കൊച്ചിന്റെ അച്ഛന്‍ ഭര്‍ത്താവോ വിനോദ് ഖന്നയോ? രാജേഷ് ഖന്നയുടെ വായടപ്പിച്ച് മൗഷുമിയുടെ മറുപടി
ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് രാജേഷ് ഖന്നയെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തെ പോലെ ആരാധക പിന്തുണയുണ്ടായിരുന്നൊരു താരം വേറെയില്ല. സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പോലും ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ രാജേഷ് ഖന്നയാണെന്ന് പറഞ്ഞിട്ടുണ്ട്. 70 കളിലും 80 കളിലും ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായിരുന്നു രാജേഷ് ഖന്ന. അദ്ദേഹത്തിന്റെ വാഹനം കടന്നു പോയ റോഡിലെ മണ്ണെടുത്ത് സൂക്ഷിക്കുന്ന ആരാധകര്‍ പോലുമുണ്ടായിരുന്നു.
തുടര്‍ച്ചയായി 15 സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ സാധിക്കുക എന്ന പകരം വെക്കാനില്ലാത്ത നേട്ടത്തിന് കൂടി അര്‍ഹനാണ് രാജേഷ് ഖന്ന. ബോളിവുഡിലെ ഐക്കോണിക് നായികയായ ഡിംപിള്‍ കപാഡിയയെയാണ് രാജേഷ് ഖന്ന വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നീ രണ്ട് മക്കളും ഇവര്‍ക്ക് പിറന്നു. ഇരുവരും സിനിമയിലെത്തിയെങ്കിലും അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. പിന്നീട് സിനിമ വിടുകയും ചെയ്തു. നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയാണ് ഇന്ന് ട്വിങ്കിള്‍ ഖന്ന.

അതേസമയം വിവാദങ്ങളും എന്നും രാജേഷ് ഖന്നയെ പിന്തുടര്‍ന്നിരുന്നു. തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു പോലും രാജേഷ് ഖന്ന വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. സൂപ്പര്‍ താര പദവിയുടെ സമ്മര്‍ദ്ദവും മത്സരങ്ങളും എന്നും രാജേഷ് ഖന്നയുടെ കരിയറിനെ അലട്ടിയിരുന്നു. മുമ്പൊരിക്കല്‍ രാജേഷ് ഖന്നയെക്കുറിച്ച് ഐക്കോണിക് നായികയായ മൗഷുമി ചാറ്റര്‍ജി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
രാജേഷ് ഖന്നയുടെ കുത്തുവാക്കിനും പരിഹാസത്തിനും അതേഭാഷയില്‍ മറുപടി നല്‍കിയതിനെക്കുറിച്ചാണ് മൗഷുമി ചാറ്റര്‍ജി മുമ്പൊരിക്കല്‍ നല്‍കിയ സംസാരിച്ചത്. 15ാം വയസ്സിലായിരുന്നു വലിയ താരമായിരുന്നു മൗഷുമി വിവാഹം കഴിക്കുന്നത്. ജയന്ത മുഖര്‍ജി എന്നാണ് ഭര്‍ത്താവിന്റെ പേര്. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ രാജേഷ് ഖന്ന പറഞ്ഞ വാക്കുകളാണ് മൗഷുമി അന്ന് തുറന്നു പറഞ്ഞത്.
ഈ കുഞ്ഞ് ഭര്‍ത്താവിന്റേത് തന്നെയാണോ അതോ നടന്‍ വിനോദ് ഖന്നയുടേതാണോ എന്നായിരുന്നു രാജേഷ് ഖന്ന മൗഷുമിയോട് ചോദിച്ചത്. എന്നാല്‍ രാജേഷ് ഖന്നയ്ക്ക് തക്കതായ മറുപടി നല്‍കാന്‍ നടി അമാന്തിച്ചില്ല. നടന്‍ ഋഷി കപൂറിന്റേതെന്ന് പറയുന്ന കുട്ടി നിങ്ങളുടേതാണോ എന്ന് നടി തിരിച്ച് ചോദിച്ചു. ഇത് കേട്ട് രാജേഷ് ഖന്ന നിശബ്ദനായെന്നും മൗഷുമി ചാറ്റര്‍ജി ഓര്‍ത്തു. രാജേഷ് ഖന്ന പലപ്പോഴും വൃത്തികെട്ട സ്വഭാവം കാണിച്ചിരുന്നുവെന്നും മൗഷുമി പറഞ്ഞിരുന്നു.

ഇന്നദ്ദേഹം ഇല്ല. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ മകള്‍ക്കൊപ്പം ഞാനദ്ദേഹത്തെ കാണാന്‍ പോയിരുന്നുവെന്നും മൗഷുമി പറഞ്ഞിരുന്നു. അന്ന് മകളോട് തന്നെക്കുറിച്ച് പുകഴ്ത്തി സംസാരിച്ചു. നിന്റെ അമ്മയെ ഞങ്ങള്‍ക്കെല്ലാം പേടിയായിരുന്നു. അവള്‍ ഒരു വിഡ്ഢിത്തത്തിലും വിശ്വസിച്ചില്ലെന്ന് അദ്ദേഹം മകളോട് പറഞ്ഞെന്നും മൗഷുമി ഓര്‍മ്മ പങ്കുവെക്കുന്നുണ്ട്. എല്ലാത്തിനും സമ്മതം മൂളുന്ന നടിയല്ലാത്തതിനാല്‍ സിനിമാ രംഗത്ത് പലരുടെയും കണ്ണിലെ കരടായിരുന്നു താനെന്ന് മൗഷുമി വെളിപ്പെടുത്തിയിരുന്നു.
ഇക്കാരണത്താല്‍ പല അവസരങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നും മൗഷുമി തുറന്നു പറഞ്ഞിരുന്നു. ദേശ് പ്രേമി, ബര്‍സത് കി എക് രാത് തുടങ്ങിയ സിനിമകള്‍ ഇങ്ങനെ നഷ്ടപ്പെട്ടതാണ്. കാണാന്‍ ഭംഗിയുണ്ടായിട്ടും സിനിമകളില്‍ അവസരം കുറയുന്നത് നായക നടന്‍മാരുടെ അനിഷ്ടം കൊണ്ടാണ് മുതിര്‍ന്ന പല നടിമാരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും മൗഷുമി ചാറ്റര്‍ജി തുറന്നു പറഞ്ഞിരുന്നു.


Click it and Unblock the Notifications











