ ഇരുവരും ആളുകള്‍ തടിച്ചു കൂടുന്നതും അദ്ദേഹം കടന്നു പോയ ഭൂമിയിലെ മണ്ണു പോലും സൂക്ഷിച്ച് വെക്കുന്നതും മുതല്‍ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ പോലും സാധിക്കാത്ത ആരാധനയായിരുന്നു അദ്ദേഹത്തോട് ഉണ്ടായിരുന്നത്. സിനിമയെക്കാള്‍ സിനിമാറ്റിക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.

DImple Kapadia

രാജേഷ് ഖന്നയും ഡിംപിള്‍ കപാഡിയയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ഇരുവരും തമ്മില്‍ പിരിഞ്ഞതും ആരാധകര്‍ മറന്നിട്ടില്ല. ഒരിക്കല്‍ 1990 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ തങ്ങളുടെ വേര്‍ പിരിയലിനെക്കുറിച്ച് രാജേഷ് ഖന്ന പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ഡിംപിള്‍ കപാഡിയ തയ്യാറാകുന്നില്ല എന്നായിരുന്നു രാജേഷ് ഖന്ന അന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഋഷി കപൂറിന്റെ നായികയായി 1973ല്‍ ബോബി എന്ന ചിത്രത്തിലൂടെയായിരുന്നു ഡിംപിളിന്റെ അരങ്ങേറ്റം. അതേ വര്‍ഷം തന്നെയായിരുന്നു രാജേഷും ഡിംപിളും വിവാഹം കഴിക്കുന്നതും. രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും. പിന്നീട് നടിമാരായി മാറിയ ട്വിങ്കിള്‍ ഖന്നയും റിങ്കി ഖന്നയുമാണ് ഡിംപിളിന്റേയും രാജേഷ് ഖന്നയുടേയും മക്കള്‍. എന്നാല്‍ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തില്‍ ശോഭിക്കാന്‍ മക്കള്‍ രണ്ടു പേര്‍ക്കും സാധിച്ചില്ല. വിവാഹ ജീവിതത്തിലും പരാജയപ്പെട്ട രാജേഷും ഡിംപിള്‍ കപാഡിയയും പിരിയുകായിരുന്നു.

ഔദ്യോഗികമായി പിരിയുന്നതിനും മുമ്പ് തന്നെ ഇരുവരും അകന്നിരുന്നു. 1990 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് രാജേഷ് ഖന്ന മനസ് തുറന്നിരുന്നു. അഭിമുഖത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തക നിങ്ങളും ഡിംപിളും വീണ്ടും ഒരുമിക്കുമോ എന്ന് ചോദിക്കുകയായിരുന്നു. പിന്നാലെയാണ് താരം മനസ് തുറന്നത്.

''വീണ്ടുമോ? അതിന് എപ്പോഴാണ് ഒന്നായിരുന്നത്. ഞങ്ങള്‍ വിവാഹമോചിതരല്ല. ഒരുമിച്ച ജീവിക്കുന്നത്. അവര്‍ വിവാഹ മോചനം നല്‍കാന്‍ തയ്യാറാകുന്നില്ല. അതിന്റെ കാരണം അവള്‍ക്ക് മാത്രമാണ് അറിയുക. അവളെ ഇന്റര്‍വ്യു ചെയ്യാന്‍ സാധിക്കുകായണെങ്കില്‍ നിങ്ങള്‍ തന്നെ ചോദിക്കൂ. അവള്‍ ശരിയായ മറുപടി നല്‍കും. വിവാഹ മോചനം നല്‍കുന്നില്ല എന്നേ എനിക്ക് പറയാനാകൂ. അത് അവരുടെ തീരുമാനമാണ്. പിന്നെ ഇതൊക്കെ ഹൃദയത്തിന്റെ കാര്യമല്ലേ?'' എന്നായിരുന്നു രാജേഷ് ഖന്നയുടെ പ്രതികരണം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

DImple Kapadia

1990 ല്‍ പുറത്തിറങ്ങിയ ജയ് ശിവ് ശങ്കര്‍ എന്നൊരു ചിത്രത്തില്‍ മാത്രമാണ് ഡിംപിളും രാജേഷും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്. ഇരുവരുടേയും വേര്‍ പാട് അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. 2011 ലാണ് രാജേഷ് ഖന്നയ്ക്ക് അര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. 2012 ജൂലൈ 18 നായിരുന്നു രാജേഷ് ഖന്നയുടെ മരണം.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറുകയായിരുന്നു ഡിംപിള്‍ കപാഡിയ. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍, രണ്‍ബീര്‍ കപൂര്‍ നായകനായ തൂ ജൂട്ടി മേം മക്കാര്‍ തുടങ്ങിയ സിനിമകളിലെല്ലാം ഡിംപില്‍ കപാഡിയ നിറ സാന്നിധ്യമായി ഉണ്ടായിരുന്നു. ഒടിടി ലോകത്തും ഡിംപിള്‍ കപാഡിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിന്റെ താണ്ഡവിലൂടെയായിരുന്നു ഒടിടി എന്‍ട്രി. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ സാസ് ബഹു ഓര്‍ ഫ്‌ളെമിംഗോ എന്ന ചിത്രത്തിലും മിന്നും പ്രകടനം കാഴ്ചവെക്കുകയാണ് ഡിംപിള്‍ കപാഡിയ.

More from Filmibeat

Read more about: dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X