എനിക്ക് ബച്ചനോട് അസൂയായിരുന്നു, അവന്റെ ഓരോ വീഴ്ചയിലും ഞാന്‍ പുഞ്ചിരിച്ചു; രാജേഷ് ഖന്നയുടെ കുറ്റസമ്മതം

ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് രാജേഷ് ഖന്ന. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജേഷ് ഖന്നയെ ഒരു നോക്ക് കാണാന്‍ മാത്രം കൊതിച്ച് അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നിലും അദ്ദേഹത്തിന്റെ കാര്‍ പോകുന്ന വഴിയുടെ വശങ്ങളും ആയിരങ്ങള്‍ തടിച്ചു കൂടാറുണ്ടായിരുന്നു. പിന്നീടൊരിക്കലും കാണാത്ത താര ആരാധനയായിരുന്നു രാജേഷ് ഖന്നയ്ക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ ആ രാജേഷ് ഖന്നയ്ക്ക് പോലും ഒരിക്കല്‍ മറ്റൊരു താരത്തോട് അസൂയ തോന്നിയിരുന്നു. ബോളിവുഡിന്റെ ആംഗ്രി യങ് മാനും ബിഗ് ബിയുമൊക്കെയായ സാക്ഷാല്‍ അമിതാഭ് ബച്ചനോടായിരുന്നു രാജേഷ് ഖന്നയ്ക്ക് അസൂയ തോന്നിയിരുന്നത്. ദീവാര്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു രാജേഷ് ഖന്നയ്ക്ക് ബച്ചനോട് അസൂയ തോന്നുന്നത്. ഒരിക്കല്‍ രാജേഷ് ഖന്ന തന്നെയാണ് അക്കാര്യം തുറന്ന് സമ്മതിച്ചത്.

പുഞ്ചിരിച്ചിരുന്നു

ഒരോ തവണ ബച്ചന്‍ വീഴുമ്പോഴും താന്‍ പുഞ്ചിരിച്ചിരുന്നുവെന്നാണ് രാജേഷ് ഖന്ന പറഞ്ഞത്. മുമ്പൊരിക്കല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് രാജേഷ് ഖന്നയുടെ തുറന്നു പറച്ചില്‍. ഒരിക്കല്‍ കരാറില്‍ ഒപ്പിടുകയും എന്നാല്‍ ചെയ്യാന്‍ പറ്റായതോടെ മറ്റൊരു താരം അഭിനയിക്കുകയും ചെയ്ത സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. അത്തരത്തിലൊരു സിനിമ ഏതെന്ന് ചോദിച്ചപ്പോള്‍ ദീവാര്‍ എന്നായിരുന്നു രാജേഷ് കന്നയുടെ മറുപടി.

രാജേഷ് ഖന്ന പിന്മാറി

രാജേഷ് ഖന്ന പിന്മാറിയതോടെ ഈ ചിത്രത്തിലേക്ക് ബച്ചന്‍ എത്തുകയായിരുന്നു. അന്ന് ബച്ചന്‍ ബോളിവുഡിലെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നു വരുന്ന കാലമായിരുന്നു. താന്‍ ബച്ചന്‍ അഭിനയിച്ച സിനിമയുടെ രണ്ട് റീല്‍ മാത്രമായി കണ്ടിട്ടുണ്ടെന്നും രാജേഷ് ഖന്ന പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ഞാന്‍ ദീവാറിന്റെ രണ്ട് റീലുകള്‍ കണ്ടു. സത്യസന്ധമായി പറയാം, അത് കണ്ടതും വാഹ് കൊള്ളാം എന്ന് ഞാന്‍ പറഞ്ഞു പോയി. ദൈവത്തിനാല്‍ സത്യം. അവന് എന്നും കഴിവുണ്ടായിരുന്നു. ആനന്ദിലും നമക്ക് ഹറാമിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതാണ്. കലത്തിലെ ഒരു അരിമണി മതി വേവറിയാന്‍. പക്ഷെ കഴിവിന് കൃത്യമായൊരു ബ്രേക്ക് കിട്ടണമെന്ന് മാത്രം. ദീവാറിന് ശേഷം എനിക്ക് എന്നും അവനോട് അസൂയയായിരുന്നു. അവന്‍ വീഴുമ്പോഴൊക്കെ ഞാന്‍ പുഞ്ചിരിച്ചു. കാരണം എനിക്ക് പറ്റിയ അതേ തെറ്റുകള്‍ തന്നെ അവന്‍ ആവര്‍ത്തിക്കുകയായിരുന്നു'' എന്നാണ് രാജേഷ് ഖന്ന പറഞ്ഞത്.

പ്രശംസകള്‍

ബച്ചനും അഭിമുഖത്തില്‍ ഖന്നയോടൊപ്പമുണ്ടായിരുന്നു. നിങ്ങളുടെ ഈ പ്രശംസകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് നാണം തോന്നുന്നുവെന്നാണ് ബച്ചന്‍ പ്രതികരിച്ചത്. ഇതൊട്ടും നാണിക്കേണ്ട കാര്യമല്ലെന്നും ഇതാണ് സത്യമെന്നും രാജേഷ് ഖന്ന ബച്ചനോടായി പറയുന്നുണ്ട്. സലീം ജാവേദ് തിരക്കഥയെഴുതിയ ചിത്രമായിരുന്നു ദീവാര്‍. യാഷ് ചോപ്രയായിരുന്നു സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത്. ബച്ചനൊപ്പം ശശി കപൂര്‍, നീതു സിംഗ്, നിരുപമ റോയ്, പര്‍വീണ്‍ ബബ്ബി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദീവാര്‍.

ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നാണ് ദീവാര്‍. അതേസമയം രണ്ട് സിനിമകളിലാണ് ബച്ചനും രാജേഷ് ഖന്നയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 1971 ല്‍ പുറത്തിറങ്ങിയ ആനന്ദും 1973 ല്‍ പുറത്തിറങ്ങിയ നമക്ക് ഹറാമിലുമാണ് ബച്ചനും രാജേഷ് ഖന്നയും ഒരുമിച്ച് അഭിനയിച്ചത്. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഹൃഷികേഷ് മുഖര്‍ജിയായിരുന്നു.

ഒരേയൊരു സൂപ്പര്‍ താരം

2012 ജൂലൈ 18 നായിരുന്നു രാജേഷ് ഖന്നയുടെ മരണം. ബോളിവുഡ് കണ്ട ഏറ്റവും വലിയ യാത്രയയപ്പുകളിലൊന്നാണ് രാജേഷ് ഖന്നയ്ക്ക സിനിമാലോകം നല്‍കിയത്. രാജേഷ് ഖന്നയുടെ മരണത്തിന് പിന്നാലെ വികാരഭരിതനായി മാറിയ ബച്ചന്‍ ഇന്നും ആരാധകരുടെ മനസിലുണ്ട്. ഇന്ത്യയില്‍ ഒരേയൊരു സൂപ്പര്‍ താരമേയുണ്ടായിരുന്നുള്ളൂ, ഒരേയൊരു സൂപ്പര്‍ താരമേ ഉണ്ടായിരുന്നുട്ടുള്ളൂ. ഒരേയൊരു സൂപ്പര്‍ താരമേ ഉണ്ടാവുകയുള്ളൂ അത് രാജേഷ് ഖന്നയാണെന്നായിരുന്നു ബച്ചന്‍ അന്ന് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X