For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിയര്‍ നശിപ്പിച്ചു, വിവാഹ ദിവസം വീടിന് മുന്നില്‍ ആഘോഷം; മുന്‍ കാമുകിയോട് രാജേഷ് ഖന്നയുടെ പ്രതികാരം

  |

  താരങ്ങള്‍ക്കിടയിലെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളൊന്നും ബോളിവുഡില്‍ പുതിയതല്ല. കരിയറിന്റെ പല ഘട്ടത്തിലും പ്രണയത്തിലാവുകയും പിരിയുകയും വീണ്ടും പ്രണയത്തിലാവുകയുമൊക്കെ ചെയ്ത ഒരുപാട് താരങ്ങളുണ്ട്. ചിലത് കാലങ്ങളോളം നിലനില്‍ക്കുന്ന പ്രണയമായി മാറുമ്പോള്‍ ചിലത് ചേരില്ലെന്ന് തിരിച്ചറിഞ്ഞ് പിരിയും. ചില പ്രണയ തകര്‍ച്ചകള്‍ വലിയ ആഘാതമായിരിക്കും ചിലര്‍ നല്‍കുക. ചിലര്‍ക്ക് മാത്രമാണ് പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും സുഹൃത്തുക്കളായി തുടരാനാവുക.

  Also Read: അപ്പന് അമ്പത്തിരണ്ടാം വയസിലാണ് ഞാനുണ്ടാവുന്നത്, അമ്മയ്ക്ക് 42 വയസും! ജനനത്തെ കുറിച്ച് ജോണി ആന്റണി

  ചിലപ്പോഴൊക്കെ പ്രണയ തകര്‍ച്ചയെ നേരിടുന്ന രീതിയില്‍ താരങ്ങള്‍ പരാജയപ്പെടാറുണ്ട്. അത്തരത്തിലൊരു അനുഭവമാണ് രാജേഷ് ഖന്നയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടി അഞ്ജു മഹേന്ദ്രോയുമായുള്ള രാജേഷ് ഖന്നയുടെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ഒരു അര്‍ജുന്‍ റെഡ്ഡി ലെവല്‍ ആണെന്ന് പറയാം. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

  Rajesh Khanna

  ഇന്ത്യന്‍ സിനിമ കണ്ട ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് രാജേഷ് ഖന്ന അറിയപ്പെടുന്നത്. അദ്ദേഹത്തിനുണ്ടായിരുന്ന ആരാധക ബാഹുല്യം വളരെ വലുതായിരുന്നു. അദ്ദേഹത്തെ ഒരു നോക്ക് കാണുവാനായി വീടിന് മുമ്പിലും അദ്ദേഹത്തിന്റെ വണ്ടി കടന്നു പോകുന്ന വീതികളുടെ ഓരത്തുമൊക്കെ ആളുകള്‍ തടിച്ചു കൂടുമായിരുന്നു. അദ്ദേഹം കടന്നു പോയിടത്തെ മണ്ണെടുത്ത് നെറ്റിയില്‍ തൊടുന്ന സുന്ദരിമാര്‍ വരെയുണ്ടായിരുന്നുവെന്നാണ് കഥകള്‍.

  തന്റെ കരിയറിന്റെ പീക്കിലാണ് രാജേഷ് ഖന്ന അഞ്ജുവുമായി പ്രണയത്തിലാകുന്നത്. അഞ്ജുവാകട്ടെ മോഡലിംഗിലും സിനിമയിലുമൊക്കെയായി സജീവമായി വരികയായിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. പിന്നാലെ ഒരുമിച്ച് താമസിക്കാനും ആരംഭിച്ചു. എന്നാല്‍ ഈ ബന്ധം കുറച്ചുനാള്‍ കഴിഞ്ഞതോടെ അവസാനിക്കുകയായിരുന്നു. പിന്നാലെയായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്ന തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്.

  പ്രണയ തകര്‍ച്ചയുടെ കാരണമായി ബോളിവുഡ് ചൂണ്ടിക്കാണിച്ചത് രാജേഷ് ഖന്നയെ തന്നെയായിരുന്നു. സിനിമാ ലോകം അഞ്ജുവിനൊപ്പം നിന്നത് രാജേഷ് ഖന്നയ്ക്ക് സഹിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. ഇത്രത്തോളം വലിയ താരമായ തന്നെ അപമാനിക്കുകയാണെന്ന് തോന്നിയ രാജേഷ് ഖന്ന തനിക്കെതിരെ അഞ്ജുവും സുഹൃത്തുക്കളും നുണക്കഥകള്‍ പ്രചരിപ്പിക്കുകായണെന്ന് ആരോപിച്ചു.

  പിന്നാലെ രാജേഷ് ഖന്ന അഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ജുവിന്റെ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് ഇരിട്ട പണം നല്‍കി, സിനിമയുടെ പ്രിന്റുകളും പരസ്യചിത്രങ്ങളും പോസ്റ്ററുകളുമെല്ലാം രാജേഷ് വാങ്ങിയിരുന്നുവെന്നും അഞ്ജുവിന്റെ സിനിമകള്‍ റിലീസാകാതെ തടയുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Rajesh Khanna

  അധികം വൈകാതെ അഞ്ജു മോഡലായി വന്നിരുന്നൊരു പ്രശസ്തമായ ടാല്‍ക്കം പൗഡറിന്റെ പരസ്യത്തില്‍ നിന്നും താരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നിലും രാജേഷ് ഖന്ന ആണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. കഥ അവിടെ തീരുന്നില്ല, രാജേഷ് ഖന്ന പിന്നീട് നടി ഡിംപിള്‍ കപാഡിയയുമായി പ്രണയത്തിലാകുന്നത്. വിവാഹത്തിന് ശേഷം വധുവിനേയും കൂട്ടിയുള്ള ബാരാത്ത് സംഘത്തെ രാജേഷ് വഴി തിരിച്ച് അഞ്ജുവിന്റെ വീടിന് മുന്നിലൂടെ നടത്തിച്ചെന്നും അവിടെ വച്ച് ആഘോഷം നടത്തിയെന്നുമാണ് കഥ.

  Also Read: ഭാര്യയുടെ ക്ലീവേജ് കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ; ഡ്രസ് ഇടുമ്പോള്‍ ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ

  ഇതൊക്കെ വസ്തുതയാണോ എന്നറിയില്ലെങ്കിലും രാജേഷുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അഞ്ജു മനസ് തുറന്നിരുന്നു. താന്‍ അഭിനയം നിര്‍ത്തണമെന്നും രാജേഷിന്റെ കാല്‍ക്കീഴില്‍ വീഴണമെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നുമാണ് അഞ്ജു പിന്നീട് പറഞ്ഞത്.

  രാജേഷ് ഖന്ന പിന്നീട് ഡിംപിള്‍ കപാഡിയയെ വിവാഹം കഴിച്ചു. വിവാഹ ശേഷം ഡിംപിള്‍ സിനിമ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ ചൊല്ലിയുടെ തര്‍ക്കം അവരുടെ വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഡിംപിള്‍ സിനിമയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. രാജേഷിന്റേയും ഡിംപിളിന്‍റേയും മകളാണ് ട്വിങ്കിള്‍ ഖന്ന. എന്നാല്‍ ട്വിങ്കിളിന് അഭിനയത്തില്‍ തിളങ്ങാനായില്ല. ഇതോടെ സിനിമ വിട്ട ട്വിങ്കിള്‍ എഴുത്തുകാരിയാവുകയായിരുന്നു. ആ രംഗത്ത് അവർ ശോഭിച്ചു.

  Read more about: rajesh khanna
  English summary
  When Rajesh Khanna Tried To Destroy The Career Of Anju Mahendroo For Leaving Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X